ഇങ്ങനെ സ്നേഹിക്കല്ലേ, എല്ലാവരേയും ബൈക്ക് വാങ്ങിപ്പിക്കാൻ 2 ലക്ഷം രൂപ വെട്ടിക്കുറച്ച് കമ്പനി

ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായുള്ള (AARI) പങ്കാളിത്തത്തോടെ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് കടന്നുവന്ന പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാണ് മോട്ടോ മോറിനി. കിടിലൻ മോഡലുകൾ ചെറിയ വിലയ്ക്ക് അവതരിപ്പിച്ച ബ്രാൻഡ് ശ്രദ്ധനേടിയിരുന്നുവെങ്കിലും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇതുവരെ കഴിഞ്ഞില്ലെന്ന് പറയുന്നതാവും ശരി. എങ്ങനെയെങ്കിലും വിൽപ്പന കൂട്ടാനായും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനുമായി കമ്പനി കുറച്ചുകാലമായി ആഞ്ഞ് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി മിക്ക ബൈക്കുകളിലും ഗംഭീര വിലക്കുറവും പല തവണയായി പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ, റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ എന്നിവയുമായാണ് ഇറ്റാലിയൻ പൈതൃകമുള്ള മോട്ടോ മോറിനി രാജ്യത്തിനായി പണിതിറക്കിയിട്ടുള്ളത്.

ഇപ്പോഴിതാ സീമെസോ 650 മോഡലുകൾക്ക് 2 ലക്ഷം രൂപയോളം വിലകുറച്ച് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് മോട്ടോ മോറിനി. ഇറ്റാലിയൻ മോട്ടോർസൈക്കിളുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്നതാക്കുക എന്ന ആശയത്തോടെയാണ് ഈ നീക്കം. റെട്രോ സ്ട്രീറ്റ്, സ്‌ക്രാംബ്ലർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ബ്രാൻഡ് സീമെസോ 650 സിസി മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Moto Morini Seiemmezzo 650 Gets Price Cut Up To Rs 2 Lakh

6.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിൽ എത്തിയിരുന്ന സീമെസോ 650 റെട്രോ സ്ട്രീറ്റ് ഇപ്പോൾ 4.99 ലക്ഷം രൂപ കൊടുത്താൽ വീട്ടിലെത്തിക്കാനാവും. അതേസമയം 7.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇന്ത്യയിൽ എത്തിയിരുന്ന സീമെസോ 650 സ്‌ക്രാംബ്ലറിന് 1.90 ലക്ഷം രൂപ വിലകുറച്ചു. അതായത് ഈ മോഡൽ ഇനി മുതൽ 5.20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവുമെന്ന് സാരം.

പുതിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.കൂടാതെ 2025 മോഡലുകളിൽ ഈ വിലക്കുറവ് ലഭ്യമാണെന്നും ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യ അറിയിച്ചു. മെക്കാനിക്കലുകളുടെയും ഉപകരണങ്ങളുടെയും കാര്യത്തിൽ സീമെസോ 650-യുടെ രണ്ട് മോട്ടോർസൈക്കിളുകളും ഒരുപോലെയാണ്. 649 സിസി എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡലുകൾ വ്യത്യസ്‌ത സ്റ്റൈലിംഗിലാണ് വരുന്നതെന്ന് മാത്രം.

Moto Morini Seiemmezzo 650 Gets Price Cut Up To Rs 2 Lakh

സ്‌ക്രാംബ്ലർ, റെട്രോ സ്ട്രീറ്റ് ശൈലിയിലാണ് ഇവ ഒരുങ്ങിയിരിക്കുന്നതെന്ന് സാരം. പേരുകൾ സൂചിപ്പിക്കുന്നത് പോലെ റെട്രോ സ്ട്രീറ്റ് പ്രാഥമികമായി റോഡ് ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണ്. ആയതിനാൽ ഒരു കഫേ റേസറിനെപ്പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പക്ഷേ ഫെയറിംഗില്ല. അതേസമയം സ്‌ക്രാംബ്ലർ ഓഫ്-റോഡ് ഉപയോഗത്തിനും ദൈനംദിന റൈഡിംഗിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ഈ രണ്ട് മോട്ടോർസൈക്കിളുകൾക്ക് കരുത്ത് പകരുന്നത് 649 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ്. ഇത് 8,250 ആർപിഎമ്മിൽ 54.2 bhp കരുത്തും 7,000 ആർപിഎമ്മിൽ 54 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മോട്ടോ മോറിനി സീമെസോ 650-യുടെ എഞ്ചിൻ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

Moto Morini Seiemmezzo 650 Gets Price Cut Up To Rs 2 Lakh

ബ്രെംബോ ബ്രേക്കുകൾ, ബോഷിൽ നിന്നുള്ള ഡ്യുവൽ-ചാനൽ എബിഎസ്, പിറെലി ടയറുകൾ, KYB സസ്‌പെൻഷൻ, 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ് എന്നിവയാണ് മോട്ടോ മോറിനി സീമെസോ 650 പ്രീമിയം മോട്ടോർസൈക്കിളുകളിൽ ലഭ്യമായ പ്രധാന ഫീച്ചറുകൾ. മോട്ടോ വോൾട്ട് ബ്രാൻഡ് പേരിൽ ഇന്ത്യയിൽ മോട്ടോർസൈക്കിളുകൾ വിൽക്കുന്നതിനായി മോട്ടോ മോറിനിക്ക് പുറമെ സോണ്ടസ്, ക്യുജെ മോട്ടോർ എന്നിവയുമായാണ് ആദിശ്വർ ഓട്ടോ റൈഡ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 21, 2025, 8:31 [IST]
English summary
Moto morini seiemmezzo 650 gets price cut up to rs 2 lakh
കൂടുതല്‍... #moto morini #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X