അമ്മമാർക്ക് സമാധാനത്തോടെ വീട്ടിലിരിക്കാം, ഈ രണ്ട് ഡ്യൂക്ക് ബൈക്കുകൾ നിർത്തലാക്കാൻ കെടിഎം; കാരണം ഇതാണ്

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയിലേക്ക് ഒട്ടുമിക്ക ടൂവീലർ ബ്രാൻഡുകളും കടന്നുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഹിറ്റായ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാണ് കെടിഎം (KTM). സ്പോർട്‌സ് ബൈക്കുകൾ മാത്രം പുറത്തിറക്കി വമ്പൻ ലാഭം കൊയ്‌ത കമ്പനിക്ക് പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും ഒരിടിയ്ക്ക് ഇവരുണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമല്ലായിരുന്നു. വീട്ടിൽ മാതാപിതാക്കൾക്ക് ഉറക്കമില്ലാത്ത രാത്രികൾ പോലും സമ്മാനിച്ചവരാണ് കെടിഎം. കാലൻ വണ്ടിയെന്ന ചീത്തപ്പേരൊക്കെ കേൾപ്പിച്ചിട്ടുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ പയ്യൻമാർ ഇത്തരം മോട്ടോർസൈക്കിളുകൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തരായിരുന്നില്ല എന്നതാണ് സത്യം.

125 സിസി മുതൽ 390 സിസി വരെ വ്യാപിച്ചു കിടന്ന കെടിഎം ഡ്യൂക്ക് ശ്രേണി ഏതൊരു യൂത്തന്റേയും സ്വപ്‌നമായിരുന്നു. 250, 390 മോഡലുകൾള ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടങ്കിലും കെടിഎമ്മിന്റെ ബേബി ഡ്യൂക്കും ആർസിയും കാര്യമായ കച്ചോടമൊന്നും കൊണ്ടുവന്നിരുന്നില്ല. അതിനാൽ തന്നെ ഓസ്ട്രിയൻ ബ്രാൻഡിന്റെ കുറഞ്ഞ വിലയുള്ള ഈ രണ്ട് ബൈക്കുകളും നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനി.

KTM Duke 125 And RC 125 To Discontinue In India Soon

കുറഞ്ഞ ഡിമാന്റും പുതിയ മലിനീകരണ നിയമങ്ങളുമാണ് കെടിഎം ഡ്യുക്ക് 125, RC 125 മോഡലുകളുടെ അവസാനത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ 125 സിസി പ്രീമിയം സെഗ്മെന്റിലായിരുന്നു ഇരുവരും തമ്പടിച്ചിരുന്നത്. ലിക്വിഡ്-കൂളിംഗ്, 6-സ്പീഡ് ഗിയർബോക്സ് തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾക്കൊണ്ട് സജ്ജീകരിച്ചിരുന്ന ഇരുവർക്കും വില അൽപം കൂടുതലുമായിരുന്നു കേട്ടോ.

മോട്ടോർസ്പോർട്ട് പ്രേമികൾക്കും ബൈക്ക് ലോകത്തെ തുടക്കക്കാർക്കും വേണ്ടിയാണ് കെടിഎമ്മം ഈ 125 സിസി മോട്ടോർസൈക്കിളുകൾ രൂപകൽപ്പന ചെയ്‌തിരുന്നത്. ഇന്ത്യയിൽ അത്ര പ്രചാരമില്ലാത്ത ഒരു വിഭാഗമായിരുന്നതിനാൽ തന്നെ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളുടെ പദ്ധതികളൊന്നും കാര്യമായി വർക്കായില്ലെന്ന് വേണം പറയാൻ. യമഹ R15, MT-15 പോലുള്ള തട്ടുപൊളിപ്പൻ മോഡലുകൾ അരങ്ങുവാഴുന്നതിനാലാവാം കെടിഎമ്മിന് ശോഭിക്കാനാവാതെ പോയത്.

KTM Duke 125 And RC 125 To Discontinue In India Soon

2025 ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യയിൽ ഈ ബൈക്കുകൾ വിൽക്കാൻ കമ്പനികൾ OBD2B നിലവാരത്തിലേക്ക് എഞ്ചിനുകൾ പരിഷ്ക്കരിക്കേണ്ടതുണ്ട്. കച്ചോടം കുറവുള്ള ഡ്യൂക്ക് 125, RC 125 മോഡലുകളുടെ എഞ്ചിൻ നവീകരിക്കുന്നത് ചെലവേറിയ കാര്യമാണ്. വിൽപ്പനയില്ലാത്തതിനാൽ ഇതൊരു വലിയ നഷ്ടത്തിലേക്ക് വഴിവെച്ചേക്കാം. രണ്ട് മോട്ടോർസൈക്കിളുകളും നിർത്തലാക്കുന്നത് കെടിഎം ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് മോട്ടോർസൈക്കിളുകളും ഇപ്പോഴും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരേ 124.7 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC 4V വാൽവ് എഞ്ചിനാണ് കെടിഎം ഡ്യൂക്ക് 125, RC 125 മോഡലുകൾക്ക് തുടിപ്പേകുന്നത്. ഇത് 9,250 ആർപിഎമ്മിൽ 14.34 bhp പവറും 8,000 ആർപിഎമ്മിൽ 12 Nm ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 125 സിസി സെഗ്മെന്റിൽ 6-സ്പീഡ് ഗിയർബോക്‌സ് ഘടിപ്പിച്ചിരിക്കുന്ന വളരെ അപൂർവമായ ബൈക്കുകളാണിവ.

KTM Duke 125 And RC 125 To Discontinue In India Soon

വില അൽപം കൂടുതലായിരുന്നുവെങ്കിലും പ്രീമിയം ഉപകരണങ്ങളോടെയാണ് രണ്ട് 125 സിസി മോട്ടോർസൈക്കളുകളും കമ്പനി പുറത്തിറക്കിയിരുന്നത്. ഇന്ത്യയിൽ കെടിഎം RC 125, 125 ഡ്യൂക്ക് മോഡലുകളിൽ WP അപെക്സ് 43 mm USD ഫ്രണ്ട് ഫോർക്കുകൾ, 110-സെക്ഷൻ ഫ്രണ്ട് ടയർ, 150-സെക്ഷൻ റിയർ ടയർ, 320 mm ഫ്രണ്ട് ഡിസ്ക്, സ്വിച്ചബിൾ എബിഎസുള്ള 230 mm റിയർ ഡിസ്ക് എന്നിവ ഉണ്ടായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 18:23 [IST]
English summary
Ktm duke 125 and rc 125 to discontinue in india soon details inside
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X