ഗണേശോത്സവം അടിപൊളിയാക്കാം, 125 സിസി സെഗ്മെന്റിലെ പവർഫുൾ ബൈക്കുകൾ നോക്കിയാലോ

അടുത്തിടെ വലിയൊരു മാറ്റത്തിന് വിധേയമായ സെഗ്മെന്റുകളിൽ ഒന്നാണ് ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിളുകളുടേത്. അടിസ്ഥാന സൌകര്യങ്ങൾ മാത്രം വാഗ്‌ദാനം ചെയ്യുന്ന മോഡലുകളിൽ നിന്നും സ്റ്റൈലിഷും ഫീച്ചർ റിച്ചുമായ യൂത്ത്ഫുൾ മോഡലുകൾ കിട്ടുന്ന വിഭാഗമായി ഇത് മാറിയത് വളരെ വേഗമായിരുന്നു. ഒപ്പം പെർഫോമൻസിന്റെ കാര്യത്തിലും അടിപൊളിയായി ആശാൻമാർ മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ബജാജ്, ഹീറോ, ഹോണ്ട, ടിവിഎസ് എന്നിവ താങ്ങാനാവുന്ന വില നിലനിർത്തിക്കൊണ്ട് കൂടുതൽ സ്പോർട്ടിയായ ബൈക്കുകൾ അവതരിപ്പിച്ചതാണ് ഇവയെ യുവാക്കളിലേക്ക് അടുപ്പിച്ചത്. ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമായ ഏറ്റവും ശക്തമായ 125 സിസി മോട്ടോർസൈക്കിളുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?

ഹോണ്ട SP 125: ഈ വിഭാഗത്തിൽ കുറച്ചുകാലമായിട്ടുള്ള സാന്നിധ്യമാണെങ്കിലും കാലത്തിനൊത്ത് മാറാൻ ജാപ്പനീസി സുന്ദരനായിട്ടുണ്ടെന്ന് വേണം പറയാൻ. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയും യുഎസ്ബി ചാർജിംഗ് പോർട്ടും ഉൾപ്പെടുത്തി മോഡലിന്റെ ആകർഷണീയത വർധിപ്പിച്ചു കമ്പനി. 93,247 രൂപ എക്സ്ഷോറൂം വില വരുന്ന SP125 ബൈക്കിന് 123.94 സിസി എയർ-കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 10.9 bhp കരുത്തിൽ പരമാവധി 10.9 Nm ടോർക്ക് വരെ നൽകാൻ പ്രാപ്തമാണ്.

Most Powerful 125cc Bikes To Buy Under Rs 1 Lakh In This Festive Season

ടിവിഎസ് റൈഡർ 125: ശരിക്കും സെഗ്മെന്റിനെ മാറ്റിമറിച്ച മോഡലാണിത്. സ്പോർട്ടി ഡിസൈൻ ഉപയോഗിച്ച് സെഗ്‌മെന്റിലേക്ക് പുതിയ കാഴ്ച്ചപ്പാട് കൊണ്ടുവരാണ് ടിവിഎസിനായി. 11.4 bhp പവറിൽ പരമാവധി 11.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 124.8 സിസി എഞ്ചിനാണ് ഇതിന്റെ സവിശേഷത. റൈഡർ ഇക്കോ, പവർ എന്നീ രണ്ട് റൈഡ് മോഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എൽസിഡി ഡിസ്‌പ്ലേയും ഗ്ലൈഡ് ത്രൂ ടെക്‌നോളജിയും റൈഡറിനെ സ്പെഷ്യലാക്കുന്ന കാര്യങ്ങളാണ്.

ഹീറോ എക്സ്ട്രീം 125R: വലിയ എക്സ്ട്രീം 160 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന ബേബി എക്‌സ്ട്രീം ശരിക്കും യൂത്തൻമാർക്കിടയിൽ ഫേമസായിട്ടുണ്ട്. ഇതിന്റെ 124.7 സിസി എഞ്ചിൻ 11.5 bhp കരുത്തിൽ പരമാവധി 10.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ യോഗ്യമാണ്. മൂന്ന് വേരിയന്റുകളിൽ ലഭ്യമായ മോട്ടോർസൈക്കിളിന്റെ IBS പതിപ്പ് മാത്രമേ 1 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാനാവൂ.

Most Powerful 125cc Bikes To Buy Under Rs 1 Lakh In This Festive Season

യുണീക്കായ ഹെഡ്‌ലാമ്പ് ഡിസൈൻ തന്നെയാണ് ഹീറോ എക്‌സ്‌ട്രീം 125R മോഡലിന്റെ പ്രധാന ഹൈലൈറ്റ്. ലോ-സ്ലംഗ് ഹെഡ്‌ലാമ്പിന് ഇരുവശത്തും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മുകളിൽ ഡിആർഎല്ലുകളും ഉണ്ട്. മസ്ക്കുലർ രൂപം ആവാഹിക്കുന്നതിനായി ഇരുവശത്തും ആവരണങ്ങളോടുകൂടിയ ഷാർപ്പ് സ്റ്റൈലുള്ള ഫ്യുവൽ ടാങ്കുള്ള മോട്ടോർസൈക്കിൾ മെലിഞ്ഞ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. സ്‌പ്ലിറ്റ് സീറ്റുകളും സ്‌പ്ലിറ്റ് ഗ്രാബ് റെയിലുകളും സ്‌പോർട്ടി ലുക്കിനെ പൂരകമാക്കുന്നു.

ബജാജ് പൾസർ 125: ഈ സെഗ്മെന്റിലെ പവർഫുള്ളായ മറ്റൊരു മോട്ടോർസൈക്കിളാണ് ബജാജ് പൾസർ 125. ക്ലാസിക് പൾസർ സ്റ്റൈലും എഞ്ചിനും അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഈ നിരയിലെ ഏറ്റവും പെർഫോമൻസുള്ള മോഡലുകളിൽ ഒന്നാണിത്. 125 സിസി എഞ്ചിന് 11.8 bhp പവറിൽ പരമാവധി 10.8 Nm ടോർക്ക് വരെയാണ് നൽകാനാവുക. 85,178 രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്.

Most Powerful 125cc Bikes To Buy Under Rs 1 Lakh In This Festive Season

ബജാജ് പൾസർ N125: നിലവിൽ പൾസർ ശ്രേണിയുടെ പുതിയമുഖമാണ് N സീരീസുകൾ. എല്ലാത്തരത്തിലും മുൻഗാമികളേക്കാൾ മെച്ചപ്പെട്ട സ്റ്റൈലിംഗും ഫീച്ചറുകളുമെല്ലാമാണ് ഇവ അവതരിപ്പിക്കുന്നതും. ആധുനിക ഡിസൈൻ സമീപനത്തോടെ ഈ വിഭാഗത്തിലെ ഏറ്റവും പെർഫോമൻസ് തരുന്ന മോട്ടോർസൈക്കിളായി ഇത് മാറുന്നു. 93,158 രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ബൈക്കിന് 12 bhp കരുത്തിൽ പരമാവധി 11 Nm ടോർക്കാണ് വികസിപ്പിക്കാനാവുക.

ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. പുതിയ മോഡലിന് ഭാരം കുറവായതിനാൽ മികച്ച പവർ-ടു-വെയ്റ്റ് അനുപാതം ഉണ്ടാവുമെന്നാണ് വിവരം. N125 കമ്മ്യൂട്ടർ സ്പോർട്‌സ് ബൈക്കിന്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളാണ് പ്രധാനം. എൽഇഡി ഡിസ്ക് BT വേരിയൻ്റിൽ കൺസോളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട്. ഇത് കോൾ അലേർട്ടുകളും SMS നോട്ടിഫിക്കേഷനുകളും റൈഡറിന് ക്ലസ്റ്ററിൽ അറിയാനാവും.

More from DriveSpark

Article Published On: Thursday, August 14, 2025, 17:25 [IST]
English summary
Most powerful 125cc bikes to buy under rs 1 lakh in this festive season tvs raider hero xtreme
കൂടുതല്‍... #auto news #ganesh chaturthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X