പെട്രോൾ പമ്പിൽ കയറാതെ പോവാം, 67,999 രൂപയ്ക്ക് 200 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി

ഓലയും ഏഥറും ബജാജും ടിവിഎസും എല്ലാം കടന്നുവരുന്നതിന് മുമ്പ് ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter Segment) വിപണിയിലേക്ക് കടന്നുവന്ന സ്റ്റാർട്ടപ്പ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് കൊമാകി (Komaki). പലയിടത്തും ഡീലർഷിപ്പ് സാന്നിധ്യമുള്ളതിനാൽ ഈ പേര് പലരും കേട്ടിട്ടും കണ്ടിട്ടുമുണ്ടാവും. ശരിക്കും 1 ലക്ഷം രൂപയ്ക്ക് താഴെ പുതിയ വൈദ്യുത സ്കൂട്ടർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്കെല്ലാം ധൈര്യത്തോടെ വാങ്ങാനാവുന്ന മോഡലുകളാണ് കൊമാകിയുടെ ശേഖരത്തിലുള്ളത്. താങ്ങാനാവുന്ന വില, നല്ല റേഞ്ച്, വിശ്വാസം എന്നിവയാണ് ബ്രാൻഡ് വിൽക്കുന്ന വണ്ടികളുടെ മുഖമുദ്ര.

ഇപ്പോഴിതാ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിൾ തങ്ങളുടെ ഏറ്റവും പുതിയ SE സീരീസ് ശ്രേണി പുറത്തിറക്കി പുതുവർഷം കളറാക്കുകയാണ്. SE പ്രോ, SE അൾട്രാ, SE മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ നിരയിലുള്ളത്. താങ്ങാനാവുന്ന വില തന്നെയാണ് പുത്തൻ ഇവികളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവയ്ക്ക് യഥാക്രമം 67,999 രൂപ, 76,999 രൂപ, 1,10,000 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

Komaki SE Pro SE Ultra SE Max Electric Scooters Launched

മൂന്ന് മോഡലുകളും കൊമാകി എംജി പ്രോ ഇലക്ട്രിക് സ്കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൊമാകി SE അൾട്ര, SE മാക്‌സ് എന്നിവയിൽ LiPo4 ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ മെച്ചപ്പെട്ട റേഞ്ച് നൽകുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നത്. SE അൾട്ര ഇവിക്ക് 2.7 കിലോവാട്ട് ലിഥിയം ഫോസ്ഫറേറ്റ് 4 ബാറ്ററിയുണ്ട്.

ഇത് സിംഗിൾ ചാർജിൽ 130 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. അതേസമയം കൊമാകി SE മാക്സിന് 4.2 കിലോവാട്ട് ലിഥിയം ഫോസ്ഫറേറ്റ് 4 ബാറ്ററി പായ്ക്കാണുള്ളത്. ഇത് ഫുൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകുകയും ചെയ്യും. കൊമാകി SE മാക്സിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്.

Komaki SE Pro SE Ultra SE Max Electric Scooters Launched

കുറഞ്ഞ വിലയിലാണ് വരുന്നതെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ പോലും കൊമാകിയുടെ ഏറ്റവും പുതിയ SE സീരീസ് ശ്രേണി കിടലമാണ്. ഡ്യുവൽ ചാർജറുകൾ, ടിഎഫ്ടി സ്ക്രീനുകൾ, ഡ്യുവൽ ഡിസ്കുകൾ എന്നിവ പോലുള്ള സവിശേഷതകളാൽ ഇവൻമാർ സമ്പന്നമാണ്. സിംഗിൾ ഡിസ്ക്, എൽഇഡി ഡിജിറ്റൽ സ്പീഡോമീറ്റർ, 70 കിലോമീറ്റർ ടോപ്പ് സ്പീഡ് വേഗത എന്നിവയാണ് മോഡലുകളുടെ മറ്റ് പ്രത്യേകതകൾ.

കഴിഞ്ഞ വർഷം കൊമാകി പുറത്തിറക്കിയ എംജി പ്രോ ഇവിയും ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഏറെ ചർച്ചയായിരുന്നു. എംജി പ്രോ LI, എംജി പ്രോ V, എംജി പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ലോ-സ്പീഡ് LI വേരിയന്റിന് 1.75 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഒന്ന് ചാർജ് ചെയ്‌താൽ 75 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ മോഡലിനാവും.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ V വേരിയന്റിൽ 100 കിലോമീറ്റർ റേഞ്ച് വരെ നൽകുന്ന 2.2 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രോ പ്ലസ് പതിപ്പിന് ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് തരുന്ന 2.7 കിലോവാട്ട് ബാറ്ററി പായ്ക്കും ലഭിക്കുന്നു. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4 മുതൽ 5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്നതിനാൽ കൊമാകി എംജി പ്രോ സീരീസ് കൂടുതൽ പ്രായോഗികമാണ്.

വിപുലമായ റീജൻ സംവിധാനമുള്ള വയർലെസ് കൺട്രോളർ, പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത്. BLDC ഹബ്-മൗണ്ടഡ് മോട്ടോർ, ഡിജിറ്റൽ മാട്രിക്സ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലോക്ക് ബൈ റിമോട്ട് ഫംഗ്ഷൻ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, റിപ്പയർ സ്വിച്ച്, ടെലിസ്കോപ്പിക് ഷോക്കർ, സെൽഫ് ഡയഗ്നോസിസ്, ആന്റി-തെഫ്റ്റ് ലോക്ക്, മൊബൈൽ ചാർജിംഗ് സ്ലോട്ട് തുടങ്ങിയ ഫീച്ചറുകളും ഇവിയെ കിടലമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, January 21, 2025, 9:57 [IST]
English summary
Komaki se pro se ultra se max electric scooters launched price battery range features
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X