1.98 ലക്ഷത്തിന് അപൂർവ ബൈക്കുമായി ജാവ, എൻഫീൽഡിനെ വെട്ടിവീഴ്ത്താൻ ഇറക്കുന്നത് 500 എണ്ണം മാത്രം

ഇന്ത്യയിൽ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകൾ (Retro Classic Motorcycles) എന്നുകേട്ടാൽ തന്നെ ആളുകൾക്ക് ആദ്യം ഓർമ വരുന്ന പേര് റോയൽ എൻഫീൽഡ് (Royal Enfield) എന്നാവും അല്ലേ. എന്നാൽ ഒരുകാലത്ത് ഈ വിശേഷണത്തിന് അർഹമായിരുന്നവരാണ് ജാവ ബൈക്കുകൾ. ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജകുമാരായി അരങ്ങുവാണിരുന്ന സുന്ദര കാലഘട്ടം വീണ്ടും പടുത്തുയർത്താൻ അടവുകൾ പതിനെട്ടും പയറ്റുകയാണ് ജാവയിപ്പോൾ. കാര്യമായി ക്ലച്ചുപിടിക്കുന്നില്ലെങ്കിലും പുതിയ പരീക്ഷണങ്ങളുമായി കമ്പനി സജീവമാണ് വിപണിയിൽ. 350 സിസി സെഗ്മെന്റിൽ എൻഫീൽഡിന്റെ പണികൊടുക്കാൻ പുതിയൊരു മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്.

റോയൽ എൻഫീൽഡിന്റെ ഏറ്റവും വിൽപ്പനയുള്ള ക്ലാസിക് 350 മോഡലുമായി മല്ലിടാൻ ജാവ പുറത്തിറക്കിയ ജാവ 350 പുതിയൊരു വേഷത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. മീറ്റിയോറിന്റെ കച്ചോടം എങ്ങനെയും അവസാനിപ്പിക്കാൻ അൽപം ക്രൂയിസർ ശൈലി പിടിച്ചാണ് കക്ഷിയുടെ ഇത്തവണത്തെ വരവ്. ജാവ 350 ലെഗസി എഡിഷൻ എന്ന് പേരിട്ട് പുറത്തിറക്കിയിരിക്കുന്ന മോഡലിന് 1,98,950 രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

Jawa 350 Legacy Edition Launched Price Features Specs

ജാവ 350 ലെഗസി എഡിഷന്റെ 500 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി നിർമിക്കുക. അതായത് ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കുമെന്ന് സാരം. രാജ്യത്തുടനീളമുള്ള ജാവ ഡീലർഷിപ്പുകളിൽ നിലവിലുള്ള ക്രോം വേരിയന്റുകളിലും സോളിഡ് വേരിയന്റുകളിലും ഇത് ലഭ്യവുമാണെന്നതാണ് രസകരമായ മറ്റൊരു സംഗതി. ആയതിനാൽ ടൈംലെസ് മെറൂൺ, കമാൻഡിംഗ് ബ്ലാക്ക്, വൈബ്രന്റ് മിസ്റ്റിക് ഓറഞ്ച്, സ്റ്റണ്ടിംഗ് ഡീപ് ഫോറസ്റ്റ്, ഗ്രേ, ഒബ്‌സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളും യഥേഷ്‌ടം തെരഞ്ഞെടുക്കാം.

ശരിക്കും പറഞ്ഞാൽ ടൂറിംഗിന് അനുയോജ്യമാക്കാനായുള്ള ചില എക്സ്ട്രാ ആക്‌സസറികൾ ഉപയോഗിച്ചാണ് ജാവ 350 ലെഗസി എഡിഷനെ പണികഴിച്ചിരിക്കുന്നത്. ടൂറിംഗ് വൈസർ, പില്യൺ ബാക്ക്‌റെസ്റ്റ്, അധിക സംരക്ഷണത്തിനായി പ്രീമിയം ക്രാഷ് ഗാർഡ് എന്നിവ ഉൾപ്പെടുത്തിയാണ് ക്ലാസിക് മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുക. ലെഗസി എഡിഷൻ വാങ്ങുന്നവർക്ക് ഒരു ലെതർ കീചെയിനും കളക്ടർ എഡിഷൻ ജാവ മിനിയേച്ചറും ലഭിക്കും.

Jawa 350 Legacy Edition Launched Price Features Specs

ഇവയൊഴികെ ബാക്കിയെല്ലാ ഭാഗങ്ങളും സ്റ്റാൻഡേർഡ് ജാവ 350 പതിപ്പിന് സമാനമാണ്. 334 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 22.5 bhp പവറിൽ പരമാവധി 28.1 Nm torque വികസിപ്പിക്കാനാവുന്ന ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. മോട്ടോർസൈക്കിളിൽ സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച് വരെ ലഭിക്കുമെന്നാണ് ജാവ പറയുന്നത്.

ശക്തമായ ലോ-എൻഡ്, മിഡ് റേഞ്ച് പെർഫോമൻസ് ഉപയോഗിച്ച് മികച്ച ഇൻ-ക്ലാസ് ആക്സിലറേഷൻ നൽകുന്നതായും ക്ലാസിക് ലെജൻഡ്‌സ് അവകാശപ്പെടുന്നു. 178 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, നീളമുള്ള വീൽബേസ്, വീതിയേറിയ ടയറുകൾ എന്നിവ ഉപയോഗിച്ച് മികച്ച സ്റ്റെബിലിറ്റിയും കൺട്രോളും വാഗ്ദാനം ചെയ്യുന്നതിനാണ് ജാവ 350 ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നാണ് ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ അവകാശവാദം.

Jawa 350 Legacy Edition Launched Price Features Specs

ആവേശകരമായ പെർഫോമൻസ്, ചടുലമായ ഹാൻഡിലിംഗ്, മികച്ച സ്റ്റൈൽ, കിടിലമാക്കിയ ഫിറ്റ് ആൻഡ് ഫിനിഷിംഗ് എന്നിവയെല്ലാം ചേരുമ്പോൾ വാഹനം കൊള്ളാം എന്നുവേണം പറയാൻ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ക്രോം ഫ്യുവൽ ടാങ്ക്, മുന്നിലും പിന്നിലും ഫുള്‍ ഫെന്‍ഡറുകള്‍, ധാരാളം ക്രോം എലമെന്റുകള്‍, പഴയ മോഡലുകള്‍ക്ക് സമാനമായ ഡിസൈനിലുള്ള എക്സ്ഹോസ്റ്റുകള്‍ എന്നിവയാണ് ജാവ 350 ക്ലാസിക് മോഡലിന് റെട്രോ ലുക്ക് സമ്മാനിക്കുന്നത്.

സസ്പെൻഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍ എന്നിവയാണ് ജാവ 350 ലെഗസി എഡിഷനിലും ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്ളാണ് ബ്രേക്കിംഗിനായി വരുന്നതും. രാജ്യത്തെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട CB350, ബെനലി ഇംപെരിയാലെ 400, ഹാർലി X440 എന്നീ മോഡലുകളാണ് ആശാന്റെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Friday, February 21, 2025, 16:31 [IST]
English summary
Jawa 350 legacy edition launched price features specs
കൂടുതല്‍... #jawa motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X