200 KM ഓടാൻ 20 രൂപ മതി, സ്റ്റൈലൻ ക്രൂയിസർ ഇലക്‌ട്രിക് ബൈക്കുമായി ഇന്ത്യൻ കമ്പനി! വില 1,69,999 രൂപ

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പിന്നാലെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളേയും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായ ഇവി സെഗ്മെന്റിലെ പ്രധാന ശക്തിയാണ് കൊമാകി (Komaki). രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ കൈപിടിച്ചുയർത്തുന്നതിൽ ഏറെ സഹായിച്ചിട്ടുള്ളവരാണ് സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നായ കൊമാകിക്ക് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യവുമില്ല. ഓലയും ഏഥറുമെല്ലാം കടന്നുവരുന്നതിന് മുമ്പ് എത്തിയ ഈ ബ്രാൻഡ് ഇന്നും സജീവമായാണ് പ്രവർത്തിക്കുന്നത്. നഗര, ഗ്രാമീണ മേഖലകളിൽ സജീവമായ ഇവി കമ്പനി ഇപ്പോഴിതാ വിപണിയിലേക്ക് പുത്തനൊരു ഇലക്ട്രിക് ബൈക്കുമായാണ് എത്തിയിരിക്കുകയാണ്.

കൊമാകി MX16 പ്രോ എന്നറിയപ്പെടുന്ന വൈദ്യുത മോട്ടോർസൈക്കിളിന് 1,69,999 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മികച്ച റോഡ് പ്രസൻസ്, കുറഞ്ഞ പ്രവർത്തനച്ചെലവ്, ദീർഘകാല ഈട് എന്നിവ ആഗ്രഹിക്കുന്ന റൈഡർമാരെ ലക്ഷ്യമിട്ടുള്ള ഒരു ഇലക്ട്രിക് ക്രൂയിസർ ബൈക്കായാണ് ഇതിനെ കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ഡ്യുവൽ ടോൺ ജെറ്റ് ബ്ലാക്ക് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനിലാണ് മോഡൽ വിപണനത്തിന് എത്തുന്നത്.

Komaki MX16 Pro Electric Cruiser Bike Launched In India Priced At Rs 1 69 Lakh

ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷായ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഒന്നാണിത് എന്നാണ് കൊമാകി ഇതിനെ വിശേഷിപ്പിക്കുന്നത്. ഇംപാക്‌ട് റെസിസ്റ്റൻസിനും ദീർഘകാല വിശ്വാസ്യതയ്ക്കുമായി രൂപകൽപ്പന ചെയ്ത ഒരു പൂർണ മെറ്റൽ ബോഡിയിലാണ് കൊമാകി MX16 പ്രോ പണികഴിപ്പിച്ചിരിക്കുന്നത്. വിശാലമായ സീറ്റ്, കുറഞ്ഞ വൈബ്രേഷൻ സജ്ജീകരണം എന്നിവയിലൂടെ കിടിലൻ സ്റ്റെബിലിറ്റിയും ഇവിക്ക് നൽകാൻ കഴിയും. ശരിക്കും പറഞ്ഞാൽ ICE എഞ്ചിൻ ക്രൂയിസർ ബൈക്കുകൾക്ക് സമാനമാണെന്ന് വേണമെങ്കിൽ പറയാം.

5 kW BLDC ഹബ് മോട്ടോറും 4.5 kWh ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്ന MX16 പ്രോ ഇലക്‌ട്രിക് ബൈക്ക് ഒരു സിംഗിൾ ചാർജിൽ 160 കിലോമീറ്റർ മുതൽ 220 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കൊമാകി അവകാശപ്പെടുന്നത്. പെട്രോൾ ഇരുചക്ര വാഹനം ഇത്രയും ദൂരം സഞ്ചരിക്കാൻ ഏകദേശം 700 രൂപയോളം വേണ്ടി വരുമ്പോൾ കൊമാകിയുടെ ഇലക്ട്രിക് ബൈക്കിന് 15 മുതൽ 20 രൂപ വരെയാണ് ആകെ ചെലവ് വരിക. ഇത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണെന്നതിൽ സംശയമൊന്നും വേണ്ട.

Komaki MX16 Pro Electric Cruiser Bike Launched In India Priced At Rs 1 69 Lakh

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ കൊമാകി MX16 പ്രോ ഇലക്‌ട്രിക് ബൈക്കിലെ മോട്ടോറിന് പരമാവധി 6.7 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും. വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ സുഗമമായ പ്രകടനത്തിനായി ടോർക്ക് ട്യൂൺ ചെയ്‌തിരിക്കുന്നതിനാൽ ക്രൂയിസറിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നത്. മികച്ച മെക്കാനിക്കൽ ഫീച്ചറുകളാലും ഇവി സമ്പന്നമാണ് കേട്ടോ.

ബ്രേക്കിംഗിനായി കൊമാകി MX16 പ്രോയിൽ ട്രിപ്പിൾ ഡിസ്ക് ബ്രേക്ക് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. വിശാലമായ സീറ്റിംഗ്, സുഗമമായ ടോർക്ക് ഡെലിവറി, മകച്ച ഫ്രെയിം എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അനായാസമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യാൻ കൊമാകി MX16 പ്രോ ഇലക്‌ട്രിക് ബൈക്കിന് കഴിയുമെന്ന് കമ്പനി പറയുന്നു. ദൈനംദിന ഉപയോഗക്ഷമത വർധിപ്പിക്കുന്നതിന് MX16 പ്രോയിൽ നിരവധി സാങ്കേതികവിദ്യാധിഷ്ഠിത ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Komaki MX16 Pro Electric Cruiser Bike Launched In India Priced At Rs 1 69 Lakh

കളർ TFT ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഓട്ടോ-റിപ്പയർ സ്വിച്ച്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാൽ കൊമാകിയുടെ പുത്തൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ സമ്പന്നമാണ്. കാഴ്ച്ചയിൽ യുവാക്കളെയൊന്നും അത്രവേഗം MX16 പ്രോയ്ക്ക് ആകർഷിക്കാൻ കഴിയില്ലെങ്കിലും കുറച്ചുകൂടി പക്വതയുള്ള ആളുകൾ കൊമാകിയുടെ ക്രൂയിസർ ബൈക്ക് വാങ്ങാൻ എത്തിയേക്കുമെന്നാണ് അനുമാനം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 17, 2025, 10:00 [IST]
English summary
Komaki mx16 pro electric cruiser bike launched in india priced at rs 1 69 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X