വില കൂടില്ല, മോട്ടോ മോറിനിയുടെ 650 സിസി ബൈക്കുകൾ പഴയ വിലയിൽ തന്നെ വാങ്ങാമെന്ന് കമ്പനി

ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായുള്ള (AARI) പങ്കാളിത്തത്തോടെ നമ്മുടെ രാജ്യത്തേക്ക് കടന്നുവന്ന ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാണ് മോട്ടോ മോറിനി. എക്‌സ്-കേപ്പ് 650, എക്‌സ്-കേപ്പ് 650X, സീമെസോ, റെട്രോ സ്ട്രീറ്റ്, സ്ക്രാംബ്ലർ തുടങ്ങിയ അതിഗംഭീര മോഡലുകളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ റോയൽ എൻഫീൽഡ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സ്ഥലത്ത് കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാൻ ഇതുവരെ കമ്പനിക്കായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇടയ്ക്ക് മോഡൽ നിരയിൽ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി ഞെട്ടിക്കാറുണ്ടെങ്കിലും അതൊന്നും വിൽപ്പനയെ കാര്യമായി സഹായിക്കുന്നില്ലെന്ന് വേണം പറയാൻ.

എങ്കിലും അങ്ങനെയൊന്നും തോറ്റുപിൻമാറാൻ മോട്ടോ മോറിനി റെഡിയല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പോരാടുകയാണ്. മോട്ടോ മോറിനിക്ക് പുറമെ ബെനലി പോലുള്ള ചില കമ്പനികളുടെ ഇന്ത്യയിലെ വിതരണക്കാരും ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയാണ്. ഇക്കഴിഞ്ഞ ദിവസം 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകളുടെ ജിഎസ്ടി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോയൽ എൻഫീൽഡ് പോലുള്ള ബ്രാൻഡുകൾ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിക്കുകയും ചെയ്‌തു.

Moto Morini X-Cape Seiemmezzo And Benelli 502C Bikes Will Not Receive Price Hike

എന്നാൽ ജിഎസ്ടി വർധനവ് ഉണ്ടായെങ്കിലും തങ്ങളുടെ മോട്ടോ മോറിനി, ബെനലി പ്രീമിയം ബൈക്കുകളുടെ വില വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആദിശ്വർ ഓട്ടോ റൈഡ്. അതായത് മോട്ടോ മോറിനി എക്‌സ്-കേപ്പ്, സീമെസോ ശ്രേണി, ബെനലി 502C എന്നിവ പഴയ വിലയിൽ തന്നെ തുടർന്നും വാങ്ങാനാവുമെന്ന് സാരം. 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് ഇപ്പോൾ 40 ശതമാനം നികുതി ബാധകമാണ്.

നേരത്തെ ഇത് 31 ശതമാനമായിരുന്നു. ഉത്സവ സീസണിലെ നികുതി പരിഷ്ക്കരണത്തിന്റെ ആഘാതം ഏറ്റെടുക്കുമെന്നും അതുവഴി പ്രീമിയം മോട്ടോർസൈക്കിളുകളുടെ 9 ശതമാനം വർധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുമെന്നുമാണ് ആദിശ്വർ ഓട്ടോ റൈഡ് പറയുന്നത്. AARI അടുത്തിടെ സീമെസോ ശ്രേണിയുടെ വില പരിഷ്ക്കരിച്ചിരുന്നു. അങ്ങനെ റെട്രോ സ്ട്രീറ്റ് 650, സ്‌ക്രാംബ്ലർ എന്നിവയുടെ വില ഇപ്പോൾ 4.30 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.

Moto Morini X-Cape Seiemmezzo And Benelli 502C Bikes Will Not Receive Price Hike

ഓരോ വേരിയന്റിനും 91,000 രൂപയോളമാണ് കമ്പനി വില കുറച്ചിരിക്കുന്നത്. മറുവശത്ത് എക്‌സ്-കേപ്പ് 650 അഡ്വഞ്ചർ ബൈക്കിന് 5.99 ലക്ഷവും എക്‌സ്-കേപ്പ് 650 X വേരിയന്റിന് 6.30 ലക്ഷവുമാണ് വില വരുന്നത്. ബെനെലി നിരയിലെയിൽ 350 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള മോട്ടോർസൈക്കിളാണ് 502C. ഇതിന്റെ എക്സ്ഷോറൂം വില 5.25 ലക്ഷം ആണ്. എന്നാൽ മറ്റ് മോഡലുകളുടെ വിലയിൽ മാറ്റമുണ്ട്.

ബെനെലി ലിയോൺസിനോ 500, TRK 502, TRK 502 X എന്നിവയുടെ വിലകളാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വിലകൾ ഇപ്പോൾ രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ ഡീലർഷിപ്പുകളിൽ ബാധകമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും മോട്ടോ മോറിനി ശ്രേണിയിൽ വില നവീകരണമില്ലാത്തത് ആളുകൾക്ക് എന്തായാലും പെരുത്തിഷ്‌ടാവുമെന്നതിൽ സംശയമൊന്നും വേണ്ട.

Moto Morini X-Cape Seiemmezzo And Benelli 502C Bikes Will Not Receive Price Hike

സീമെസോ 650 ട്വിൻസിന് 649 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 55 bhp കരുത്തിൽ പരമാവധി 54 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. 649 സിസി എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡലുകൾ വ്യത്യസ്‌ത സ്റ്റൈലിംഗിലാണ് വരുന്നതെന്ന് മാത്രം. സ്‌ക്രാംബ്ലർ, റെട്രോ സ്ട്രീറ്റ് ശൈലിയിലാണ് ഇവ ഒരുങ്ങിയിരിക്കുന്നതെന്ന് സാരം.

പേരുകൾ സൂചിപ്പിക്കുന്നത് പോലെ റെട്രോ സ്ട്രീറ്റ് പ്രാഥമികമായി റോഡ് ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണ്. ആയതിനാൽ ഒരു കഫേ റേസറിനെപ്പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പക്ഷേ ഫെയറിംഗില്ല. അതേസമയം സ്‌ക്രാംബ്ലർ ഓഫ്-റോഡ് ഉപയോഗത്തിനും ദൈനംദിന റൈഡിംഗിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ മോട്ടോ മോറിനി X-കേപ്പ് 650 649 സിസി ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ഉപയോഗിക്കുന്നത്. 59 bhp കരുത്തും 54 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Wednesday, October 1, 2025, 13:27 [IST]
English summary
Moto morini x cape seiemmezzo and benelli 502c bikes will not receive price hike details inside
കൂടുതല്‍... #moto morini #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X