ഷോറൂമിലേക്ക് വിട്ടാലോ? രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള 300 സിസി ബൈക്ക്, വെറും 1.69 ലക്ഷത്തിന് K300 SF

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലുണ്ടായ (Two Wheeler) മാറ്റം ചെറുതൊന്നുമായിരുന്നില്ല. പണ്ടൊക്കെ 1 ലക്ഷത്തിൽ താഴെ വിലയുള്ള മോട്ടോർസൈക്കിളുകൾ (Motorcycles) ആയിരുന്നു ഏറ്റവും കൂടുതൽ വിറ്റുപോയിരുന്നതെങ്കിൽ ഇന്ന് ഏത് വിലയിലുള്ള ബൈക്കുകളും വാങ്ങാൻ രാജ്യത്ത് ആളുണ്ട്. ഇത് മനസിലാക്കി പല ബ്രാൻഡുകളും രാജ്യത്തെത്തുകയുണ്ടായി. അങ്ങനെ ആഭ്യന്തര വിപണിയിലേക്ക് എത്തിയവരാണ് ഹംഗേറിയന്‍ (Hungarian) ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ (Keeway). ഇതുവരെ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും നല്ല ടൂവീലറുകൾ തന്നെയാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്ന് വേണം പറയാൻ.

നല്ലൊരു 250 സിസി അല്ലെങ്കിൽ 300 സിസി ബൈക്ക് സ്വന്തമാക്കണമെങ്കിൽ ഇപ്പോൾ 2 ലക്ഷത്തിനും മുകളിൽ വേണമെന്ന അവസ്ഥയാണുള്ളത്. ഇത് പലരേയും സംബന്ധിച്ച് താങ്ങാനാവുന്നതിലും കൂടുതലാണ്. പക്ഷേ ഇനി വിഷമിക്കേണ്ട കേട്ടോ. വെറും 1.69 ലക്ഷം രൂപ വിലയിൽ പുത്തൻ K300 SF എന്നൊരു 300 സിസി മോട്ടോർസൈക്കിളിനെ ഇന്ത്യക്കായി സമ്മാനിച്ചിരിക്കുകയാണ് കീവേ ഇന്ത്യ.

Keeyway K300 SF Launched In India Priced At Rs 1 69 Lakh

പക്ഷേ ഈ പ്രത്യേക വില ബൈക്ക് ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് മാത്രമാവും ലഭ്യമാവുകയെന്നും ടൂവീലർ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ആദ്യ 100 യൂണിറ്റുകൾ വിറ്റുതീർന്നതിനുശേഷം K300 SF സ്ട്രീറ്റ് ഫൈറ്ററിന് എത്രത്തോളം വലിയ വില വർധനവ് ലഭിക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയണം. നിലവിൽ ആദിശ്വർ ഓട്ടോ റൈഡിനാണ് കീവേ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിപണനം ചെയ്യുന്നത്.

ഇന്ത്യയിൽ ഒരു CKD (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ) ഉൽപ്പന്നമായിട്ടാണ് K300 SF പുറത്തിറക്കിയിരിക്കുന്നത്. വിദേശത്ത് നിർമിച്ച് ഇവിടെ അസംബിൾ ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഫലമായാണ് 300 സിസി മോട്ടോർസൈക്കിളിന്റെ വില ഇത്രത്തോളം പിടിച്ചുനിർത്താൻ കീവേയ്ക്ക് സാധിച്ചിരിക്കുന്നത്. 2022-ൽ ഇന്ത്യയിൽ പുറത്തിറക്കിയ K300 N നേക്കഡ് സ്ട്രീറ്റ് മോഡലിന്റെ പുതുക്കിയ പതിപ്പാണ് K300 SF.

Keeyway K300 SF Launched In India Priced At Rs 1 69 Lakh

മുൻഗാമിയെ അപേക്ഷിച്ച് 60,000 രൂപയോളം വില കുറവാണെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ K300 SF പതിപ്പിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങള്‍ ഒന്നും തന്നെ ഹംഗേറിയൻ ബ്രാൻഡ് വരുത്തിയിട്ടില്ല. ആരേയും മോഹിപ്പിക്കുന്ന സ്ട്രീറ്റ്ഫൈറ്റര്‍ ഡിസൈന്‍ നിലനിർത്തിക്കൊണ്ടാണ് K300 SF പണികഴിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ പേരിലുള്ള SF എന്നത് സ്ട്രീറ്റ് ഫൈറ്റർ എന്ന സെഗ്മെന്റിനെയാണ് സൂചിപ്പിക്കുന്നത്.

മാറ്റ് വൈറ്റ്, മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ് എന്നീ കളര്‍ ഓപ്ഷനുകൾ നിലനിർത്തിയിരിക്കുകയാണെങ്കിലും ഗ്രാഫിക്സിലെ ചെറിയ മാറ്റങ്ങള്‍ ഉപയോഗിച്ച് മോഡലിനെ കൂടുതൽ സ്പോർട്ടിയറാക്കാനും കമ്പനിക്കായിട്ടുണ്ടെന്ന് വേണം പറയാൻ. ലോ സ്ലംഗ് ഹെഡ്‌ലാമ്പ്, മസ്ക്കുലാർ ഫ്യുവൽ ടാങ്ക് സെക്ഷൻ, ഷാർപ്പ് ടെയിൽ സെക്ഷൻ എന്നിവയെല്ലാമാണ് കീവേയുടെ 300 സിസി സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളിനെ കിടിലമാക്കുന്ന മറ്റ് വശങ്ങൾ.

Keeyway K300 SF Launched In India Priced At Rs 1 69 Lakh

292.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. K300 SF നേക്കഡ് സ്റ്റൈൽ ബൈക്കിന്റെ ട്യൂണിംഗിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നും കീവേ പറയുന്നുണ്ട്. അസിസ്റ്റ്, സ്ലിപ്പർ ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,750 ആർപിഎമ്മിൽ 27.1 bhp പവറും 7,000 ആർപിഎമ്മിൽ 25 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

മെക്കാനിക്കൽ വശങ്ങളിക്ക് നോക്കിയാൽ സസ്പെൻഷനായി അപ്സൈഡ് ഡൌൺഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കുമാണ് കീവേ K300 SF മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളിൽ നിരത്തിലെത്തുന്ന മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌ക്കാണ് സമ്മാനിച്ചിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കാനായി ഡ്യുവൽ-ചാനൽ എബിഎസിന്റെ സഹായവും ലഭിക്കും.

More from DriveSpark

Article Published On: Thursday, January 23, 2025, 15:51 [IST]
English summary
Keeyway k300 sf launched in india priced at rs 1 69 lakh details inside
കൂടുതല്‍... #keeway #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X