മീറ്റിയോറിന്റെ കച്ചോടവും ഗോവിന്ദ, ഹോണ്ടയുടെ പുതുപുത്തൻ 300 സിസി ക്രൂയിസർ ബൈക്കും ഇന്ത്യയിലേക്ക്

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ ഏല്ലാവർക്കും ഇഷ്‌ടമുള്ളവരാണ് ഹോണ്ട. സാധാരണക്കാരന്റെ ആക്‌ടിവ മുതൽ അങ്ങ് സൂപ്പർബൈക്കുകൾ വരെ പണിതിറക്കുന്ന കമ്പനി വിശ്വാസത്തിന്റെ പര്യായം കൂടിയാണ്. എത്രകൊല്ലാം വേണമെങ്കിലും തകരാറുകളൊന്നുമില്ലാതെ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടുവന്നവരാണ് ഹോണ്ടയുടെ വാഹനങ്ങൾ. ഇപ്പോഴിതാ രാജ്യത്തെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാൻഡ്. ഇതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹനങ്ങളും പുതിയ പ്രീമിയം മോട്ടോർസൈക്കിളുകളും ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഹോണ്ടയുടെ പദ്ധതി. ആക്ടിവ ഇവി, QC1 എന്നിവ എത്തിയതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പായി പുതിയ ക്രൂയിസർ ബൈക്കും അവതരിപ്പിക്കുമെന്ന വാർത്തകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

ദീർഘകാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന റെബൽ 300 എന്ന പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളാണ് രാജ്യത്തേക്ക് വരാനിരിക്കുന്നത്. അടുത്ത വർഷം തുടക്കത്തോടെ ഹോണ്ട റെബൽ 300 വിൽപ്പനയ്‌ക്കെത്തുമെന്നാണ് വാർത്തകൾ. ഇന്ത്യയിൽ ഇതിനകം ലഭ്യമായ CB300R നേക്കഡ് ബൈക്കുമായി നിരവധി സാമ്യങ്ങളുള്ളതിനാൽ അവതരിപ്പിക്കാൻ കമ്പനിക്ക് അധികം പണിയെടുക്കേണ്ടി വരില്ല.

Honda Rebel 300 Cruiser Motorcycle India Launch Next Year

286 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ ഫോർ-സ്ട്രോക്ക് എഞ്ചിനാണ് ഹോണ്ട റെബൽ 300 ക്രൂയിസറിന് തുടിപ്പേകാൻ എത്തുക. ഒരു സിലിണ്ടറിന് നാല് വാൽവുകളുള്ള DOHC സജ്ജീകരണം, 10.7:1 കംപ്രഷൻ അനുപാതം, 38 mm ത്രോട്ടിൽ ബോഡിയുള്ള ഫ്യുവൽ ഇഞ്ചക്ഷൻ എന്നീ സംവിധാനങ്ങളോടെയാണ് എഞ്ചിൻ വരുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിരിക്കുന്ന മോട്ടോർസൈക്കിൾ സിറ്റി റൈഡുകൾക്കും ഹൈവേ ടൂറിംഗിനുമെല്ലാം ഒരുപോലെ അനുയോജ്യവുമായിരിക്കും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 8500 ആർപിഎമ്മിൽ 19.03 bhp പവറും 7000 ആർപിഎമ്മിൽ 17.55 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ബൈക്കിനാവും. 120 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് ഹോണ്ട അവകാശപ്പെടുന്നത്. ബോബർ-ഇഷ് ലുക്കോടുകൂടിയ കോംപാക്‌ട് ക്രൂയിസറിന് 691 മില്ലീമീറ്ററിന്റെ ചെറിയ സീറ്റ് ഹൈറ്റാണുള്ളത്. അതേസമയം 11.3 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

Honda Rebel 300 Cruiser Motorcycle India Launch Next Year

1491 മില്ലീമീറ്റർ വീൽബേസും 28.0 ഡിഗ്രി റേക്കും ഉള്ള റെബൽ 300 പതിപ്പിന്റെ എബിഎസ് വേരിയന്റിന് 168 കിലോഗ്രാം ഭാരവുമുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് 140 മില്ലീമീറ്റർ ട്രാവൽ ഉള്ള 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 94 മില്ലീമീറ്റർ ട്രാവൽ ഉള്ള ഡ്യുവൽ ഷോക്കുകളുമാണ് ഹോണ്ടയുടെ ക്രൂയിസർ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

ബ്രേക്കിംഗിനായി മുൻവശത്തും പിൻവശത്തും സിംഗിൾ ഡിസ്‌ക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായവുമുണ്ട്. CB 300R ഇതിനകം തന്നെ പ്രാദേശികമായി നിർമിക്കുന്നതിനാൽ റെബൽ 300 ക്രൂയിസറും ഇന്ത്യയിൽ പണികഴിപ്പിക്കുമെന്നാണ് വിവരം. എങ്കിലും പ്രീമിയം മോട്ടോർസൈക്കിളായിട്ടായിരിക്കും ഇത് സ്ഥാനംപിടിക്കുക എന്നതിൽ സംശയമൊന്നും വേണ്ട.

Honda Rebel 300 Cruiser Motorcycle India Launch Next Year

ബ്രാൻഡിൻ്റെ ലൈനപ്പിൽ CB 300F, CB 350 എന്നിവയ്ക്ക് മുകളിലായിരിക്കും ഏറ്റവും പുതിയ ഹോണ്ട റെബൽ 300 മോട്ടോർസൈക്കിൾ സ്ഥാനം പിടിക്കുക. വില ഏകദേശം 2.35 ലക്ഷം രൂപയോളം വരുമെന്നാണ് നിഗമനം. ഹൈനസ് മോഡലുകളെ പോലെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴിയായിരിക്കും ഇതിനെ വിപണനം ചെയ്യുക. ഇന്ത്യയിലെ ക്രൂയിസർ ബൈക്ക് സെഗ്മെന്റിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോഡലുമായിട്ടായിരിക്കും റെബൽ മാറ്റുരയ്ക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 12, 2025, 19:28 [IST]
English summary
Honda rebel 300 cruiser motorcycle india launch next year
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X