ഗിയറുള്ള ഇന്ത്യൻ ഇലക്‌ട്രിക് ബൈക്കിന്റെ ബാറ്ററിക്ക് ഇനി ലൈഫ് ടൈം വാറണ്ടി, ഭീഷണി ഓലയോടാണല്ലോ
രാജ്യത്തെ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിപണിയും ദിനംപ്രതി വളരുകയാണ്. വൈദ്യുത ഇരുചക്ര വാഹന രംഗത്ത് സ്‌കൂട്ടറുകളെ പോലെ തന്നെ ബൈക്കുകളും ട്രെൻഡിംഗാവുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന മോഡലാണ് മാറ്റർ ഏറ. ലോകത്തിലെ തന്നെ ഗിയർബോക്‌സുള്ള ഏറ്റവും ആദ്യത്തെ ഇലക്ട്രിക് ടൂവീലർ എന്ന നിലയിൽ ഏറ ട്രെൻഡിംഗാണ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ പേര് ആഗോളതലത്തിൽ തന്നെ ഇതിലും വെറൈറ്റിയായ കാരണം വേറെ വേണോ. വിപണിയിൽ അവതരിപ്പിച്ചിട്ട് കാലം കുറച്ചായെങ്കിലും ഇതുവരെ കേരളത്തിലെ നിരത്തുകളിലൊന്നും മാറ്റർ ഏറ ഇവി പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതിന്റെ കാരണം നിലവിൽ ബെംഗളൂരുവിൽ മാത്രമാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിതരണം ആരംഭിച്ചിട്ടുള്ളൂവെന്നതാണ്. അധികം വൈകാതെ മലയളികളുടെ പക്കലേക്കും കുതിച്ചുപായാൻ റെഡിയായിരിക്കുന്ന വാഹനം ഇനി കണ്ണുംപൂട്ടി വാങ്ങിക്കാൻ പറ്റും കേട്ടോ. അതിന്റെ കാരണം ഏറ ഇലക്ട്രിക് ബൈക്കിന് ലൈഫ് ടൈം ബാറ്ററി വാറണ്ടി പ്രഖ്യാപിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി.

തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളായ മാറ്റർ ഏറയ്ക്ക് ആജീവനാന്ത ബാറ്ററി വാറണ്ടി ലഭിക്കുന്നത് ആശങ്കകളൊന്നും കൂടാതെ വാഹനം സ്വന്തമാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ആദ്യമായാണ് ഇത്തരമൊരു വാറണ്ടി വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുമുണ്ട്. ഇലക്ട്രിക് വാഹന ഉടമകളുടെ രണ്ടാമത്തെ വലിയ ആശങ്കയായ ബാറ്ററി ലൈഫും ബാറ്ററി മാറ്റിസ്ഥാപിക്കൽ ചെലവും ലഘൂകരിക്കാൻ ഈ നടപടി സഹായിക്കും.
ഒരു ഇലക്ട്രിക് വാഹനത്തിലെ ഏറ്റവും ചെലവേറിയ ഘടകമായ ബാറ്ററിക്ക് ഇത്തരത്തിലൊരു ആനുകൂല്യം വാഗ്‌ദാനം ചെയ്യുന്നത് ധീരമായ നിലപാടാണ്. സാധാരണയായി ഇവികളിലെ ബാറ്ററികൾക്ക് മൂന്ന് മുതൽ എട്ട് വർഷം വരെയുള്ള വാറണ്ടി കാലയളവാണ് അതത് വാഹന നിർമാതാക്കൾ നൽകാറുള്ളത്. ലൈഫ് ടൈം വാറണ്ടി പ്രഖ്യാപനം എന്തായാലും മറ്റ് ബ്രാൻഡുകളുടെ ഉറക്കം കളയുമെന്നതിലും സംശയമൊന്നും വേണ്ട.

ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) എന്നിവയുൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമിക്കാനുള്ള തീരുമാനത്തിൽ നിന്നാണ് ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടി നൽകാനുള്ള ധൈര്യം ഉരുത്തിരിഞ്ഞതെന്ന് മാറ്റർ പറയുന്നു. ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും ഈ സിസ്റ്റങ്ങൾ വിപുലമായ പരിശോധനയ്ക്ക് വിധേയമായതായും കമ്പനി പറയുന്നു.
ഈ ഇൻ-ഹൗസ് നിയന്ത്രണം ഉയർന്ന ഈടുതലും പെർഫോമൻസ് സ്റ്റെബിലിറ്റിയും അനുവദിക്കുന്നുവെന്നും ഇന്ത്യൻ സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നു. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വളരെ കുറച്ച് കമ്പനികൾ മാത്രം ഉപയോഗിക്കുന്ന ലിക്വിഡ്-കൂൾഡ് ബാറ്ററിയാണ് ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. ലിക്വിഡ് കൂളിംഗ് സിസ്റ്റങ്ങൾ താപനില നിയന്ത്രിക്കാൻ സഹായിക്കും.

ഇത് ബാറ്ററി ആയുസ് വർധിപ്പിക്കുന്നതിനായുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും സഹായിക്കും, പ്രത്യേകിച്ച് ഉയർന്ന അന്തരീക്ഷ താപനിലയിലും തീവ്രമായ ഉപയോഗത്തിലും പോലും ഇതെല്ലാം സഹായകരമാവും. പെർഫോമൻസ് നിലനിർത്താനും ബാറ്ററി ടെംപ്രേച്ചർ പ്രഷർ കുറയ്ക്കാനും സഹായിക്കുന്നതിനാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മാറ്റർ പറയുന്നു. ഇക്കോ, സിറ്റി, സ്‌പോർട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായി ജോടിയാക്കിയ 4-സ്പീഡ് ട്രാൻസ്മിഷൻ ഏറ ഇവിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന് യഥാക്രമം 1.74 ലക്ഷം രൂപ, 1.84 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. 10 kW (13.4 bhp) പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് മോഡലുകൾക്കും തുടിപ്പേകുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് ബൈക്കിനാവും.

ലിക്വിഡ്-കൂൾഡ് സംവിധാനമുള്ള 5 kWh IP67-റേറ്റഡ് ബാറ്ററി പായ്ക്കാണ് മാറ്റർ ഇലക്ട്രിക് ബൈക്കിന്റെ ഹൃദയം. 113.4 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് മാറ്റർ ഏറയുടെ രണ്ട് വേരിയന്റുകളും വരുന്നത്. സിംഗിൾ ചാർജിൽ ഇലക്ട്രിക് ബൈക്കിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച് 172 കിലോമീറ്റർ വരെയാണ്. അതായത് 1 കിലോമീറ്റർ ഓടാൻ ഇവിക്ക് വെറും 25 പൈസ മതിയാവുമെന്ന് ചുരുക്കം.


Click it and Unblock the Notifications








