പെട്രോൾ സ്‌കൂട്ടറിന്റെ അന്തകൻ, ഒറ്റ ചാർജിൽ 322 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി കൊമാകി

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ കൈപിടിച്ചുയർത്തുന്നതിൽ ഏറെ സഹായിച്ചിട്ടുള്ളവരാണ് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനിയാണ് കൊമാകി (Komaki). ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഓലയും ഏഥറുമെല്ലാം കടന്നുവരുന്നതിന് മുമ്പ് എത്തിയ കമ്പനിയുടെ പേര് പലർക്കും അറിയാം. നഗര, ഗ്രാമീണ മേഖലകളിൽ ശക്തരായ സാന്നിധ്യമാണ് ബ്രാൻഡ്. കുറഞ്ഞ വിലയിൽ നല്ല ഇവികൾ നിർമിച്ചാണ് കൊമാകി വളർന്നത്. ഇന്നും ഇതേ കാര്യം കാത്തുസൂക്ഷിക്കുന്ന കമ്പനി ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ്.

അതും താങ്ങാനാവുന്ന വിലയിലാണ് കൊമാകി XR7 എന്ന മോഡൽ പുറത്തിറക്കിയിരിക്കുന്നത് എന്നറിഞ്ഞാൽ ആരായാലും വാങ്ങിപ്പോവും. വെറും 89,999 രൂപയുണ്ടേൽ നിങ്ങൾക്ക് സിംഗിൾ ചാർജിൽ 322 കിലോമീറ്റർ റേഞ്ച് തരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. വിന്റേജ് ലുക്കിൽ സ്റ്റൈലിഷായിട്ടാണ് ഇവി അണിഞ്ഞൊരുങ്ങി വിപണിയിൽ എത്തിയിരിക്കുന്നത് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

Komaki XR7 Electric Scooter Launched In India With 322 KM Range On A Single Charge

ക്ലാസിക് സ്കൂട്ടറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊമാകി XR7 നിർമിച്ചിരിക്കുന്നത്. എല്ലാ തലമുറകളെയും ആകർഷിക്കുന്ന ഒരു കാലാതീതമായ രൂപം യൂത്തിനെ വരെ ആകർഷിക്കും എന്നതിൽ തർക്കമില്ല. വിന്റേജ് ലുക്കിനൊപ്പം ആധുനിക ഫീച്ചറുകളും കോർത്തിണക്കിയാണ് കൊമാകിയുടെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തുന്നത്. നല്ല റോഡ് പ്രസൻസിനായി പ്രീമിയം പെയിന്റ് ഫിനിഷാണ് ഇവിക്ക് കൊടുത്തിരിക്കുന്നത്.

എലഗന്റായുള്ള കർവുകളും ക്രോം ആക്‌സന്റുകളുമെല്ലാം കൂടിച്ചേരുമ്പോൾ കൊമാകിയുടെ പുത്തൻ ഇലക്ട്രിക് സ്കൂട്ടർ കളറാവുന്നുണ്ട്. സിറ്റി റൈഡുകളിലും ലോംഗ് ട്രിപ്പുകൾക്കും വരെ അനുയോജ്യമായ സീറ്റാണ് XR7 ഇവിയുടെ മറ്റൊരു ഹൈലൈറ്റ്. വയർലെസ് കൺട്രോളറുമായി ജോടിയാക്കിയ 3,000 വാട്ട് BLDC ഹബ് മോട്ടോറാണ് വാഹനത്തിന് തുടിപ്പേകുന്നത്. Lipo4 ബാറ്ററി പായ്ക്കാണ് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്.

Komaki XR7 Electric Scooter Launched In India With 322 KM Range On A Single Charge

സാധാരണ ദൈനംദിന ഉപയോഗത്തിൽ ബാറ്ററി വർഷങ്ങളോളം നിലനിൽക്കുമെന്ന ഗ്യാരണ്ടിയും കമ്പനി നൽകുന്നുണ്ട്. അമിത ചൂടാക്കൽ, തീപിടുത്തം എന്നിവയിൽ നിന്നുള്ള പ്രതിരോധത്തിനും ബാറ്ററി പായ്ക്കിന് കഴിവുണ്ട്. അതേസമയം വാഹനത്തിന്റെ വേഗത നിരന്തരം പരിശോധിക്കുന്ന ഒന്നിലധികം സ്മാർട്ട് സെൻസറുകളുടെ ഗുണങ്ങളോടെയാണ് ഇത് വരുന്നത്.

ഓട്ടോമാറ്റിക് അപ്‌ഡേറ്റുകളും പുതിയ അഡ്വാൻസ് വയർലെസ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നതിനാൽ കൊമാകി XR7 ഇലക്ട്രിക് സ്‌കൂട്ടർ പക്കാ മോഡേൺ ആണെന്ന് പറയാം. ഡിസ്ക് ബ്രേക്കുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്നതിനാൽ അക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. സ്കൂട്ടറിന്റെ സോഫ്റ്റ്‌വെയർ കാലക്രമേണ മെച്ചപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ഇവിയിലുണ്ട്.

സിംഗിൾ ചാർജിൽ 322 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊമാകിയുടെ ഡീലർഷിപ്പുകൾ വഴിയോ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ XR7 ഇവി ബുക്ക് ചെയ്യാനാവും. മോഡലിന്റെ ഡെലിവറി എന്ന് ആരംഭിക്കുമെന്ന വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിപണിയിലെ ഉയർന്ന മത്സരത്തെ മറികടക്കാൻ പുത്തൻ സ്കൂട്ടറിലൂടെ കമ്പനിക്കാവുമെന്നാണ് വിശ്വാസം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 13, 2025, 17:40 [IST]
English summary
Komaki xr7 electric scooter launched in india with 322 km range on a single charge
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X