പോയമാസം ഈ ബൈക്ക് ഒന്ന് പോലും വിറ്റുപോയില്ല! 1.15 ലക്ഷത്തിന്റെ കവസാക്കി ആർക്കും വേണ്ടേ?

കവസാക്കിയെന്ന് കേൾക്കുമ്പോഴേ യൂത്തൻമാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് നിഞ്ച (Kawasaki Ninja) എന്നാവും അല്ലേ. എന്നാൽ ബജാജിനൊപ്പം കൈപിടിച്ച് ഇടിവെട്ട് കമ്മ്യൂട്ടർ ബൈക്ക് പുറത്തിക്കിയ ഒരു ഭൂതകാലം ട്രീം ഗ്രീനിനുണ്ടായിരുന്നു. നിരത്തുകളിൽ നിന്നും മാഞ്ഞുവെങ്കിലും 80, 90 കിഡ്‌സിൽ പലർക്കും കവസാക്കി കാലിബർ (Kawasaki Calliber) അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല. ഹൂഡിബാബ എന്ന പരസ്യമൊക്കെ ഒരുകാലത്തുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ബജാജുമായുള്ള (Bajaj) കൂട്ട്കെട്ട് ഏറെക്കാലം മുമ്പേ പിരിഞ്ഞുവെങ്കിലും കവസാക്കി ഇന്ത്യയിൽ പടുത്തിയർത്തിയിരിക്കുന്ന ബ്രാൻഡ് ഇമേജ് ചെറുതൊന്നുമല്ല.

അതിന് സഹായകരമായത് നിഞ്ച പോലുള്ള സൂപ്പർ ബൈക്കുകളാണെന്ന് നിസംശയം പറയാം. പക്ഷേ ഇതൊക്കെ വാങ്ങണമെങ്കിൽ 4 ലക്ഷം രൂപയ്ക്ക് മുകളിൽ കൊടുക്കണമെന്നതാണ് സത്യം. അടുത്തിടെ 2 ലക്ഷം രൂപയിൽ താഴെ വിലയിൽ പുതിയ ഡ്യുവൽ സ്പോർട്ട് മോട്ടോർസൈക്കിളും കമ്പനി വിപണിയിലെത്തിച്ചിരുന്നു. എന്നാൽ കവസാക്കി ഇന്ത്യയിൽ പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ?

Kawasaki W175 Retro Bike Sold 0 Units In September 2025

കവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്ക് W175 എന്ന റെട്രോ ക്ലാസിക് മോട്ടോർസൈക്കിളാണ്. 1.15 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ വരുന്ന ഈ മോഡലിനെ ശരിക്കും അങ്ങനെയാരും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. സ്പോർട്സ് ബൈക്കുകളുടെ പ്രൗഢിയുമൊന്നും ഇല്ലെങ്കിലും വാങ്ങിയാൽ കവസാക്കിയുടെ പ്രീമിയം ബ്രാൻഡ് അനുഭവം നേടാൻ ആളുകൾക്കാവും. പക്ഷേ ഇതൊന്നും ആരും മൈൻഡ് ചെയ്യുന്നില്ലെന്ന് മാത്രം.

2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ശരിക്കും നിരാശാജനകമായ നമ്പറാണ് കവസാക്കിക്ക് സ്വന്തമാക്കാനായത്. ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിച്ച W175 പോയ മാസം വാങ്ങാൻ ആരും എത്തിയില്ലെന്നതാണ് സത്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 106 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന അമ്പേ പരാജയപ്പെട്ടു.

Kawasaki W175 Retro Bike Sold 0 Units In September 2025

വലിയ നഷ്ടം സഹിക്കേണ്ടി വരുന്നുവെന്നത് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളെ സംബന്ധിച്ച് വലിയ തലവേദനയാണ്. രണ്ട് വേരിയൻ്റുകളിലായാണ് കവസാക്കി W175 ഇന്ത്യയിൽ വിൽക്കുന്നത്. W175 എന്ന് വിളിക്കപ്പെടുന്ന ബേസ് മോഡൽ സ്‌പോക്ക് റിം പോലുള്ള സാധാരണ ഫീച്ചറുകളുമായാണ് വരുന്നത്. ബ്ലാക്ക്, ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

ബ്ലാക്ക്-ഗ്രേ കളർ ഓപ്ഷനാണ് വേണ്ടതെങ്കിൽ 1.15 ലക്ഷം രൂപ മുതൽ 1.25 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയും കൊടുക്കേണ്ടി വരും. W175 സ്ട്രീറ്റാണ് കവസാക്കി കൊണ്ടുവന്നിരിക്കുന്ന രണ്ടാമത്തെ വേരിയന്റ്. ഇത് അലോയ് വീലുകൾ പോലെയുള്ള ചില മോഡേൺ ഫീച്ചറുകളോടെയാണ് അണിനിരക്കുന്നത് കേട്ടോ. ഗ്രീൻ, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് സ്വന്തമാക്കാനാവും.

Kawasaki W175 Retro Bike Sold 0 Units In September 2025

റെട്രോ ശൈലി പിടിച്ചാണ് കവസാക്കി W175 അവതരിപ്പിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും പരന്ന സീറ്റും പീഷൂട്ടർ-ടൈപ്പ് എക്‌സ്‌ഹോസ്റ്റുമാണ് എടുത്ത് പറയേണ്ടതായിട്ടുള്ളത്. ലൈറ്റിംഗിനായി ഹാലൊജൻ ബൾബുകളാണ് ഹെഡ്‌ലൈറ്റിലും ടെയിൽ ലൈറ്റിലും ഇൻഡിക്കേറ്ററിലും എല്ലാം ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പോഡും കവസാക്കി അവതരിപ്പിക്കുന്നു.

ഫ്യൂവൽ ഗേജും ഓഡോമീറ്റർ റീഡിംഗും പ്രദർശിപ്പിക്കുന്നതിന് പോഡിൻ്റെ അടിയിൽ ഒരു ചെറിയ സ്‌ക്രീനോടുകൂടിയ അനലോഗ് സ്പീഡോമീറ്ററാണിത്. ടൂ-വാൽവ് 177 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 4-സ്ട്രോക്ക് SOHC എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 12.8 bhp പവറിൽ പരമാവധി 13.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

മൈലേജിലേക്ക് നോക്കിയാൽ ലിറ്ററിന് 45 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. . സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 270 mm സിംഗിൾ ഡിസ്ക്കും പിന്നിൽ 110 mm മെക്കാനിക്കൽ ഡ്രം ബ്രേക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, October 30, 2025, 17:19 [IST]
English summary
Kawasaki w175 retro bike sold 0 units in september 2025 details inside
കൂടുതല്‍... #kawasaki #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X