ചാർജ് ചെയ്യുന്നത് ഇങ്ങനെയാണോ? ഇലക്‌ട്രിക് വാഹനമുള്ളവർ ഇക്കാര്യങ്ങൾ മറന്നുപോയാൽ തീപിടിച്ചേക്കാം

പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് സൈലന്റായി നിരത്തുകളിലൂടെ പായുന്ന ഇലക്ട്രിക് വാഹനങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിപണിയിൽ ഇവികളുടെ കടന്നുകയറ്റം വളരെ പ്രകടമാണ്. പക്ഷേ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന ഭൂരിഭാഗം ആളുകളുടേയും ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് തീപിടുത്തം. നിരവധി സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളതിനാൽ പലരും വൈദ്യുത വാഹനങ്ങളോട് അകലം പാലിക്കാൻ ശ്രമിക്കാറുണ്ട്. തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടുത്തിടെയായി ശന്തമായതായിരുന്നു. കൂടുതൽ സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തി ബ്രാൻഡുകൾ തങ്ങളുടെ മോഡലുകളെ കൂടുതൽ സുരക്ഷിതമാക്കിയതായിരുന്നു ഇതിന്റെ പിന്നിലുള്ള കാരണം.

എന്നാൽ അടുത്തിടെ ബജാജ് ചേതക് ഇവി തീപിടിച്ച് അപകടമുണ്ടായത് വലിയ വാർത്തയായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഇച്ചൽകരഞ്ചിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചതാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നത് ആശ്വാസം നൽകുന്ന കാര്യമാണെങ്കിലും ഇവികൾ വാങ്ങാനിരുന്നവരെ പിന്നോട്ട് വലിക്കുന്നൊരു സംഗതിയാണിത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ബജാജ് ഓട്ടോ അറിയിച്ചു.

Important Safety Tips To Avoid Fire Risks While Charging Your Electric Vehicles

ബജാജ് ചേതക് സ്കൂട്ടറിന് മെറ്റൽ ബോഡി ഉപയോഗിച്ചിരിക്കുന്നതിനാൽ വയറിംഗും മറ്റ് ഹാർഡ്‌വെയർ സംവിധാനങ്ങളും മാത്രമേ തീപിടുത്തത്തിൽ തകർന്നിട്ടുള്ളൂ എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തീ അണയ്ക്കാൻ ഉടൻ തന്നെ അഗ്നിശമന എത്തിയതും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചില്ല. അപകടത്തിൽപ്പെട്ട സ്കൂട്ടർ ഒരു വർഷം പഴക്കമുള്ളതും 10,000 കിലോമീറ്റർ സഞ്ചരിച്ചതുമായിരുന്നവെന്നാണ് വാർത്ത.

ഇലക്ട്രിക് വാഹനങ്ങളിൽ തീപിടുത്തം അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂവെങ്കിലും നമ്മൾ ചെയ്യുന്ന പല തെറ്റുകളുമായിരിക്കും തീപിടുത്തം പോലുളള പ്രശ്‌നങ്ങൾക്ക് വഴിവെക്കുക. ഇത്തരത്തിൽ എന്തുകൊണ്ടായിരിക്കാം ചേതക് ഇവി തീപിടിച്ചതെന്നും ഇത്തരം സംഭവങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും നോക്കിയാലോ? നിങ്ങളൊരു ഇവി ഉടമയാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ഓർത്തുവെക്കേണ്ടതുണ്ട്.

Important Safety Tips To Avoid Fire Risks While Charging Your Electric Vehicles

ബാറ്ററി ഓവർചാർജ് ചെയ്യരുത്: മിക്ക ഇലക്ട്രിക് വാഹനങ്ങളിലും ബിൽറ്റ്-ഇൻ ബഫർ ഉണ്ടെങ്കിലും ബാറ്ററി 100 ശതമാനത്തിലേക്ക് തുടർച്ചയായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാവും ഉചിതം. ബാറ്ററിയുടെ ആയുസിനും സുരക്ഷയ്ക്കും 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ ചാർജ് ചെയ്യുന്നതാണ് നല്ലത്. പലരും മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നത് പോലെ ഇവിയും ഏറെ നേരം കുത്തിയിട്ട് പോവുന്നത് പതിവ് കാഴ്ച്ചയാണ്.

ഇടയ്ക്കിടെ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം: ബാറ്ററി 100 ശതമാനമായി ചാർജ് ചെയ്യുന്നത് പലർക്കും ഹോബി പോലെയാണ്. മൊബൈൽ ഫോൺ പോലെ 100 ശതമാനം ചാർജിൽ എപ്പോഴും കൊണ്ടുനടക്കാനാണ് പലർക്കും താത്പര്യം. ആയതിനാൽ ചാർജ് തീരുന്നതിന് മുമ്പേ അടിക്കടി ഇവി ചാർജ് ചെയ്ത് വെക്കുന്നത് കാണാം. പക്ഷേ ഇത് ബാറ്ററി ഹെൽത്തിനെ ബാധിക്കും കേട്ടോ. ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് ചൂട് സൃഷ്ടിക്കുകയും ബാറ്ററിക്ക് സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ആയതിനാൽ അടിക്കടിയുള്ള ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.

Important Safety Tips To Avoid Fire Risks While Charging Your Electric Vehicles

ഫാസ്റ്റ് ചാർജിംഗ് ഒഴിവാക്കാം: ഫാസ്റ്റ് ചാർജിംഗ് സൗകര്യപ്രദമാണെങ്കിലും നിരന്തരമായുള്ള ഉപയോഗം ബാറ്ററിക്ക് കേടുവരുത്തും. അതിനാൽ അത്യാവശ്യമില്ലെങ്കിൽ മാത്രം ഫാസ്റ്റ് ചാർജിംഗിന്റെ സഹായം നേടുന്നതാവും ഉചിതം. അതോടൊപ്പം തന്നെ വീട്ടിൽ കഴിയുന്നത്ര സാവധാനം ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്നതിനോടൊപ്പം തീപിടുത്തം പോലുള്ള കാര്യങ്ങൾ ഒഴിവാക്കാനുമാവും.

വാഹനത്തോടൊപ്പം ലഭിക്കുന്ന ചാർജിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുക: ചാർജിംഗിനായി ഇലക്ട്രിക് വാഹനങ്ങളോടൊപ്പം ലഭിക്കുന്ന ചാർജിംഗ് ഉപകരണങ്ങൾ യൂസ് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കിൽ അതൊരു റിസ്‌ക്കുള്ള പരിപാടിയായിരിക്കും. സുരക്ഷയ്ക്കായി നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് എല്ലായ്പ്പോഴും ഒറിജിനൽ ചാർജിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പ്രധാനമാണെന്ന കാര്യവും മറക്കരുത്.

തണൽ ഉള്ള സ്ഥലത്ത് ചാർജ് ചെയ്യുക: നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് ദോഷകരമാണ്. അതിനാൽ, താപനില കുറയ്ക്കാൻ തണൽ ഉള്ള സ്ഥലത്ത് ചാർജ് ചെയ്യുന്നതാണ് നല്ലത്. മിക്കവാറും ചില ചാർജിംഗ് സ്റ്റേഷനുകളിൽ ഇത്തരം സൌകര്യങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ട് പരമാവധി നല്ല ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തി വെയിലിൽ നിന്നും മാറ്റിവെച്ച് ഇവികൾ ചാർജ് ചെയ്യുന്നതാണ് സേഫ്റ്റി.

More from DriveSpark

Article Published On: Wednesday, September 17, 2025, 14:35 [IST]
English summary
Important safety tips to avoid fire risks while charging your electric vehicles
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X