ഇനി ഇങ്ങനൊരു അവസരം കിട്ടിയേക്കില്ല! ബൈക്കിന് 80,000 രൂപയുടെ അവിശ്വസനീയമായ വിലക്കുറവുമായി ഹോണ്ട
ഇന്ത്യൻ ഇരുചക്ര വാഹന വിപണി ഭരിക്കുന്ന ഹോണ്ടയെന്നാൽ നമുക്ക് ആക്‌ടിവയും ഷൈനും യൂണികോണും പോലുള്ള സാധാരണക്കാരുടെ മോഡലുകളാവും ആദ്യം ഓർമ വരിക അല്ലേ. എന്നാൽ പ്രീമിയം ആഡംബര ബൈക്കുകൾ പുറത്തിറക്കുന്നതിൽ കെങ്കേമൻമാരാണ് ഈ ജാപ്പനീസ് ബ്രാൻഡ് എന്നത് പലർക്കും അറിയാൻ പാടില്ലാത്ത വിഷയമായിരുന്നു. അടുത്തിടെയായി ഇന്ത്യയിലേക്ക് കൂടുതൽ സൂപ്പർബൈക്കുകൾ അവതരിപ്പിച്ച് ആളുകളിലേക്ക് അടുക്കാനുള്ള ശ്രമവും ഹോണ്ടയിൽ നിന്നുമുണ്ടാവുന്നുണ്ട്. മോട്ടോർസൈക്കിൾ പ്രേമികളായ ആരേയും മോഹിപ്പിക്കുന്ന വിധത്തിൽ കമനീയ ശേഖരമുള്ള ബ്രാൻഡ് നിരയിലേക്ക് പുതുതായി എത്തിയ അതിഥിയായിരുന്നു XL750 ട്രാൻസാൽപ്.
ഹോണ്ടയുടെ ജനപ്രിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ നിരയിലെ മൊഞ്ചനായ ഇവനെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം കൈവന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, XL750 ട്രാൻസാൽപ് വൻവിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അതായത് ലക്ഷ്വറി ബൈക്ക് 80,000 രൂപ വിലക്കുറവിൽ വിറ്റഴിക്കാനുള്ള തീരുമാനമാണ് കമ്പനിയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.

അതും 80,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഹോണ്ട ട്രാൻസാൽപ്പിൽ വാഗ്‌ദാനം ചെയ്യുന്നത് എന്നറിഞ്ഞാൽ പലരും വീണുപോയേക്കും. ഒപ്പം ഈ അവസരത്തിൽ ബൈക്ക് വാങ്ങാൻ എത്തുന്നവർക്ക് ആക്‌സസറികളിൽ ഡിസ്‌കൗണ്ട്, 90 ശതമാനം ഫണ്ടിംഗോടുകൂടിയ കുറഞ്ഞ ഡൗൺപേയ്‌മെന്റ്, കുറഞ്ഞ പലിശ നിരക്ക് എന്നിവയും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫർ സ്റ്റോക്ക് തീരുന്നതുവരെയും പരിമിതമായ സമയത്തേക്കും മാത്രമേ ബാധകമാകൂവെന്നത് പ്രത്യേകം ഓർമിക്കണേ.
പ്രീമിയം അഡ്വഞ്ചർ ടൂറർ വിഭാഗത്തിലേക്ക് എത്തുന്ന മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ജപ്പാനിൽ നിന്നും കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) യൂണിറ്റായാണ് ട്രാൻസാൽപ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നതിനാലാണ് ബൈക്കിന് ഇത്രയുമധികം തുക മുടക്കേണ്ടതായി വരുന്നത്. ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമാണ് മോഡലിന്റെ കച്ചോടം ആസൂത്രണം ചെയ്‌തിരിക്കുന്നതും.

270-ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് ഉൾക്കൊള്ളുന്ന 755 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട XL750 ട്രാൻസാൽപ്പിന് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 90.51 bhp പവറിൽ പരമാവധി 75 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്‌പോർട്, സ്റ്റാൻഡേർഡ്, റെയിൻ, ഗ്രാവൽ, യൂസർ എന്നീ അഞ്ച് വ്യത്യസ്ത റൈഡിംഗ് മോഡുകൾക്കൊപ്പം ഹോണ്ട ഒരു ത്രോട്ടിൽ-ബൈ-വയർ സിസ്റ്റവും ബൈക്കിനൊപ്പം ഒരുക്കിയിട്ടുണ്ട്.
ഈ മോഡുകൾ എഞ്ചിൻ പവർ, എഞ്ചിൻ ബ്രേക്കിംഗ്, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) എന്നിവയെ പരിഷ്ക്കരിക്കുന്നതിനായാണ് കൊടുത്തിരിക്കുന്നത്. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യുവൽ ഗേജ്, ഫ്യുവൽ ഉപഭോഗം, റൈഡിംഗ് മോഡുകൾ, എഞ്ചിൻ പാരാമീറ്ററുകൾ തുടങ്ങിയ അവശ്യ വിവരങ്ങൾ നൽകുന്ന 5 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇടതുവശത്തെ ഹാൻഡിൽബാറിൽ സ്ഥിതിചെയ്യുന്ന സ്വിച്ച് ഗിയർ ഉപയോഗിച്ച് ഈ ഡിസ്‌പ്ലേ പ്രവർത്തിപ്പിക്കാൻ കഴിയും. കൂടാതെ ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റവും (HSVC) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ റൈഡറെ അവരുടെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കാനും അതുവഴി കോളുകൾ, മെസേജുകൾ, മ്യൂസിക്, നാവിഗേഷൻ എന്നിവയ്‌ക്കായി വോയ്‌സ് കൺട്രോൾ ഉപയോഗിക്കാനും റൈഡേഴ്‌സിനാവും.
കൂടാതെ മോട്ടോർസൈക്കിളിൽ ഒരു എമർജൻസി സ്റ്റോപ്പ് സിഗ്നൽ ഫീച്ചറും ഒരു ഓട്ടോമാറ്റിക് ടേൺ ഇൻഡിക്കേറ്റർ ക്യാൻലസേഷൻ പ്രവർത്തനവും കമ്പനി കൊടുത്തിട്ടുണ്ട്. ഡിസൈനിലേക്ക് വന്നാൽ കോംപാക്‌ട് ഹെഡ്‌ലൈറ്റ്, ഇന്റഗ്രേറ്റഡ് വിൻഡ്‌സ്‌ക്രീൻ, എയറോഡൈനാമിക് പെർഫോമൻസിനായി വലിയ ടാങ്ക് ഷ്രൗഡ് എന്നിവയാണ് ബൈക്കിനെ കിടിലമാക്കുന്നത്. ഒുപ്പം അലുമിനിയം കാരിയർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവ ഉപയോഗിച്ച് പിന്നിലെ ഡിസൈൻ ഒരു ടഫ് ലുക്കാണ് സമ്മാനിക്കുന്നത്.


Click it and Unblock the Notifications








