ഐഫോണിന്റെ വില പോലുമില്ല, 52,999 രൂപയ്ക്ക് 100 കിലോമീറ്റർ വരെ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) വാങ്ങാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായി മാറിയിരിക്കുകയാണ്. പെട്രോളിന്റെ ഒടുക്കത്തെ വില കാരണമാണ് പലരും ഇവിയെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയതെങ്കിലും കൊണ്ടുനടക്കാൻ ചെലവ് വളരെ കുറവാണെന്നതാണ് മിക്കവരേയും വൈദ്യുത വാഹനങ്ങളിലേക്ക് ആകർഷിക്കുന്നത്. പെട്രോൾ സ്‌കൂട്ടറുകൾ കൊടുത്ത് ഇല്ട്രിക് സ്കൂട്ടറുകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒരുപാട് ഫീച്ചറുകളും നല്ല റേഞ്ചുമുള്ള മോഡലുകൾ വാങ്ങണമെങ്കിൽ 1 ലക്ഷം രൂപയ്ക്ക് മുകളിൽ മുടക്കേണ്ട അവസ്ഥയാണുള്ളത്. പലർക്കും ഇവിക്കായി ഇത്രയും ഉയർന്ന തുക മുടക്കാൻ താത്പര്യമില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.

അത്തരക്കാർക്കായി അനേകം മോഡലുകൾ വിപണിയിലുണ്ട് താനും. അക്കൂട്ടത്തിലേക്ക് കൊമാകിയുടെ പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടർ കൂടി എത്തിയിരിക്കുകയാണ്. X3 സീരീസ് എന്ന പുതുപുത്തൻ മോഡലാണ് കമ്പനി ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചിരിക്കുന്നത്. വിലയാണ് ഏറ്റവും രസകരമായ സംഗതി. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പാകമായ രീതിയിൽ പണികഴിച്ചിരിക്കുന്ന ഇവിക്ക് ആപ്പിൾ ഐഫോണിന്റെ വില പോലുമില്ലെന്ന് അറിഞ്ഞാൽ പലരും ഞെട്ടിയേക്കാം.

Komaki X3 Series Electric Scooter Launched At Rs 52 999

കൊമാകി X3 സീരിസ് ഇലക്ട്രിക് സ്കൂട്ടറിന് വെറും 52,999 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. കാര്യക്ഷമത, ശൈലി, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച് പരിസ്ഥിതി സൗഹൃദവും ആക്സസ് ചെയ്യാവുന്നതുമായ യാത്രാ മാർഗം നൽകുക എന്നതാണ് പുതിയ മോഡലുകൊണ്ടുള്ള ലക്ഷ്യം. ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി, ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഒന്നിലധികം റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നതും.

രാജ്യത്തിന്റെ വൈദ്യുത വാഹന വിപ്ലവത്തിന് നേതൃത്വം നൽകുന്നതിലെ മറ്റൊരു നാഴികക്കല്ലായി ഞങ്ങളുടെ പുതിയ X3 സീരീസിന്റെ അവതരണത്തെ കണക്കാക്കാമെന്ന് കൊമാകി ഇലക്ട്രിക് വെഹിക്കിൾസിന്റെ സഹസ്ഥാപകനായ ഗുഞ്ചൻ മൽഹോത്ര അഭിപ്രായപ്പെട്ടു. സുസ്ഥിരത, നവീകരണം, റോഡിലെ ഓരോ റൈഡറെയും ശാക്തീകരിക്കൽ എന്നിവയ്ക്കുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവായി X3 നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Komaki X3 Series Electric Scooter Launched At Rs 52 999

കൊമാകിയുടെ പുതിയ X3 ഇലക്ട്രിക് സ്കൂട്ടറിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ എയറോഡൈനാമിക് ഡിസൈൻ, പ്രീമിയം അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് എന്നിവയെല്ലാമാണ് ഹൈലൈറ്റുകൾ. സിംഗിൾ ചാർജിൽ 75 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന തരത്തിലാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. അതിനാൽ നാട്ടിലൂടെ ചുറ്റാൻ പറ്റിയ വണ്ടി തന്നെയാണിത്.

എൽഇഡി ഫ്രണ്ട് ഇൻഡിക്കേറ്ററുകളുള്ള ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്ക് സിസ്റ്റം, സ്മാർട്ട് അസിസ്റ്റ് ഫീച്ചറുകൾ, പാർക്കിംഗ് റിപ്പയർ അസിസ്റ്റ്, റിവേഴ്‌സ് അസിസ്റ്റ്, ഗിയർ മോഡ് എന്നിവയാണ് പുതിയ കൊമാകി X3 ഇലക്ട്രിക് സ്കൂട്ടറിനെ മൊഞ്ചാക്കുന്ന മറ്റ് കാര്യങ്ങൾ. ശക്തമായ പെർഫോമൻസിനായി 3000W ഹബ് മോട്ടോറാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നതും.

Komaki X3 Series Electric Scooter Launched At Rs 52 999

അതേസമയം മണിക്കൂറിൽ 52-55 കിലോമീറ്ററാണ് കൊമാകിയുടെ കുഞ്ഞൻ ഇലക്ട്രിക് സ്കൂട്ടറിന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി കൊമാകി ഒരു പരിമിതകാല ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 99,999 രൂപയ്ക്ക് രണ്ട് കൊമാകി X3 സ്കൂട്ടറുകൾ വാങ്ങാൻ ഇതുവഴി സാധിക്കും. ഈ ലിമിറ്റഡ് പിരീഡ് ഓഫർ 2025 ഏപ്രിൽ ഒന്നിന് അവസാനിക്കും.

ഇന്ത്യയിലുടനീളമുള്ള കൊമാക്കി ഡീലർഷിപ്പുകളിൽ X3 സീരീസ് സ്കൂട്ടറുകൾ ലഭ്യമാവും. കൂടാതെ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഉപഭോക്താക്കൾക്ക് കൊമാകിയുടെ പുത്തൻ ഇവി സ്വന്തമാക്കാനാവും. കുറഞ്ഞ വിലയിൽ നല്ല റേഞ്ചുമായി വരുന്ന മോഡൽ എന്തായാലും ആളുകൾക്ക് കണ്ണുംപൂട്ടി വാങ്ങിക്കാം. ഇന്നത്തെ പെട്രോൾ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സംഗതി എന്തായാലും പോക്കറ്റ് ഫ്രണ്ട്ലിയായിരിക്കും.

More from DriveSpark

Article Published On: Tuesday, March 4, 2025, 11:34 [IST]
English summary
Komaki x3 series electric scooter launched at rs 52999 details
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X