ഹസ്ഖ്‌വർണ വാങ്ങിയവർക്കും എഞ്ചിൻ പണികിട്ടും, ബൈക്കുകൾ തിരിച്ചുവിളിച്ച് കമ്പനി! ഫ്രീയായി നന്നാക്കി തരുമേ

കെടിഎമ്മിൻ്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ ബ്രാൻഡാണ് ഹസ്ഖ്‌വർണ (Husqvarna). സ്വാർട്ട്പിലൻ, വിറ്റ്പിലൻ എന്നീ രണ്ട് മോഡലുകളിലൂടെ യുവാക്കൾക്കിടയിലേക്ക് ഇറങ്ങിയ കമ്പനി തുടക്കകാലത്ത് വലിയ തരംഗമായിരുന്നുവെങ്കിലും പിന്നീട് പതിയെ നിറംമങ്ങുകയായിരുന്നു. രണ്ടാംതലമുറ മോഡലുകൾ വിപണിയിലെത്തിച്ച് കുതിക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും കാര്യമായ ചനങ്ങളൊന്നും തീർക്കാൻ ഹസ്ഖികൾക്ക് സാധിച്ചില്ലെന്ന് വേണം പറയാൻ. ഇപ്പോഴിതാ ബൈക്കുകൾ വാങ്ങിയവർക്ക് ചെറിയ പണികിട്ടിയിരിക്കുകയാണ് കേട്ടോ. കെടിഎം 390 മോഡലുകൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചതിന് പിന്നാലെ ഹസ്ഖ്‌വർണ 2024-2026 സ്വാർട്ട്‌പിലൻ 401, വിറ്റ്‌പിലൻ 401 മോഡലുകളെയും ഔദ്യോഗികമായി തിരിച്ചുവിളിച്ചിരിക്കുകയാണ്.

തകരാർ ബാധിച്ച ബൈക്കുകളുടെ എഞ്ചിൻ കൺട്രോൾ യൂണിറ്റിനായി (ECU) ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനാണ് ഹസ്ഖ്‌വർണ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. കെടിഎം 390 മോഡലുകളിലേതിന് സമാനമായ പ്രശ്‌നമാണ് സ്വാർട്ട്‌പിലൻ 401, വിറ്റ്‌പിലൻ 401 ബൈക്കുകളേയും ബാധിച്ചിരിക്കുന്നത്. അംഗീകൃത ഡീലർഷിപ്പുകൾ വഴിയാണ് ബ്രാൻഡ് തിരിച്ചുവിളിക്കൽ കൈകാര്യം ചെയ്യുന്നത്.

Husqvarna 401 Svartpilen 401 and Vitpilen 401 Bikes Recalled Due To Engine Stall Issue

തകരാർ ബാധിക്കപ്പെട്ട ഉടമകളെ ഡീലർഷിപ്പ് നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും. കെടിഎമ്മിൻ്റെ എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ എഞ്ചിൻ സ്റ്റാൾ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേകിച്ച് കുറഞ്ഞ വേഗതയിലോ വേഗത കുറയ്ക്കുമ്പോഴോ എഞ്ചിൻ പ്രവർത്തന രഹിതമാവുന്ന പ്രശ്‌നങ്ങൾ ഉടമകൾക്ക് സംഭവിച്ചേക്കാം. തകരാറുള്ള എല്ലാ മോട്ടോർസൈക്കിളുകളുടെയും എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) അപ്‌ഡേറ്റ് ചെയ്യുമെന്ന് ഹസ്ഖ്‌വർണ പറയുന്നു.

ഇത് എഞ്ചിൻ സ്തംഭിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ഇസിയു അപ്ഡേഷനിലൂടെ മെച്ചപ്പെട്ട ലോ-എൻഡ് ടോർക്കും വർധിച്ച എഞ്ചിൻ സ്റ്റെബിലിറ്റിയും ബൈക്കുകൾക്ക് കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. കെടിഎമ്മിൻ്റെ തന്നെ ഇൻ്റേണൽ ക്വാളിറ്റി പരിശോധനയിലാണ് ഈ തകരാർ കണ്ടെത്താനായിരിക്കുന്നത്. തകരാറുള്ള മോട്ടോർസൈക്കിളുകളുടെ ഉടമകൾക്ക് ഇമെയിൽ വഴിയോ അല്ലാതെയോ മോട്ടോർസൈക്കിളുകൾ സർവീസ് സെൻ്ററിൽ എത്തിക്കാനുള്ള അറിയിപ്പ് ലഭിക്കും.

Husqvarna 401 Svartpilen 401 and Vitpilen 401 Bikes Recalled Due To Engine Stall Issue

കൂടാതെ സൗജന്യ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ക്രമീകരിക്കുന്നതിന് അംഗീകൃത ഹസ്ഖ്‌വർണ ഡീലറെ ബന്ധപ്പെടാൻ ബ്രാൻഡ് റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്. ന്യൂജെൻ സ്വാർട്ട്പിലൻ 401 മൂന്നാം തലമുറയിലുള്ള കെടിഎം 390 ഡ്യൂക്കിൽ നിന്നുള്ള പുതിയ 398.6 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സിനൊപ്പം ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി വരുന്ന എഞ്ചിന് 46 bhp പവറിൽ പരമാവധി 39 Nm ടോർക്കാണ് ഉത്പാദിപ്പിക്കാനാവുക.

റൈഡ്-ബൈ-വയർ, സൂപ്പർമോട്ടോ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT സ്‌ക്രീൻ, ടൈപ്പ്-സി ചാർജിംഗ് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ സവിശേഷതകളും സ്വാർട്ട്പിലനിൽ നൽകുന്നുണ്ട്. മറ്റ് മെക്കാനിക്കൽ വിശേഷങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുന്നിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന USD ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് മോണോഷോക്കുമാണ്.

Husqvarna 401 Svartpilen 401 and Vitpilen 401 Bikes Recalled Due To Engine Stall Issue

ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിന്റെ മുന്നിൽ 320 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഹസ്‌ഖ്‌വർണ ഒരുക്കിയിരിക്കുന്നത്. അധിക സേഫ്റ്റിക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ട്. സ്വാർട്ട്പിലൻ 401 ബൈക്കിന് 13.5 ലിറ്റർ ഫ്യുവൽ ടാങ്കും 171.2 കിലോഗ്രാം ഭാരവുമാണുള്ളതെന്നും കമ്പനി പറയുന്നു. അങ്ങനെ മുൻഗാമിയേക്കാൾ മികച്ചതാവാൻ മോഡലിന് സാധിച്ചിട്ടുണ്ട്. എന്തായാലും എഞ്ചിന തകരാർ മൂലം സംഭവിച്ചിരിക്കുന്ന തിരിച്ചുവിളിക്കൽ ഫ്രീയായി തന്നെ പരിഹരിച്ച് നൽകുന്നത് ഉടമൾക്ക് ആശ്വാസമാവുന്ന കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 9, 2025, 17:11 [IST]
English summary
Husqvarna 401 svartpilen 401 and vitpilen 401 bikes recalled due to engine stall issue
കൂടുതല്‍... #husqvarna #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X