ചാൾസ് ശോഭരാജിൽ മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ, ജാവ യെസ്‌ഡി ബൈക്കുകൾ വാങ്ങിയാൽ 6 വർഷത്തേക്ക് പേടിക്കേണ്ട

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ (Mid-Capacity Motorcycle Segment) പല കമ്പനികൾ വന്നെങ്കിലും രാജാക്കൻമാരായ റോയൽ എൻഫീൽഡിന് (Royal Enfield) കാര്യമായ വെല്ലുവിളിയാവാൻ സാധിച്ചിട്ടില്ലെന്നതാണ് രസകരമായ സംഗതി. പക്ഷേ റെട്രോ ക്ലാസിക് ഇരുചക്ര വാഹന വിഭാഗത്തിൽ എൻഫീൽഡിന് ശക്തരായ എതിരാളിയുണ്ടെങ്കിൽ അത് ക്ലാസിക് ലെജൻഡ്‌സ് (Classic Legends) ആയിരിക്കും. ജാവ, യെസ്‌ഡി, ബിഎസ്എ എന്നിങ്ങനെ മൂന്ന് ഐതിഹാസിക ബ്രാൻഡുകളെയാണ് കമ്പനി എൻഫീൽഡുമായുള്ള യുദ്ധത്തിനായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്‌സ് ഇപ്പോൾ ടോപ്പ് ഗിയറിലാണ് കുതിക്കുന്നത്.

എങ്ങനെയും റോയൽ എൻഫീൽഡിനെ താഴെയിറക്കാനായി കഠിന പ്രയത്നം ചെയ്യുന്ന കമ്പനി ഇപ്പോഴിതാ പുതിയൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 350 സിസി മുതൽ 450 സിസി വരെയുള്ള വിഭാഗത്തിൽ എൻഫീൽഡിന് ഇനി മുതൽ ഇക്കാര്യത്തിൽ ക്ലാസിക് ലെജൻഡ്‌സിനെ വെല്ലുവിളിക്കാനാവില്ല. മറ്റൊന്നുമല്ല തങ്ങളുടെ മോഡൽ നിരയിലുള്ള എല്ലാ വാഹനങ്ങൾക്കും മെച്ചപ്പെട്ട സ്റ്റാൻഡേർഡ് വാറണ്ടിയാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

Jawa Yezdi BSA Motorcycles Now Available With 4 Years Standard Warranty

അതായത് ഇനി മുതൽ ജാവ, യെസ്‌ഡി, ബിഎസ്എ ബ്രാൻഡുകളുടെ ബൈക്ക് സ്വന്തമാക്കാൻ എത്തുന്നവർക്ക് സ്റ്റാൻഡേർഡായി തന്നെ 4 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടി ലഭിക്കും. ഹോണ്ടയുടെ CB350 ശ്രേണി, ട്രയംഫിന്റെ 400 സിസി ശ്രേണി എന്നിവയ്‌ക്കൊപ്പം റോയൽ എൻഫീൽഡിന്റെ 350 സിസി മോഡലുകളെയും മികച്ച രീതിയിൽ നേരിടാനുള്ള ക്ലാസിക് ലെജൻഡ്‌സിന്റെ ശ്രമമാണിത്.

ജാവ യെസ്ഡി ബിഎസ്എ ഓണർഷിപ്പ് അഷുറൻസ് എന്ന് വിളിക്കുന്ന ഈ പ്രോഗ്രാം വരും ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. ഈ മെച്ചപ്പെടുത്തിയ വാറണ്ടി ഓഫറുകളിലൂടെ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്താൻ ആളുകളെ സഹായിക്കും. ഈ സെഗ്മെന്റിൽ ഇതാദ്യമായാണ് ഒരു ഇരുചക്ര വാഹന നിർമാതാക്കൾ 4 വർഷത്തെ സ്‌കീം അവതരിപ്പിക്കുന്നത്.

Jawa Yezdi BSA Motorcycles Now Available With 4 Years Standard Warranty

50,000 കിലോമീറ്റർ അല്ലെങ്കിൽ 4 വർഷം ഇതിൽ ഏതാണോ ആദ്യം വരുന്നത് എന്ന നിലയിലാണ് വാറണ്ടി അവതരിപ്പിച്ചിരിക്കുന്നത്. ഓപ്ഷണൽ പാക്കേജുകൾക്കൊപ്പം വാറന്റി 6 വർഷം വരെ നീട്ടാനും കഴിയും. നിർമാണ നിലവാരത്തിലുള്ള ആശങ്കകളെല്ലാം ഇതിലൂടെ ഒഴിവാക്കാനും ക്ലാസിക് ലെജൻഡ്‌സിനാവും. ആളുകളുടെ വിശ്വാസം നേടിയെടുക്കാനായാൽ കമ്പനിക്ക് ഇനിയും ഉയരങ്ങളിൽ എത്താനാവുമെന്നതിൽ സംശയൊന്നും വേണ്ട.

4 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം 2 വർഷത്തെ എനിടൈം വാറണ്ടി കൂടിയാവുമ്പോൾ ബൈക്ക് 6 വർഷം യാതൊരു ടെൻഷനുമില്ലാതെ ഉപയോഗിക്കാം. ഇതോടൊപ്പം ഒരു വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ് (8 വർഷം വരെ നീട്ടാവുന്നതാണ്), 5 വർഷത്തെ സമഗ്രമായ എഎംസി പാക്കേജ് എന്നിവയും ക്ലാസിക് ലെജൻഡ്‌സ് അവതരിപ്പിച്ചിട്ടുണ്ടെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം.

Jawa Yezdi BSA Motorcycles Now Available With 4 Years Standard Warranty

ക്ലാസിക് ലെജൻഡ്‌സിന്റെ പുതിയ പ്രോഗ്രാം ഇനി മുതൽ ബൈക്ക് വാങ്ങുന്ന പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഉപയോഗപ്പെടുത്താനാവുക. എന്നാൽ നിലവിലുള്ള ജാവ, യെസ്ഡി, ബിഎസ്എ ഉടമകൾക്കും അവരുടെ സ്റ്റാൻഡേർഡ് വാറണ്ടി കാലഹരണപ്പെട്ടതിന് ശേഷം പുതിയ എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനുകൾ തെരഞ്ഞെടുക്കാനാവും. സൗജന്യ പിക്കപ്പ് ആൻഡ് ഡ്രോപ്പ്, ലേബർ വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നുള്ള സംരക്ഷണം, ട്രാൻസ്ഫർ ചെയ്യാവുന്ന വാറണ്ടി കവറേജ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 14:17 [IST]
English summary
Jawa yezdi bsa motorcycles now available with 4 years standard warranty
കൂടുതല്‍... #jawa motorcycles #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X