അമ്മമാർക്ക് ഉറക്കം പോവും, 250 ഡ്യൂക്ക് ഈ മാസം അവസാനം വരെ വിലക്കുറച്ച് കൊടുക്കാൻ കെടിഎം

ഒരു 10 കൊല്ലം മുമ്പ് യൂത്തൻമാരെല്ലാം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് നടന്ന ബൈക്കുകളായിരുന്നു കെടിഎം ഡ്യൂക്ക്. അങ്ങ് ഓസ്ട്രിയയിൽ നിന്നും ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലേക്ക് എത്തുമ്പോൾ കുന്നോളം പ്രതീക്ഷകളുമായി എത്തിയ ഓറഞ്ച് പട അക്ഷരാർത്ഥത്തിൽ നിരത്തുകളിൽ വിസ്‍‌മയം തീർത്തുവെന്ന് വേണം പറയാൻ. പക്ഷേ കാലൻ വണ്ടിയെന്ന ചീത്തപ്പേര് കേൾക്കാനും ഇതോടെ തുടങ്ങി. ഇത്രയും പെർഫോമൻസ് തരുന്ന ടൂവീലറുകൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ യുവതലമുറ വലിയ പരാജയമായിരുന്നു. അത്തരത്തിൽ നിരവധി ജീവനുകളാണ് ഡ്യൂക്ക് കവർന്നെടുത്തത്. പണ്ടത്തെ പ്രതാപം ഇപ്പോഴില്ലെങ്കിലും പലരും കെടിഎമ്മിന് പിന്നാലെ പായാൻ കൊതിക്കുന്നുണ്ട്.

പൾസർ മുതലാളിയായ ബജാജ് ഓട്ടോയാണ് കെടിഎമ്മിന്റെ ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിൽക്കുന്നത്. അടുത്തിടെ തങ്ങളുടെ പുതുതലമുറ മോഡലുകളെല്ലാം അവതരിപ്പിച്ച് കമ്പനി ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ ഇയർ എൻഡ് ഓഫറും പ്രഖ്യാപിച്ചിരുന്നു കെടിഎം. 250 ഡ്യൂക്ക് 20,000 രൂപ വില കുറച്ച് കൊടുക്കാൻ കമ്പനി തീരുമാനിച്ചതെല്ലാം ഇതിന്റെ ഭാഗമായിട്ടായിരുന്നു.

KTM Duke 250 Discount Sale Extended To January 31

പക്ഷേ ഈ സമയത്ത് മോട്ടോർസൈക്കിൾ വാങ്ങാൻ സാധിക്കാതിരുന്നവർക്ക് ഓഫറുകൾ നീട്ടി നൽകിയിരിക്കുകയാണ് കെടിഎം. 2025 ജനുവരി മാസത്തിൽ കൂടി കെടിഎം 250 ഡ്യൂക്ക് 2.25 ലക്ഷം രൂപ വിലയിൽ തന്നെ വിറ്റഴിക്കാനാണ് ഓസ്ട്രിയൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്. അതായത് ജനുവരി 31 വരെ 20,000 രൂപ ഡിസ്കൗണ്ടിൽ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ മുറ്റത്തെത്തിക്കാമെന്ന് സാരം.

ഏതൊരു യൂത്തനേയും കൊതിപ്പിക്കുന്ന രൂപവും ഭാവവുമായാണ് 250 ഡ്യൂക്കിന്റെ പുതുപുത്തൻ മോഡൽ വരുന്നത്. കെടിഎം 390 ഡ്യൂക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെല്ലാം ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. അറ്റ്ലാന്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ്, എബണി ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന നാല് കളർ ഓപ്ഷനുകളും 250 ഡ്യൂക്കിൽ തെരഞ്ഞെടുക്കാനാവും.

KTM Duke 250 Discount Sale Extended To January 31

പഴയ മോഡലിനെ പോലെ തന്നെ 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 250 ഡ്യൂക്കിലും വരുന്നത്. ഈ എഞ്ചിൻ 9,250 ആർപിഎമ്മിൽ 30 bhp കരുത്തും 7,250 ആർപിഎമ്മിൽ പരമാവധി 25 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും അസിസ്റ്റും സ്ലിപ്പർ ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കെടിഎം 250 ഡ്യൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി പുതിയ 5.0 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി ഡിസ്പ്ലേ അവതരിപ്പിച്ചതാണ്. ഇത് കെടിഎം 390 ഡ്യൂക്കിൽ നിന്ന് കടമെടുത്താണ് കൊണ്ടുവന്നിരിക്കുന്നത്. ഈ ക്ലസ്റ്ററിൽ പുതിയ ഗ്രാഫിക്‌സുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതും രസകരമായ കാര്യമാണ്. കൂടാതെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഹെഡ്‌സെറ്റ് കണക്റ്റിവിറ്റി എന്നിവ പോലുള്ള ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.

KTM Duke 250 Discount Sale Extended To January 31

കെടിഎം കണക്റ്റ് ആപ്പ് വഴി ഉപയോക്താക്കൾക്ക് അവരുടെ ഹെഡ്‌സെറ്റുകൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ബന്ധിപ്പിക്കാൻ കഴിയും. പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ പിന്തുണയ്ക്കുന്നതിന് പുതിയ സ്വിച്ച് ഗിയർ സെറ്റും കെടിഎം കൊടുത്തിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 2024 കെടിഎം 250 കരുത്തുറ്റ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. സസ്പെൻഷനായി ക്വാർട്ടർ ലിറ്റർ ഡ്യൂക്കിന്റെ മുൻവശത്് ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ മോണോഷോക്കമാണ് ക്രമീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗിനായി മുന്നിൽ റേഡിയലി മൗണ്ടഡ് കാലിപ്പറുള്ള 320 mm ഡിസ്ക്കും പിന്നിൽ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 240 mm ഡിസ്ക്കുമാണ് കെടിഎം ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 250 ഡ്യൂക്കിൽ ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. റിയർവീൽ എബിഎസ് ഡീയാക്‌ടിവേറ്റ് ചെയ്യാനാവുന്ന സൂപ്പർമോട്ടോ മോഡും ബൈക്കിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകളോടെയാണ് ഡ്യൂക്ക് നിരത്തുകളിൽ പായാനെത്തുന്നത്.

More from DriveSpark

Article Published On: Tuesday, January 14, 2025, 11:43 [IST]
English summary
Ktm duke 250 discount sale extended to january 31 check out the details
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X