ചുമ്മാ ചാർജ് ചെയ്‌ത് ഓടിക്കാം! 57749 രൂപയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം, ആദായ വിൽപ്പനയുമായി ജോയ് ഇ-ബൈക്ക്

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ (Electric Two Wheeler Segment) സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ പണംവാരുകയാണ്. ഓലയും ഏഥറും മാത്രമല്ല, സെഗ്മെന്റിൽ ജോയ് ഇ-ബൈക്ക് (Joy E-Bike) പോലുള്ള നിരവധി കമ്പനികൾ വേറെയുമുണ്ട്. വാർഡ്‌ വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന് കീഴിലുള്ള ഇവി വാഹന നിർമാതാക്കൾ ഇന്ത്യക്കാർക്കായി അടിക്കടി ഓഫറുകളെല്ലാം അവതരിപ്പിച്ച് ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തങ്ങളുടെ മോഡൽ നിരയിലെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകൾക്കെല്ലാം (Electric Scooter) വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ജോയ് ഇ-ബൈക്ക്.

ജോയ് ഇ-ബൈക്ക് ബ്രാൻഡിന് കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ വിലക്കുറവ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. മോഡലുകൾക്ക് 14,251 രൂപ വരെയാണ് വില വെട്ടിക്കുറച്ചിരിക്കുന്നത്. വുൾഫ് 31AH, ജെൻ നെക്സ്റ്റ് 31AH, നാനു പ്ലസ്, വുൾഫ് പ്ലസ്, നാനോ ഇക്കോ, വുൾഫ് ഇക്കോ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ജോയ് ഇ-ബൈക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങാൻ ഇതുപോലൊരു അവസരം നാളെ ലഭിച്ചെന്ന് വന്നേക്കില്ല.

Joy e-Bike Electric Scooters Price Drop Announced Up To Rs 14 251

ഇനി മോഡൽ തിരിച്ചുള്ള പുതിയ വിലകളിലേക്ക് നോക്കിയാൽ ജോയ് ഇ-ബൈക്ക് വുൾഫ് 31AH ഇവിക്ക് 72,000 രൂപയായിരുന്ന എക്സ്ഷോറൂം വില 14,251 രൂപ കുറഞ്ഞ് 57,749 രൂപയായി മാറി. 31AH ഇലക്ട്രിക് സ്കൂട്ടറാണെങ്കിൽ 70,000 രൂപയായിരുന്ന വില 13,301 രൂപ കുറഞ്ഞ് 56,699 രൂപയായി പുതിയ വില. നാനു പ്ലസിന്റെ 86,000 രൂപയായിരുന്ന എക്സ്ഷോറൂം വില ഇപ്പോൾ 73,604 രൂപയായി കുറഞ്ഞു.

ജോയ് ഇ-ബൈക്ക് വൂൾഫ് പ്ലസിന്റെ 89,000 രൂപയായിരുന്ന എക്സ്ഷോറൂം വില 14,346 രൂപ കുറഞ്ഞ് 74,654 രൂപയായി പുതിയ എക്സ്ഷോറൂം വില. നാനു ഇക്കോയുടെ 75,000 രൂപയായിരുന്ന വില 7,696 രൂപ കുറഞ്ഞ് 67,304 രൂപയായി. വൂൾഫ് ഇക്കോ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിനിരിക്കുന്നവരാണെങ്കിൽ മുമ്പുണ്ടായിരുന്ന 80,000 രൂപയ്ക്ക് പകരം ഇപ്പോൾ 68,354 രൂപ മുടക്കിയാൽ മതിയാവും. ഈ മോഡലിന് 11,646 രൂപയോളമാണ് കമ്പനി ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.

Joy e-Bike Electric Scooters Price Drop Announced Up To Rs 14 251

വിലക്കുറവിലൂടെ തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയുടെ സ്വീകാര്യത വർധിപ്പിക്കാനും, വിപണി സാന്നിധ്യം ശക്തിപ്പെടുത്താനും, വിശാലമായ ഇലക്ട്രിക് വാഹന ഉപഭോക്താക്കളെ ആകർഷിക്കാനും വാർഡ്‌വിസാർഡിന്റെ കീഴിലുള്ള ഇവി നിർമാതാക്കളായ ജോയ് ഇ-ബൈക്ക് ലക്ഷ്യമിടുന്നു. ഇവയെല്ലാം ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളാണെങ്കിലും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇവ അനുയോദ്യമായിരിക്കും.

അതേസമയം മിഹോസ്, നെമോ, തുടങ്ങിയ ജോയ് ഇ-ബൈക്കിന്റെ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓഫറുകൾ ബാധകമല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് വിശാലമായ ശ്രേണിയിലുള്ള ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സഹായിക്കുന്ന കാര്യമാണ്.

Joy e-Bike Electric Scooters Price Drop Announced Up To Rs 14 251

ഈ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ പ്രത്യേകിച്ച് രജിസ്ട്രേഷനോ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നത് മിക്കവരേയും ആകർഷിച്ചേക്കാം. ജോയ് ഇ-ബൈക്ക് നിലവിൽ ഹൈ-സ്പീഡ്, ലോ-സ്പീഡ് വിഭാഗങ്ങളിലായി 10-ലധികം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള 400-ലധികം നഗരങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ടെന്നതിനാൽ വിശ്വാസത്തിന്റെ കാര്യത്തിലും സർവീസിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.

ഇന്ത്യയിലെ എൻട്രി ലെവൽ ഇവി വിഭാഗത്തിൽ ഒഖിനാവ, ആംപിയർ തുടങ്ങി കമ്പനികളുമായാണ് ജോയ് ഇ-ബൈക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ മത്സരിക്കുന്നത്. എന്തായാലും ഇത്രയും വലിയൊരു തുക ഒറ്റയടിക്ക് വെട്ടിക്കുറച്ചത് വിൽപ്പന വർധിപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഒപ്പം നാലാൾ കൂടി ജോയ് ഇ-ബൈക്ക് എന്ന ബ്രാൻഡിനെ കുറിച്ച് അറിയാനും ഇടയാവുമെന്നത് ഇവി നിർമാതാക്കൾക്ക് മൈലേജാവും.

More from DriveSpark

Article Published On: Sunday, April 20, 2025, 12:00 [IST]
English summary
Joy e bike electric scooters price drop announced up to rs 14251
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X