2,499 രൂപ മതി ബൈക്കിന് 10 വർഷം വാറണ്ടി തരാമെന്ന് കമ്പനി, എക്‌സ്‌പൾസിനെ വെള്ളം കുടിപ്പിക്കാൻ കവസാക്കി KLX 230

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാന്റുകള്ള മോഡലുകളാണ് അഡ്വഞ്ചർ ബൈക്കുകൾ. മിനിമം 2 ലക്ഷം രൂപ ബജറ്റുള്ളവർക്ക് റോയൽ എൻഫീൽഡ് ഹിമാലയനും കെടിഎം അഡ്വഞ്ചർ സീരീസും സ്വപ്‌നം കാണാൻ മാത്രമാണ് സാധിച്ചിരുന്നത്. എന്നാൽ അത്തരക്കാരല്ലൊം ഹീറോ എക്‌സ്‌പൾസ് 200 വാങ്ങി സമാധാനിക്കുകയായിരുന്നു. എന്നാൽ ജാപ്പനീസ് സൂപ്പർബൈക്ക് നിർമാതാക്കളായ കവസാക്കി വലിയൊരു തീരുമാനം പോയ വർഷം എടുത്തിരുന്നു. KLX 230 എന്ന റോഡ് ലീഗൽ ഡ്യുവൽ സ്പോർട്ട് മോട്ടോർസൈക്കിളിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. പക്ഷേ തുടക്കത്തിലെ വില നിർണയം പാളിപ്പോയതിനാൽ ആരും കാര്യമായി വാങ്ങാനെത്തിയില്ല.

എന്നാൽ അടുത്തിടെ 1.30 ലക്ഷം രൂപയോളം ഒറ്റയടിക്ക് കുറച്ച് കവസാക്കി KLX 230-യുടെ 2026 മോഡലിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കുകയുണ്ടായി. പ്രാദേശികവത്ക്കരണത്തിലൂടെയാണ് ഡ്യുവൽ സ്പോർട്ട് ബൈക്കിന്റെ വില കമ്പനി വെട്ടിക്കുറച്ചത്. അങ്ങനെ 1.99 ലക്ഷത്തിന് ഈ ഡ്യുവൽ സ്പോർട്ട് മോട്ടോർസൈക്കിൾ വാങ്ങിക്കാനാവുമായിരുന്നു.

Kawasaki KLX 230 Now Available With 7-Year Extended Warranty At Just Rs 2 499

കേന്ദ്രസർക്കാർ ജിഎസ്ടി കൂടി കുറച്ചതോടെ എക്സ്ഷോറൂം വില 1.84 ലക്ഷം രൂപയായി കുറഞ്ഞിട്ടുമുണ്ട്. KLX 230 സാധാരണക്കാർക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിൽ കവസാക്കി മോട്ടോർസൈക്കിളിന് 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനായി മുടക്കേണ്ടത് വെറും 2,499 രൂപ മാത്രമാണെന്നും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നു.

KLX 230 സ്റ്റാൻഡേർഡായി 3 വർഷത്തെ വാറണ്ടിയോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. എങ്കിലും ദീർഘ നാളത്തേക്കുള്ള ഉടമസ്ഥാവകാശം എളുപ്പമാക്കാനായാണ് ഇത്തരത്തിലൊരു പദ്ധതി ബ്രാൻഡ് ആവിഷ്ക്കരിച്ചിരിക്കുന്നത്. വാങ്ങുന്നയാൾ എക്സ്റ്റൻഡഡ് വാറണ്ടി തെരഞ്ഞെടുക്കുകയാണെങ്കിൽ ബൈക്കിന് മൊത്തം വാറണ്ടി കവറേജ് കാലയളവ് 10 വർഷമായി നീട്ടാം. അങ്ങനെ കൂടുതൽ വിശ്വാസ യോഗ്യമാവാൻ കവാസാക്കിയുടെ ഡ്യുവൽ സ്പോർട്ട് ബൈക്കിന് സാധിക്കും.

Kawasaki KLX 230 Now Available With 7-Year Extended Warranty At Just Rs 2 499

എക്സ്റ്റൻഡഡ് വാറണ്ടി എഞ്ചിൻ പാർട്‌സുകളിലും ഗിയർബോക്സ് ഘടകങ്ങളിലും വരെ ഉൾക്കൊള്ളുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പുതിയ വാറണ്ടി സ്‌കീം കൂടി അവതരിപ്പിച്ചതോടെ ഹീറോ എക്‌സ്‌പൾസ് 200, എക്‌സ്‌പൾസ് 210 മോഡലുകൾക്ക് വലിയ തിരിച്ചടി നൽകാനാവുമെന്നാണ് കവസാക്കിയുടെ അനുമാനം. വില കുറയ്ക്കാനായി ചെറിയ പരിഷ്ക്കാരങ്ങളാണ് ബൈക്കിൽ കമ്പനി നടപ്പിലാക്കിയത്.

ഇതിനായി മോട്ടോർസൈക്കിളിലെ രണ്ട് ഘടകങ്ങൾ നവീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിൽ ആദ്യത്തേത് അപ്‌ഡേറ്റ് ചെയ്‌ത 2026 മോഡലിൽ പുതിയ സസ്‌പെൻഷൻ ജോമെട്രി ഉൾപ്പെടുത്തിയതാണ്. ഇത് വീൽ ട്രാവലിനെ നേരിയ തോതിൽ കുറച്ചിരിക്കുകയാണ്. കൂടാതെ മുമ്പത്തെ ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണത്തിന് പകരം ഇപ്പോൾ സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമാണ് KLX 230 ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കവസാക്കി പറയുന്നു.

Kawasaki KLX 230 Now Available With 7-Year Extended Warranty At Just Rs 2 499

ഉപഭോക്താക്കൾ സാധാരണയായി ഓഫ്-റോഡിനും മറ്റും പോകുമ്പോൾ സിംഗിൾ-ചാനൽ സിസ്റ്റമാണ് ഉപകാരപ്പെടുക എന്നതിനാൽ ഇതൊന്നും അത്ര കാര്യമാക്കാനില്ല. ലീൻ ഫ്രെയിം, സിംഗിൾ-പീസ് സീറ്റ്, എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന മിനിമലിസ്റ്റ് ഡ്യുവൽ-സ്‌പോർട്‌സ് ലുക്ക് ആരേയും മോഹിപ്പിക്കാൻ യോഗ്യമാണ്.

താരതമ്യേന ചെറിയ ഫ്യുവൽ ടാങ്ക് ശേഷിയാണ് KLX 230-യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് വെറും 7.6 ലിറ്റർ ഇന്ധനം മാത്രമാണ് ഒരുതവണ പരമാവധി നിറക്കാനാവുന്നതെന്ന് സാരം. അതായത് ഹൈ ടൂറിംഗിനൊന്നും കൊണ്ടുപോവാമെന്ന് കരുതേണ്ടന്ന് ചുരുക്കം. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 233 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് KLX 230 മോഡലിന്റെ ഹൃദയം.

ഇത് 8,000 ആർപിഎമ്മിൽ ഏകദേശം 18.7 bhp കരുത്തും 6,000 ആർപിഎമ്മിൽ 19 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ലൈം ഗ്രീൻ, അണ്ടർസ്റ്റേറ്റഡ് ബാറ്റിൽ ഗ്രേ എന്നിങ്ങനെ രണ്ട് പുത്തൻ കളർ ഓപ്ഷനുകളിലാണ് കവസാക്കി ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. എക്സ്റ്റൻഡഡ് വാറണ്ടിയെത്തിയതോടെ കവസാക്കി KLX 230 ഡ്യുവൽ സ്പോർട്ട് ബൈക്ക് വാങ്ങാൻ കൂടുതൽ ആളുകൾ എത്തിയേക്കും.

More from DriveSpark

Article Published On: Sunday, October 12, 2025, 6:00 [IST]
English summary
Kawasaki klx 230 now available with 7 year extended warranty at just rs 2499
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X