ഷോറൂമിൽ പോവേണ്ട, ഈ ബൈക്കുകൾ വാങ്ങാൻ നിങ്ങളുടെ ഫോണിലുള്ള ആപ്പ് മാത്രം മതിയെന്ന് കമ്പനി

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ അതികായകൻമാരായ റോയൽ എൻഫീൽഡിനെ വെല്ലാൻ എത്തിയവരാണ് ക്ലാസിക് ലെജൻഡ്‌സിന് കീഴിലുള്ള ജാവ യെസ്‌ഡി എന്ന റെട്രോ ഇരുചക്ര വാഹന നിർമാതാക്കൾ. ജാവ, യെസ്‌ഡി, ബിഎസ്എ എന്നിങ്ങനെ മൂന്ന് ഐതിഹാസിക ബ്രാൻഡുകളെയാണ് കമ്പനി എൻഫീൽഡുമായുള്ള യുദ്ധത്തിനായി പുനർജനിപ്പിച്ചത്. എന്നാൽ ഒന്നാംസ്ഥാനത്തുള്ളവരെ യാതൊരു വിധത്തിലും ഭീഷണിപ്പെടുക്കാൻ ജാവ യെസ്‌ഡി മോഡലുകൾക്കായിട്ടില്ലെന്നതാണ് സത്യം. എങ്കിലും തോറ്റ് പിൻമാറാൻ തയാറല്ലാത്തതിനാൽ എങ്ങനെയും റോയൽ എൻഫീൽഡിനെ താഴെയിറക്കാനായി കഠിന പ്രയത്നം ചെയ്യുകയാണിവർ.

അതിന്റെ ഭാഗമായി പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ബ്രാൻഡ്. എന്താണന്നല്ലേ, ഇനി ജാവ യെ‌സ്‌ഡി ബൈക്കുകൾ സ്വന്തമാക്കണമെങ്കിൽ ഷോറൂമിൽ ഒന്നും പോവേണ്ട എന്ന സൌകര്യമാണ് കമ്പനി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലൂടെ മോട്ടോർസൈക്കിളുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് ക്ലാസിക് ലെജൻഡ്‌സ്.

Jawa Yezdi Motorcycles Now Available On Amazon E-Commerce Platform

നേരത്തെ 2024 ഒക്ടോബറിൽ ഫ്ലിപ്പ്കാർട്ടിൽ ക്ലാസിക് ബൈക്കുകളുടെ വിൽപ്പന ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ബ്രാൻഡ് ഇപ്പോൾ ആമസോണിലേക്കും വിൽപ്പന വ്യാപിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ 40 നഗരങ്ങളിലായാണ് തുടക്കത്തിൽ ജാവ യെസ്‌ഡി മോഡലുകൾ ആമസോണിലൂടെ ലഭ്യമാവുക. ഇതിന് ശേഷം ഉത്സവ സീസണിൽ 100 ​​ലധികം നഗരങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിയും കമ്പനി ആവിഷ്ക്കരിച്ചിട്ടുണ്ട്.

പ്രീമിയം 350 സിസി മോട്ടോർസൈക്കിളുകളുടെ വിൽപ്പനയ്ക്കായി ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടന്നുവന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായിരുന്നു ജാവ യെസ്ഡി. കഴിഞ്ഞ വർഷം ഫ്ലിപ്പ്കാർട്ടിൽ റെക്കോർഡ് ബ്രേക്കിംഗ് കൺവേർഷൻ നിരക്കുകൾ സൃഷ്ടിച്ചുകൊണ്ട് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനും ബ്രാൻഡിനായിരുന്നു. ആമസോണിനൊപ്പം, ഡിജിറ്റൽ വിപണിയിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശം കൂടുതൽ ലളിതമാക്കുക എന്നതാണ് ജാവ യെസ്ഡി ഇതിലൂടെ ലക്ഷ്യമിടുന്നത്.

Jawa Yezdi Motorcycles Now Available On Amazon E-Commerce Platform

ഉപഭോക്താക്കൾക്ക് ഇപ്പോൾ പൂർണമായും ഓൺലൈനായി അവർക്കിഷ്‌ടപ്പെട്ട ജാവ യെസ്‌ഡി ബൈക്കുകൾ തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും വാങ്ങാനും സാധിക്കും. ആമസോണിലോ ഫ്ലിപ്പ്കാർട്ടിലോ വാഹനത്തിന്റെ എക്സ്ഷോറൂം വില അടയ്ക്കുകയാണ് വേണ്ടത്. എങ്ങനെയെന്ന് കൃത്യമായി പറഞ്ഞാൽ അംഗീകൃത ഡീലർ വഴി ബുക്കിംഗ് ഉറപ്പാക്കിയതിന് ശേഷം ഡീലർഷിപ്പിൽ ബാക്കി ഓൺ-റോഡ് വില അടയ്ക്കുകയാണ് വേണ്ടത്.

പിന്നീട് രജിസ്ട്രേഷനും ഇൻഷുറൻസും പൂർത്തിയാക്കുകയും വേണം. രണ്ട് ഇ-കൊമേഴ്‌സ് പങ്കാളികളും ജാവ യെസ്‌ഡി മോട്ടോർസൈക്കിളുകൾക്ക് ആകർഷകമായ ഫെസ്റ്റിവ് ബെനഫിറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ പേ ഐസിഐസിഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് ആമസോൺ ഈസി ഇഎംഐകളും 5 ശതമാനം ക്യാഷ്ബാക്കുമാണ് നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഇനി ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കളാണെങ്കിൽ 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐകൾ, തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം ക്യാഷ്ബാക്ക് (4,000 രൂപ വരെ), എക്സ്ക്ലൂസീവ് മോട്ടോർസൈക്കിൾ ഫിനാൻസ്, ഇൻഷുറൻസ് ഓപ്ഷനുകൾ എന്നിവയും ഉപയോഗപ്പെടുത്താനാവും. ആഫ്റ്റർ സെയിൽസ് സുതാര്യമാക്കുന്നതിനായി ജാവ യെസ്ഡി ബിഎസ്എ ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാമും കമ്പനി ഒരുക്കിയിട്ടുണ്ട്.

4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ജാവ യെസ്‌ഡി മോട്ടോർസൈക്കിളുകൾക്കുള്ളത്. ഇത് ആറ് വർഷം വരെ നീട്ടാനും സാധിക്കും.
ഉടമസ്ഥാവകാശം ലഭിച്ച് ആറ് വർഷത്തിനുള്ളിൽ രണ്ട് വർഷത്തെ എനിടൈം വാറണ്ടി സ്കീമും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഒരു വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസും ലഭിക്കുന്നതാണ്. ഇത് എട്ട് വർഷം വരെ നീട്ടാനും സാധിക്കും.

തടസരഹിതമായ സർവീസിംഗിനായി അഞ്ച് വർഷത്തെ എഎംസി പാക്കേജും ജാവ യെസ്‌ഡ് ബൈക്കുകളിൽ ഒരുക്കിയിട്ടുള്ള ആകർഷകമായ സംവിധാനമാണ്. ഉപഭോക്താക്കൾക്ക് ജാവ 350, 42, 42 FJ, 42 ബോബർ, പെരാക്ക് എന്നിവയും യെസ്ഡി അഡ്വഞ്ചറും (സിംഗിൾ ഹെഡ്‌ലൈറ്റ്) രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും വാങ്ങാനാവുന്നതാണ്. ആമസോണിൽ യെസ്ഡി സ്‌ക്രാംബ്ലറും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, October 8, 2025, 6:00 [IST]
English summary
Jawa yezdi motorcycles now available on amazon e commerce platform
കൂടുതല്‍... #jawa motorcycles #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X