എൻഫീൽഡിന് ലോട്ടറി, ഹോണ്ടയുടെ ഈ ബൈക്ക് ഇനി ബുക്ക് ചെയ്യാൻ പറ്റില്ല! ആരോടും പറയാതെ നിർത്തലാക്കിയതോ

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെൻ്റ് അരങ്ങുവാഴുന്ന റെട്രോ ക്ലാസിക് ടൂവീലർ ബ്രാൻഡാണ് റോയൽ എൻഫീൽഡ്. 350 സിസി മുതൽ 650 സിസി വരെയുള്ള വിഭാഗത്തിൽ എതിരാളികളില്ലാതെ കുതിക്കുന്ന കമ്പനിക്ക് തടയിടാൻ നിരന്തര ശ്രമവുമായി വിപണിയിലെത്തുന്നവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ബുള്ളറ്റ് പോലുള്ള മോഡലുകനെളുടെ അവസാനം കാണാനായി കൊണ്ടുവന്ന 350 ഹൈനസ് സീരീസ് വലിയ വിജയമായപ്പോൾ ബ്രാൻഡ് 500 സിസി നിരയിലേക്കും ശ്രദ്ധ കൊടുക്കുകയുണ്ടായി. അതിനായി രാജ്യത്ത് കൊണ്ടുവന്നത് റെബൽ 500 എന്ന ക്രൂയിസർ ബൈക്കിനെയായിരുന്നു.

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) അതായത് പൂർണമായും വിദേശത്ത് നിർമിച്ചാണ് ഹോണ്ട റെബൽ 500 ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. അതിനാൽ 5.12 ലക്ഷം രൂപയോളമായിരുന്നു പ്രീമിയം ക്രൂസിയർ ബൈക്കിന് ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. കവസാക്കി എലിമിനേറ്റർ 500, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, സൂപ്പർ മീറ്റിയോർ 650 എന്നിവയുമായി മത്സരിക്കാനെത്തിയ മോഡലിന് പക്ഷേ ശോഭിക്കാനായില്ലെന്നതാണ് സത്യം.

Honda Rebel 500 Cruiser Motorcycle Removed From Website

ഇതോടെ ബൈക്കിൻ്റെ ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിച്ചിരിക്കുകയാണ് ഹോണ്ട. CBR1000RR-R ഫയർബ്ലേഡ് SP സൂപ്പർബൈക്കിനോടൊപ്പം റെബൽ 500 ക്രൂയിസറിനെയും ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും കമ്പനി ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ഹോണ്ടയുടെ ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ നിന്ന് മാത്രമായിരുന്നു റെബൽ വിറ്റഴിച്ചിരുന്നത്.

ഹോണ്ട എന്തിനാണ് CBR1000RR-R ഫയർബ്ലേഡ് SP, റെബൽ 500 എന്നിവ അവരുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതെന്ന് വ്യക്തമല്ല. ഇന്ത്യൻ വിപണിയിൽ ഈ ബൈക്കുകൾ പരിമിതമായ എണ്ണത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നതാണ് ഒരു സാധ്യത. പൂർണമായും നിർമ്മിച്ച യൂണിറ്റുകളായി (CBU) ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകൾ ബാച്ചുകളായി ഇറക്കുമതി ചെയ്യുന്നതിനാൽ ഇത്തരം തന്ത്രം പല കമ്പനികളും അടിക്കടി പയറ്റാറുണ്ട്.

Honda Rebel 500 Cruiser Motorcycle Removed From Website

കൊണ്ടുവന്ന ബൈക്കുകൾ പൂർണമായും വിറ്റഴിഞ്ഞതാണോ അതോ വിൽപ്പന ഇല്ലാത്തതിനാൽ നിർത്തലാക്കിയതാണോയെന്ന് ഹോണ്ട വ്യക്തമാക്കാത്തത് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒന്നാണ്. സ്റ്റോക്കുകൾ ഇല്ലാത്തതിനാലാണെങ്കിൽ അടുത്ത ബാച്ച് വരുമ്പോഴേക്കും ഹോണ്ട വെബ്സൈറ്റിൽ റെബൽ 500 പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനില്ല. എന്തായാലും നിലവിൽ റോയൽ എൻഫീൽഡിന് തന്നെയാണ് ലോട്ടറിയടിച്ചിരിക്കുന്നത്.

അടുത്തിടെ 2026 മോഡൽ വർഷത്തേക്കുള്ള ഹോണ്ട റെബൽ 500 ക്രൂയിസറിനെ പുതിയ കളർ ഓപ്ഷനുകളോടെ പുതുക്കി അവതരിപ്പിച്ചിരുന്നു. ഇനി ഇത് ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണോ മോഡൽ പിൻവലിച്ചിരിക്കുന്നത് എന്നതും അറിവായിട്ടില്ല. സംഭവം എന്തായാലും കാത്തിരുന്ന് തന്നെ കാണാം. 471 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ-സിലിണ്ടർ എഞ്ചിനാണ് റെബൽ 500 ക്രൂയിസർ ബൈക്കിന് തുടിപ്പേകിയിരുന്നത്.

Honda Rebel 500 Cruiser Motorcycle Removed From Website

6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 46 bhp കരുത്തും 6,000 ആർപിഎമ്മിൽ 43.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമായിരുന്നു. ശക്തമായ ലോ-എൻഡ് ടോർക്കും റെവ് ശ്രേണിയിലുടനീളം സുഗമമായ ഡെലിവറിയും നൽകുന്നതിനായാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. ക്ലാസിക് സ്റ്റൈലിംഗ്, പ്രീമിയം ഫിറ്റ് ആൻഡ് ഫിനിഷ്, ഹോണ്ടയുടെ തെളിയിക്കപ്പെട്ട എഞ്ചിനീയറിംഗ് മികവ് എന്നിവയെല്ലാം ഒന്നിച്ച് എത്തുമ്പോൾ മോട്ടോർസൈക്കിൾ പ്രേമികൾക്ക് റെബൽ 500 ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും.

ഇന്ത്യയിൽ ഒരൊറ്റ സ്റ്റാൻഡേർഡ് വേരിയന്റിലും മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറത്തിലും മാത്രമാവും മോഡൽ വാങ്ങാനാവുക. സ്റ്റീപ്‌ലി റാക്ക്ഡ് ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, റൈഡിംഗ് എളുപ്പമാക്കുന്ന കുറഞ്ഞ 690 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് എന്നിവയെല്ലാമാണ് റെബൽ 500 ക്രൂയിസറിലെ പ്രധാന ഹൈലൈറ്റുകൾ. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു റെട്രോ ക്രൂയിസർ ശൈലിയാണ് വാഹനം പിന്തുടർന്നിരിക്കുന്നത് എന്നതിനാൽ ഏവർക്കും പെരുത്തിഷ്‌വുമായിരുന്നു.

More from DriveSpark

Article Published On: Monday, November 17, 2025, 13:23 [IST]
English summary
Honda rebel 500 cruiser motorcycle removed from website details inside
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X