ഫുൾ മെറ്റൽ ബോഡി, 116 KM റേഞ്ച്, സംഭവം കൊള്ളാം! പക്ഷേ കൈനറ്റിക് ഇവി വാങ്ങുന്നുണ്ടേൽ ഇതെല്ലാം അറിഞ്ഞിരിക്കണം

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലേക്ക് ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കൈനറ്റിക്. ഇന്നത്തെ തലമുറയ്ക്ക് അത്രകണ്ട് പരിചയമില്ലെങ്കിലും എൺപതുകളിലും തൊണ്ണൂറുകളിലും കൈനറ്റിക് ഹോണ്ട DX സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടായിരുന്നിരിക്കില്ല. ഹോണ്ടയുമായുള്ള സംയുക്ത സംരംഭത്തിലൂടെ 1984 ൽ പുറത്തിറക്കിയ ഒറിജിനൽ കൈനറ്റിക് DX ഹോണ്ട NH സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഗിയർലെസ് സ്‌കൂട്ടറായിരുന്നു കേട്ടോ. ആ പെട്രോൾ-പവർ ടു-സ്ട്രോക്ക് മോഡൽ ഇന്നും പലരും ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന കാലത്ത് ബാറ്ററി ഹൃദയമാക്കി തന്നെയാണ് ഇതിഹാസം രണ്ടാമത് ജൻമമെടുത്തിരിക്കുന്നത്.

സീറോ-എമിഷൻ, ടെക്-ഫോക്കസ്ഡ് അർബൻ കമ്മ്യൂട്ടറായി പരിണമിച്ചിരിക്കുന്ന കൈനറ്റിക് DX ഇവി കണ്ടാൽ ആർക്കായാലും ഒന്ന് സ്വന്തമാക്കാനും തോന്നുംവിധം ഡിസൈൻ ചെയ്യാനും കമ്പനിക്കായിട്ടുണ്ട്. DX, DX പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വരുന്ന ഇവിക്ക് യഥാക്രമം 1.11 ലക്ഷം, 1.17 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം.

Kinetic DX Electric Scooter Top Things To Know Before You Buy

ഡിസൈൻ: ഐക്കണിക് DX സ്‌കൂട്ടറിന്റെ പൈതൃകം നിലനിർത്തുന്നതിനൊപ്പം തന്നെ മോഡേൺ ടച്ച് നൽകുന്നതിനായി ഇറ്റാലിയൻ ഡിസൈനർമാരുമായി സഹകരിച്ചാണ് കൈനറ്റിക് ഇലക്ട്രിക് സ്‌കൂട്ടർ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. മെറ്റൽ ബോഡി ഉപയോഗിച്ചുള്ള നിർമാണവും എടുത്തുപറയേണ്ട കാര്യമാണ്. അതേസമയം പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ് ഇവിയുടെ പ്രായോഗികത വർധിപ്പിക്കുകയും ചെയ്യും.

പരിചിതമായ രൂപഘടനയും ലളിതമായ രൂപവും ഐക്കണിക് കൈനറ്റിക് ഹോണ്ടയോട് നീതിപിലുർത്തിയിട്ടുണ്ട്. ബിൽറ്റ്-ഇൻ ക്യൂബി സ്‌പെയ്‌സുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫുൾ-ഫേസ്, ഹാഫ്-ഫേസ് ഹെൽമെറ്റ് എന്നിവ ഉൾക്കൊള്ളാൻ പര്യാപ്തമായ 37 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജാണ് ഇവിയിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. DX സിൽവർ, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണെങ്കിൽ DX പ്ലസ് വേരിയന്റ് റെഡ്, ബ്ലൂ, വൈറ്റ് തുടങ്ങിയ അധിക കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും.

Kinetic DX Electric Scooter Top Things To Know Before You Buy

സവിശേഷതകൾ: ദൈനംദിന യാത്രാസൗകര്യം മനസfൽ വെച്ചുകൊണ്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടറിന് "ഈസി കീ" എന്ന കീലെസ് ഇഗ്നിഷൻ സിസ്റ്റം, റിവേഴ്‌സ് അസിസ്റ്റ്, ഹിൽ-ഹോൾഡ് ഫംഗ്‌ഷണാലിറ്റി, ഒരു പ്രത്യേക കൈനറ്റിക് അസിസ്റ്റ് സ്വിച്ച് വഴി ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ ഫീച്ചറുകളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഈസി ചാർജ് എന്ന് ബ്രാൻഡ് ചെയ്‌ത റിമൂവബിൾ ഓൺബോർഡ് ചാർജിംഗ് കേബിൾ, ഈസി ഫ്ലിപ്പ് എന്നറിയപ്പെടുന്ന വൺ-ടച്ച് പില്യൺ ഫുട്‌റെസ്റ്റ് ഡിപ്ലോയ്‌മെന്റ് മെക്കാനിസം എന്നിവ പോലുള്ള അധിക ഫീച്ചറുകൾ പുതിയ കൈനറ്റിക് DX പ്ലസ് പതിപ്പിൽ കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതെല്ലാം സിറ്റി റൈഡിംഗിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് കൂടുതൽ മികച്ചതാക്കുമെന്ന് തന്നെ വേണം പറയാൻ.

Kinetic DX Electric Scooter Top Things To Know Before You Buy

ടെക്നോളജി: പുതിയ കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമായ ടെലികൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഉപയോക്താക്കൾക്ക് ലൈവ് റൈഡ് ഡാറ്റ ആക്‌സസ് ചെയ്യാനും, വാഹനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും, ജിയോ-ഫെൻസിംഗ് അതിരുകൾ സജ്ജീകരിക്കാനും, ഇൻട്രൂഡർ അലേർട്ടുകൾ സ്വീകരിക്കാനും, ഒരു മൊബൈൽ ആപ്പ് വഴി 'ഫൈൻഡ് മൈ കൈനറ്റിക്' ഫംഗ്ഷൻ ഉപയോഗിക്കാനും സഹായിക്കും.

വോയ്‌സ് നാവിഗേഷൻ, ബിൽറ്റ്-ഇൻ സ്പീക്കറുകളിലൂടെയുള്ള മ്യൂസിക് പ്ലേബാക്ക്, അലേർട്ടുകൾ, ആശംസകൾ, ജന്മദിന സന്ദേശങ്ങൾ എന്നിവ പോലുള്ള അധിക ഫീച്ചറുകളൾ നൽകുന്ന മൈ കൈനി കമ്പാനിയൻ എന്ന യുണീക് വോയ്‌സ് അസിസ്റ്റന്റ് ഫീച്ചർ തുടങ്ങിയ സ്മാർട്ട് ഇൻഫോടെയ്ൻമെന്റ് ഓപ്ഷനുകളും കൈനറ്റിക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Kinetic DX Electric Scooter Top Things To Know Before You Buy

ബാറ്ററിയും റേഞ്ചും: റേഞ്ച്-X വികസിപ്പിച്ചെടുത്ത 2.6 kWh ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് DX പ്ലസിന്റെ ഹൃദയം. LFP സാങ്കേതികവിദ്യ മികച്ച തെർമൽ സ്റ്റെബിലിറ്റിയും 3,500 ചാർജ് സൈക്കിളുകളുടെ ദൈർഘ്യമേറിയ ലൈഫ്സൈക്കിളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാറ്ററി 60V ഇലക്ട്രിക്കൽ സിസ്റ്റവുമായി ജോടിയാക്കിയിരിക്കുകയാണ്. കൂടാതെ കൈനറ്റിക്സിന്റെ ഇൻ-ഹൗസ് "K-Coast" സിസ്റ്റത്തിന് കീഴിൽ റീജനറേറ്റീവ് ബ്രേക്കിംഗും ഉൾപ്പെടുന്നു. സിംഗിൾ ചാർജി 116 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്.

പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ ഇവിയിലെ ഇലക്ട്രിക് മോട്ടോർ 6.4 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയാണ് ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. റേഞ്ച്, പവർ, ടർബോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും കൈനറ്റിക് ഒരുക്കിയിട്ടുണ്ട്. സ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന ഷോക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 30, 2025, 11:13 [IST]
English summary
Kinetic dx electric scooter top things to know before you buy design features range and more
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X