എൻഫീൽഡിന് സന്തോഷമാവും, ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വാങ്ങാൻ ഒക്കില്ലെന്ന് കെടിഎം

ഇന്ത്യയിൽ പണ്ടത്തെ പ്രതാപമെല്ലാം നഷ്‌ടപ്പെട്ട് ദുരതത്തിലായിരുന്നവരാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം (KTM). ഡ്യൂക്ക് (Duke) സീരീസിലൂടെ പടുത്തുയർത്തിയ സാമ്രാജ്യം പതിയെ പതിയ കെടിഎമ്മിന് നഷ്‌ടപ്പെടുകയായിരുന്നു. കാലൻ ബൈക്കെന്ന പേരുകൂടി വീണുവെങ്കിലും യൂത്തൻമാർക്ക് ഇതൊന്നും വിഷയമയല്ലായിരുന്നു. എന്നാൽ ആധുനിക ബൈക്കുകളുടെ വരവ് വർധിച്ചതോടെ ബ്രാൻഡിന് കച്ചോടം ചെറുതായൊന്ന് ഇടിഞ്ഞു. പക്ഷേ ഇപ്പോഴിതാ പുതുതലമുറ മോഡലുകളിലൂടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കെടിഎം. അടുത്തിടെ അവതരിപ്പിച്ച അഡ്വഞ്ചർ (Adventure Bike) മോഡലുകൾ ഹിറ്റടിച്ചതോടെ ഷോറൂമുകളിൽ വീണ്ടും ആളുകൾ തിങ്ങിനിറയാൻ തുടങ്ങിയിട്ടുണ്ട്.

ഇതിനിടയിൽ തങ്ങളുടെ നിരയിലെ ഒരു മോഡൽ നിർത്തലാക്കുന്നതായി അറിയിച്ചിരിക്കുകയാണ് കെടിഎം. 390 അഡ്വഞ്ചർ X മോട്ടോർസൈക്കിളിന്റെ കച്ചോടമാണ് ഓസ്ട്രിയൻ ബ്രാൻഡ് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം 390 അഡ്വഞ്ചർ X പതിപ്പിനായുള്ള ബുക്കിംഗുകൾ കെടിഎം ഇതിനകം നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ആരാധകർ വിഷമിക്കേണ്ട ആവശ്യമില്ല കേട്ടോ.

KTM 390 Adventure X Motorcycle Discontinued In India Here Is Why

കെടിഎം 390 അഡ്വഞ്ചർ X മോഡലിന് പകരമായി കൂടുതൽ സവിശേഷതകളാൽ സമ്പന്നമായ പുതിയ 390 അഡ്വഞ്ചർ X പ്ലസ് എന്നൊരു വേരിയന്റിനെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനാണ് കമ്പനിയുടെ പ്ലാൻ. 390 അഡ്വഞ്ചർ നിരയെ നവീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. സ്റ്റാൻഡേർഡ് കെടിഎം 390 അഡ്വഞ്ചറിൽ നിന്ന് കടമെടുത്ത IMU അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക്സ് പാക്കേജായിരിക്കും 390 അഡ്വഞ്ചർ X പ്ലസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

സ്വിച്ചബിൾ കോർണറിംഗ് എബിഎസ്, സ്വിച്ചബിൾ കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ലഭിക്കും. ഇവയ്ക്ക് പുറമേ X പ്ലസിൽ സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഇത് സ്റ്റാൻഡേർഡ് മോഡലിലെന്നപോലെ വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും.

KTM 390 Adventure X Motorcycle Discontinued In India Here Is Why

19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകളിലാവും പുതിയ കെടിഎം 390 അഡ്വഞ്ചർ X പ്ലസ് വിപണനത്തിന് എത്തുക. ഇത് ബൈക്കിന്റെ ടൂറിംഗ് സ്വഭാവത്തിന് സഹായകരമാവുന്ന നീക്കമാണ്. ഒപ്പം നേരിയ ഓഫ്-റോഡ് ശേഷിയും മോട്ടോർസൈക്കിളിനുണ്ടാവും. പക്ഷേ സ്റ്റാൻഡേർഡ് മോഡലിൽ നിന്നുള്ള അഡ്‌ജസ്റ്റബിൾ സസ്‌പെൻഷൻ പുതിയ വേരിയന്റിൽ ഉണ്ടാകില്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.

ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ ഉണ്ടായിരിക്കുന്നത് നല്ലതാണെങ്കിലും, 390 അഡ്വഞ്ചർ X മോഡലിലെ സ്റ്റോക്ക് സജ്ജീകരണം സുഖസൗകര്യങ്ങൾക്കും സ്‌പോർട്ടി ഡൈനാമിക്‌സിനും നല്ല ബാലൻസ് വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് കെടിഎമ്മിന്റെ വശം. IMU അധിഷ്ഠിത സവിശേഷതകൾ കൂടി ചേർത്തതോടെ അഡ്വഞ്ചർ X പ്ലസിന് നിലവിലുള്ള അഡ്വഞ്ചർ X പതിപ്പിനെക്കാൾ ഏകദേശം 15,000 മുതൽ 20,000 രൂപ വരെ അധികമായി മുടക്കേണ്ടി വന്നേക്കും കേട്ടോ.

KTM 390 Adventure X Motorcycle Discontinued In India Here Is Why

അധിക പൈസ മുടക്കാതെ തന്നെ സ്റ്റാൻഡേർഡ് മോഡലിൽ കൂടുതൽ ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ മോഡൽ ഒരു സഹായമായിരിക്കും. വരും ആഴ്ച്ചയിൽ ബൈക്കിനായുള്ള അവതരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ 390 ഡ്യൂക്കിൽ കാണുന്ന അതേ 399 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 390 അഡ്വഞ്ചർ X മോട്ടോർസൈക്കിളിന്റെ ഹൃദയം.

6 സ്പീഡ് ഗിയർബോക്‌സും ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 46 bhp കരുത്തിൽ പരമാവധി 39 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പുതിയ കെടിഎം 390 അഡ്വഞ്ചർ X പ്ലസ് വരുമ്പോഴും ഇതേ എഞ്ചിൻ തന്നെയാവും തുടിപ്പേകാൻ എത്തുക. സമീപകാലത്ത് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം സ്വീകരിക്കുന്ന ഐഡിയകളെല്ലാം വിജയം കാണുന്നതിനാൽ പുതിയ നീക്കവും വെന്നിക്കൊടി പാറിക്കുമെന്ന് തന്നെ കരുതാം.

More from DriveSpark

Article Published On: Sunday, June 29, 2025, 9:00 [IST]
English summary
Ktm 390 adventure x motorcycle discontinued in india here is why
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X