1.99 ലക്ഷത്തിന് 300 സിസി സ്പോർട്‌സ് ബൈക്കുമായി ഹംഗേറിയൻ കമ്പനി, ടിവിഎസിനും കെടിഎമ്മിനും പണികിട്ടും

കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിലെ സാന്നിധ്യമാണ് ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ. ഹീറോ മോട്ടോകോർപ്പിനെയും ഹോണ്ടയേയും ടിവിഎസിനേയും പോലെ വലിയ ഡീലർഷിപ്പ് പിന്തുണയൊന്നുമില്ലാത്തതിനാൽ നാട്ടിൻപുറത്തേക്ക് അത്രകണ്ട് കീവേയുടെ മോട്ടോർസൈക്കിളുകൾ എത്തിയിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ ബെംഗളൂരു, പൂനെ, കൊച്ചി പോലുള്ള നഗരങ്ങളിൽ ബ്രാൻഡിന് സാന്നിധ്യമുണ്ട് കേട്ടോ. ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കീവേ പ്രധാനമായും യൂത്തിനെ കൈയിലെടുക്കാൻ പാകമായ മോഡലുകളാണ് പുറത്തിറക്കാറുള്ളത്. അടിക്കടി ബൈക്കുകളുടെ വില ഗണ്യമായി കുറച്ച് വാർത്തകളിൽ ഇടംപിടിക്കാനും കമ്പനിക്കായിട്ടുണ്ട്.

എന്നാൽ ഇത്തവണ പുത്തനൊരു 300 സിസി മോട്ടോർസൈക്കിൾ വിപണിയിലെത്തിച്ചാണ് ബ്രാൻഡ് വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. കീവേ RR 300 സ്പോർട്സ് ബൈക്കാണ് ഹംഗേറിയൻ ബ്രാൻഡ് നിരത്തിലേക്ക് എത്തിച്ചിരിക്കുന്നത് കേട്ടോ. അതും 1.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുത്തൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. സമാനമായ സവിശേഷതകളുള്ള മിഡിൽവെയ്റ്റ് സ്‌പോർട്‌സ്ബൈക്ക് സെഗ്‌മെന്റിലാണ് കീവേ RR 300 സ്ഥാനം പിടിച്ചിരിക്കുന്നത്.

Keeway RR 300 Launched In India

ഇന്ത്യയിലെ പ്രീമിയം സ്‌പോർട്‌സ്ബൈക്ക് സെഗ്‌മെന്റിൽ RR 300 ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G 310 RR, കെടിഎം RC 390 എന്നിവയ്‌ക്കെതിരെയാണ് പ്രധാനമായും കീവേ RR 300 മത്സരിക്കുക. ലുക്കിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് മോട്ടോർസൈക്കിൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, ലെയേർഡ് ഫെയറിംഗ്, സ്ലിം, റാക്ക്ഡ് ടെയിൽ സെക്ഷൻ എന്നിവയെല്ലാം സ്പോർട്ടി ലുക്കിന് അടിവരയിടുന്ന കാര്യങ്ങളാണ്.

ലുക്ക് പോലെ തന്നെ ഫീച്ചേഴ്‌സിന്റെ കാര്യത്തിലും കീവേ RR 300 മോഡേണാണ് കേട്ടോ. മോട്ടോർസൈക്കിളിന് ഒരു TFT ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഫുൾ എൽഇഡി ലൈറ്റിംഗ്, ഫ്യുവൽ ടാങ്കിന് താഴെ ഒരു 'റൈഡ് റെബൽ' ഡീക്കൽ എന്നിവയും ഹംഗേറിയൻ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. കീവേ RR 300 വൈറ്റ്, ബ്ലാക്ക്, റെഡ് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും.

Keeway RR 300 Launched In India

ഇന്ത്യയിലുടനീളമുള്ള ബെനലി, കീവേ ഡീലർഷിപ്പുകൾ വഴിയാണ് പുതിയ കീവേ RR 300 സ്പോർട്‌സ് ബൈക്കിനായുള്ള ബുക്കിംഗുകൾ സ്വീകരിക്കുന്നത്. ജൂലൈ അവസാനത്തോടെ ബൈക്കിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 292 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് പത്രക്കുറിപ്പിലൂടെ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സ്ലിപ്പർ ക്ലച്ച് ഫീച്ചർ ചെയ്യുന്ന 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,750 ആർപിഎമ്മിൽ 27.5 bhp കരുത്തും 7,000 ആർപിഎമ്മിൽ 25 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ളതിനാൽ സുഗമമായ ഡൗൺഷിഫ്റ്റുകളാണ് കീവേ RR 300 വാഗ്‌ദാനം ചെയ്യുന്നത്. ബൈക്കിന് മണിക്കൂറിൽ പരമാവധി 139 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.

Keeway RR 300 Launched In India

ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ബാസിനെറ്റ് ട്രെല്ലിസ് ഫ്രെയിം ഉപയോഗിച്ചിരിക്കുന്ന കീവേയുടെ ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് അപ്‌സൈഡ്-ഡൗൺ (USD) ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റബിൾ മോണോഷോക്കുമാണ് ലഭിക്കുക. ബ്രേക്കിംഗിനായി RR 300 സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ഒരുക്കിയിട്ടുണ്ട്. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസിന്റെ സപ്പോർട്ടുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 18, 2025, 18:38 [IST]
English summary
Keeway rr 300 launched in india price features specs
കൂടുതല്‍... #keeway #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X