എഞ്ചിന് ചെറിയ പണി, കെടിഎം 390 മോഡലുകൾ വാങ്ങിയവർ നേരെ ഷോറൂമിലേക്ക് വണ്ടി വിട്ടോ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളോട് (Adventure Motorcycle) ഇന്ത്യക്കാർക്ക് വല്ലാത്തൊരു പ്രേമമാണിപ്പോൾ. റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിവെച്ച ട്രെൻഡ് ഇപ്പോൾ ടിവിഎസ് അപ്പാച്ചെ RTX 300 വരെ എത്തിനിൽക്കുകയാണ്. ഇതിനിടയിൽ യെസ്‌ഡി, സുസുക്കി പോലുള്ള വമ്പൻമാരും സാഹസിക പ്രേമികൾക്കായി ADV മോഡലുകൾ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ ഇവർക്കും മുമ്പേ ഹിമാലയനെ വെല്ലാൻ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം 250, 390 എന്നീ അഡ്വഞ്ചർ ബൈക്കുകളെ ഇന്ത്യക്കാർക്ക് സമ്മാനിക്കുകയുണ്ടായി. അസാമാന്യ പെർഫോമൻസുമായി അതിവേഗം ഹിറ്റടിച്ച മോഡലുകൾ അടുത്തിടെ പുതുതലമുറയിലേക്ക് ചേക്കേറുകയും ചെയ്‌തിരുന്നു.

ആദ്യതലമുറയേക്കാൾ സ്വീകരണം രണ്ടാംതലമുറ അഡ്വഞ്ചർ ബൈക്കുകൾക്ക് കിട്ടിയപ്പോൾ കെടിഎമ്മിൻ്റെ വിൽപ്പനയും കൂടിവന്നു. എന്നാൽ ഇപ്പോഴിതാ വാങ്ങിയവരുടെ നെഞ്ചിൽ തീകോരിയിടുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്. കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 390 മോഡലുകളിലെ ചില എഞ്ചിൻ തകരാർ മൂലം തിരികെവിളിച്ചിരിക്കുകയാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കൾ.

KTM 390 Adventure 390 Duke 390 Enduro Recalled Due To Engine Stall Issue

ഇതുപ്രകാരം 2025-2026 കെടിഎം 390 അഡ്വഞ്ചർ R, 390 അഡ്വഞ്ചർ X, 390 എൻഡ്യൂറോ R, 390 SMC R മോഡലുകൾക്കും 2024-2026 കെടിഎം 390 ഡ്യൂക്ക് മോഡലുകൾക്കും ഉടനടി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടപ്പിലാക്കും. ഇന്ത്യ ഉൾപ്പെടെ എല്ലാ വിപണികളിലും ഈ മോഡലുകൾ തിരിച്ചുവിളിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ കെടിഎം 390 മോഡലുകളിൽ ചിലതിന് എഞ്ചിൻ സ്റ്റാൾ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേകിച്ച് കുറഞ്ഞ വേഗതയിലോ വേഗത കുറയ്ക്കുമ്പോഴോ എഞ്ചിൻ പ്രവർത്തന രഹിതമാവുന്ന പ്രശ്‌നങ്ങൾ ഉടമകൾക്ക് സംഭവിച്ചേക്കാം. തകരാറുള്ള എല്ലാ മോട്ടോർസൈക്കിളുകളുടെയും എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) അപ്‌ഡേറ്റ് ചെയ്യുമെന്ന് കെടിഎം പറയുന്നു. ഇത് എഞ്ചിൻ സ്തംഭിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ഇസിയു അപ്ഡേഷനിലൂടെ മെച്ചപ്പെട്ട ലോ-എൻഡ് ടോർക്കും വർധിച്ച എഞ്ചിൻ സ്റ്റെബിലിറ്റിയും ബൈക്കുകൾക്ക് കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

KTM 390 Adventure 390 Duke 390 Enduro Recalled Due To Engine Stall Issue

തകരാറുള്ള മോട്ടോർസൈക്കിളുകളുടെ ഉടമകൾക്ക് ഇമെയിൽ വഴിയോ അല്ലാതെയോ ബൈക്ക് സർവീസ് സെൻ്ററിൽ എത്തിക്കാനുള്ള അറിയിപ്പ് ലഭിക്കും. കൂടാതെ സൗജന്യ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ക്രമീകരിക്കുന്നതിന് അംഗീകൃത കെടിഎം ഡീലറെ ബന്ധപ്പെടാൻ കെടിഎം റിക്വസ്റ്റ് ചെയ്‌തിട്ടുണ്ട്. ഈ അപ്‌ഡേറ്റ് സൗജന്യമായിട്ടാവും നടപ്പിലാക്കുക. കൂടാതെ കെടിഎം 390 ഉടമകൾക്ക് കെടിഎം വെബ്‌സൈറ്റിലെ "സർവീസ്" വിഭാഗത്തിൽ അവരുടെ മോട്ടോർസൈക്കിളുകൾക്ക് തകരാർ ബാധിച്ചിട്ടുണ്ടോയെന്ന് എന്ന് പരിശോധിക്കാനും കഴിയും.

ദീപാവലി തിരക്കുകൾക്ക് തൊട്ടുപിന്നാലെ 390 അഡ്വഞ്ചറിൻ്റെയും 390 അഡ്വഞ്ചർ X വേരിയൻ്റിൻ്റെയും വില കെടിഎം വർധിപ്പിച്ച് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. കെടിഎം 390 അഡ്വഞ്ചറിന് ഇപ്പോൾ 3.95 ലക്ഷം രൂപയും 390 അഡ്വഞ്ചർ X പതിപ്പിന് 3.26 ലക്ഷം രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില. അതായത് മുമ്പത്തെ വിലയേക്കാൾ കാര്യമായ വർധനവ് മോഡലുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് സാരം.

KTM 390 Adventure 390 Duke 390 Enduro Recalled Due To Engine Stall Issue

390 അഡ്വഞ്ചർ X പതിപ്പിൻ്റെ വില 22,410 രൂപയും സ്റ്റാൻഡേർഡ് മോഡലിന് 27,000 രൂപയുമാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ നടപ്പിലാക്കിയിരിക്കുന്നത്. പുതുക്കിയ വില നിർണയത്തോടെ 390 അഡ്വഞ്ചർ X ഇപ്പോൾ റോയൽ എൻഫീൽഡ് ഹിമാലയൻ 450 എഡിവിക്ക് തുല്യമാണ്. അതേസമയം സ്റ്റാൻഡേർഡ് 390 അഡ്വഞ്ചറിൻ്റെ ഓൺ-റോഡ് വില ഇപ്പോൾ ഏകദേശം 5 ലക്ഷം രൂപയിയ്ക്ക് അടുത്ത് എത്തിയിട്ടുണ്ട്.

ക്ലാസ്-ലീഡിംഗ് ഫീച്ചറുകളൊക്കെ കുത്തിനിറച്ചിട്ടുണ്ടെങ്കിലും ഇത്രയും അധികം പണം ചെലവഴിക്കേണ്ടി വരുന്നത് തിരിച്ചടിയാവും. പ്രത്യേകിച്ച് ടിവിഎസ് അപ്പാച്ചെ RTX 300 പോലുള്ള പുത്തൻ മോഡലുകളുടെ വരവിന് കണക്കിലെടുക്കുമ്പോകൾ. 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 ബൈക്കുകൾക്ക് തുടിപ്പേകുന്നത്. ഇത് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കെടിഎം പറയുന്നു.

More from DriveSpark

Article Published On: Friday, December 5, 2025, 17:48 [IST]
English summary
Ktm 390 adventure 390 duke 390 enduro recalled due to engine stall issue
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X