എല്ലാവിവരങ്ങളും കൃത്യമായി കാണാം, 10 വർഷം വാറണ്ടിയും നല്ല മൈലേജും! ഇനിയും ഈ ബൈക്കുകൾ വാങ്ങാൻ കാത്തിരിക്കണോ

ഇരുചക്ര വാഹന വിപണിയിൽ ഹീറോ മോട്ടോകോർപ്പുമായി കട്ടയ്ക്ക് മത്സരിക്കുന്നവരാണ് ഹോണ്ട. 100 സിസി മുതൽ 350 സിസി വരെയുള്ള സെഗ്മെന്റിൽ തകർത്താടുന്ന ജാപ്പനീസ് ബ്രാൻഡ് സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ പ്രഗത്ഭരാണ്. വൈവിധ്യമാർന്ന ശ്രേണിയിൽ ആളുകളെ തൃപ്‌തിപ്പെടുത്താനും കഴിയുന്ന ചുരുക്കം ചില ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട. ഹീറോയ്ക്കൊപ്പം പടപൊരുതാൻ കമ്പനി രൂപംകൊടുത്ത ജനപ്രിയനാണ് SP125. ഇതിന്റെ വിജയത്തെ തുടർന്ന് SP160 മോഡലും വിപണിയിലെത്തിക്കുകയുണ്ടായി. യൂണിക്കോണിന്റെ എഞ്ചിൻ കടമെടുത്തെത്തിയ വണ്ടി സാധാരണക്കാർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അടുത്തിടെയായി കമ്പനിയുടെ മോഡൽ നിരയിൽ കൂടുതൽ പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കുന്ന വാർത്തകൾ ഏവരും കണ്ടിരിക്കുമല്ലോ. ഇതിന്റെ ഭാഗമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ SP 125, SP 160 എന്നീ ബൈക്കുകളിലേക്ക് പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമെ കൂടുതൽ പുതുമ കൊണ്ടുവരുന്നതിന്റെ ഭാഗമായി മോഡലുകളിലേക്ക് ചില കോസ്മെറ്റിക് നവീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Honda SP125 And SP160 Bikes Now Coming With TFT Instrument Cluster

SP125 മോഡലിന് 92,678 രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുമ്പോൾ SP160 പതിപ്പിന് 1,22,478 രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് മോട്ടോർസൈക്കിളുകളും ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒരു പുതിയ TFT മീറ്ററുമായി വരുന്നുവെന്നത് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കും. ഹോണ്ട റോഡ്‌സിങ്ക് ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്യുമ്പോൾ സ്‌ക്രീനിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ വരെ പ്രദർശിപ്പിക്കാൻ സ്ക്രീനിന് സാധിക്കും.

സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ തുടങ്ങിയ മറ്റ് അടിസ്ഥാന വിവരങ്ങൾക്കൊപ്പം ലൈവ് മൈലേജ്, റേഞ്ച്, ശരാശരി ഇന്ധനക്ഷമത എന്നിവയും TFT ക്ലസ്റ്ററിലൂടെ അറിയാൻ സാധിക്കുമെന്നും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചു. ഒരു ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഇതിലുണ്ടെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണേ. ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായാണ് ബൈക്കുകൾ ഇപ്പോൾ വരുന്നത്.

Honda SP125 And SP160 Bikes Now Coming With TFT Instrument Cluster

ട്രാഫിക്കിലും മറ്റും നിർത്തുമ്പോൾ എഞ്ചിൻ യാന്ത്രികമായി ഓഫ് ചെയ്യുന്ന സംവിധാനമാണിത്. അങ്ങനെ ഇന്ധനം ലാഭിക്കാൻ ബൈക്കുകൾക്കാവും. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള കുലുക്കം ഒഴിവാക്കുന്ന ഒരു സൈലന്റ് സ്റ്റാർട്ടറും SP സീരിസിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ SP125 മോഡലിന് ഗ്രാഫിക് ഡിസൈനിലും മാറ്റങ്ങൾ കാണാം. അതേസമയം SP 160 പുതിയ എൽഇഡി ഹെഡ്‌ലാമ്പും അവതരിപ്പിക്കുന്നുണ്ട്.

ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ, യമഹ FZ, ഹീറോ എക്സ്ട്രീം 160R, സുസുക്കി ജിക്‌സർ തുടങ്ങിയ വമ്പൻമാരോട് മത്സരിക്കുന്ന SP160 മോഡലിന്റെ പുതിയ 2025 പതിപ്പിനെയും ഹോണ്ട അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു. OBD2B നിലവാരത്തിലേക്ക് മോട്ടോർസൈക്കിളിന്റെ എഞ്ചിൻ പരിഷ്ക്കരിച്ചതാണ് ഇതിൽ പ്രധാനം. 162.71 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

Honda SP125 And SP160 Bikes Now Coming With TFT Instrument Cluster

5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 7,500 ആർപിഎമ്മിൽ 13 bhp കരുത്തും 5,250 ആർപിഎമ്മിൽ 14.8 Nm ടോർക്കും വരെ നിർമിക്കാനാവും. റേഡിയൻ്റ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട SP160 വാങ്ങാനാവുന്നത്. രുവശത്തും ആവരണങ്ങളുള്ള മസ്ക്കുലർ ഫ്യുവൽ ടാങ്ക്, ഒരു അണ്ടർകൌൾ, എക്‌സ്‌ഹോസ്റ്റ് മഫ്ലറിലെ ക്രോം കവർ, എൽഇഡി ടെയിൽലൈറ്റ് എന്നിവയാണ് മോഡലിന്റെ പ്രധാന സവിശേഷതകൾ.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമായാണ് ഹോണ്ട SP160 വരുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 276 mm ഡിസ്കും പിന്നിൽ 220 mm ഡിസ്കും അല്ലെങ്കിൽ 130 mm ഡ്രമ്മുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. ഹോണ്ട സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ആശങ്കകളൊന്നും വേണ്ട.

More from DriveSpark

Article Published On: Wednesday, June 18, 2025, 13:13 [IST]
English summary
Honda sp125 and sp160 bikes now coming with tft instrument cluster
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X