2 ലക്ഷം രൂപയിൽ താഴെ വിലയിൽ അപാര ബിൽഡ് ക്വാളിറ്റിയുള്ള ബൈക്കുകൾ, ഇനി നോക്കി വാങ്ങണേ

കാർ വാങ്ങാൻ പോവുമ്പോൾ സേഫ്റ്റിക്കും ബിൽഡ് ക്വാളിറ്റിക്കുമെല്ലാം പരിഗണന കൊടുക്കാറുള്ള ഇന്ത്യക്കാർ പക്ഷേ ടൂവീലർ വാങ്ങാൻ പോവുമ്പോൾ ഇക്കാര്യങ്ങളൊന്നും അത്ര ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. കൂടുതൽ ആളുകളും മൈലേജ് ഉണ്ടോയെന്ന് മാത്രം നോക്കിയാണ് ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം വാങ്ങാറുള്ളത്. ഇരുചക്ര വാഹനങ്ങൾ ദീർഘകാലത്തേക്കുള്ള ഉപയോഗങ്ങൾക്ക് വേണ്ടിയാണ് പൊതുവേ വാങ്ങാറുള്ളത്. അതിനാൽ സ്ഥിരതയുള്ള പാനൽ ഫിറ്റ്, ഈടുനിൽക്കുന്ന ഘടകങ്ങൾ, ദീർഘകാല വിശ്വാസ്യത എന്നിവയെല്ലാം ഉണ്ടോയെന്ന് മനസിലാക്കി വേണം പണംമുടക്കാൻ. ഇന്ത്യയിൽ 3 ലക്ഷം രൂപയിൽ താഴെ വിലയുള്ള നല്ല ബിൽഡ് ക്വാളിറ്റിയുള്ള ചില മോഡലുകൾ പറഞ്ഞുതരാം.

​ടിവിഎസ് അപ്പാച്ചെ RTR 160 4V

ടിവിഎസിൻ്റെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നായ അപ്പാച്ചെ RTR 160 4V പെർഫോമൻസിലെന്നത് പോലെ ബിൽഡ് ക്വാളിറ്റിയിലും ഒന്നാന്തരമാണ്. 1.16 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിൻ്റെ ഷാസി ദൃഢമായി തോന്നുന്നതാണ്. ബോഡി പാനലുകൾ നന്നായി വിന്യസിച്ചിരിക്കുന്നതിനാൽ കേടുപാടുകളൊന്നും വേഗത്തിൽ വരില്ല. അതുപോലെ തന്നെ അപ്പാച്ചെയുടെ പെയിൻ്റ് ഫിനിഷും വേറെ ലെവലാണ്.

Motorcycles With Best Build Quality Under Rs 2 Lakhs Hunter 350 H ness CB350 Apache RTR 160

​ബജാജ് പൾസർ NS160

1.20 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബജാജ് പൾസർ NS160 ഘടനാപരമായ കരുത്ത് വർധിപ്പിക്കുന്ന പെരീമീറ്റർ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ബൈക്കിൽ സോളിഡ് പ്ലാസ്റ്റിക്കുകൾ, വിശ്വസനീയമായ മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയും ഇന്ത്യൻ ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നതിനാൽ നിർമാണ നിലവാരം അപാരമാണ്. വർഷങ്ങളായി പരിചിതമായ ഡിസൈനാണെങ്കിലും നല്ല ബിൽഡ് ക്വാളിറ്റിയുള്ള കുറഞ്ഞ വിലയുള്ള ബൈക്കുകളിൽ ഒന്നാണിത്.

സുസുക്കി ജിക്‌സർ SF 150

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളിൽ ഒന്നായ ജിക്‌സർ SF 150 ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിൽ ഒന്നാന്തരമാണ്. 1.26 ലക്ഷം രൂപ എക്സ്ഷോറൂം മോഡൽ നല്ല ഫിറ്റിനും ഫിനിഷിനും പേരുകേട്ടതാണ്. ഫുള്ള ഫെയർഡ് ബോഡി പാനലുകൾ ഭംഗിയായാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. കൂടാതെ മൊത്തത്തിലുള്ള നിർമ്മാണം മികച്ചതും ഈടുനിൽക്കുന്നതുമായി പല ഉടമകളും പറഞ്ഞുകേട്ടിട്ടുമുണ്ട്. റിഫൈൻമെൻ്റിലും ദീർഘകാല വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസുക്കിയുടെ അണ്ടർറേറ്റഡ് ബൈക്കുകളിൽ ഒന്നാണിത്.

Motorcycles With Best Build Quality Under Rs 2 Lakhs Hunter 350 H ness CB350 Apache RTR 160

റോയൽ എൻഫീൽഡ് ഹണ്ടർ 350

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിൻ്റെ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിളാണ് ഹണ്ടർ 350. എങ്കിലും നിർമാണ നിലവാരത്തിൽ ഉഗ്രനാണ് ആശാനെന്നത് ഇതിനോടകം എല്ലാവർക്കും മനസിലായിട്ടുള്ള കാര്യമാണ്. മെറ്റൽ ബോഡിയും കരുത്തുറ്റ ഫ്രെയിമും കൂടിയാവുമ്പോൾ ബിൽഡ് ക്വാളിറ്റി അപാരമായി മാറുന്നുണ്ട്. ബ്രാൻഡിന്റെ ജെ-സീരീസ് പ്ലാറ്റ്‌ഫോമാണ് ഹണ്ടർ ഉപയോഗിക്കുന്നത്.

1.38 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള റോയൽ എൻഫീൽഡ് ഹണ്ടർ 350 മോഡലിന് ഓൺ-റോഡ് വില പോലും 2 ലക്ഷത്തിന് താഴെ മാത്രമേ വരികയുള്ളൂ. ഈ ചെറിയ ബജറ്റിൽ പോലും കിടിലൻ പെയിൻ്റ് ക്വാളിറ്റിയും നല്ല സ്വിച്ച് ഗിയറുകളും നൽകാൻ എൻഫീൽഡിന് സാധിച്ചിട്ടുണ്ട്. ഇതുകാരണം ദൈനംദിന ഉപയോഗത്തിനും ദീർഘകാല ഉടമസ്ഥതയ്ക്കും അനുയോജ്യമായ ഈടും ഈ 350 സിസി മോഡൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Motorcycles With Best Build Quality Under Rs 2 Lakhs Hunter 350 H ness CB350 Apache RTR 160

ഹോണ്ട ഹൈനസ് CB350

1.92 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഹൈനസ് CB350 ഹോണ്ടയുടെ ബൈക്കായതിനാൽ നിർമാണ നിലവാരത്തെക്കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. ഘടനാപരമായ ദൃഢതയിലും പ്രീമിയം മെറ്റീരിയൽ ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. വിപുലമായ മെറ്റൽ പാനലുകൾ, നന്നായി ഫിറ്റ് ചെയ്‌ത പാർട്‌സുകൾ, പാനൽ വിടവുകൾ ഇല്ലാതെയുള്ള നിർമാണം എന്നിവയെല്ലാം ഹൈനസ് കാണുമ്പോഴേ ബോധ്യപ്പെടും. സ്വിച്ച് ഗിയർ, എക്‌സ്‌ഹോസ്റ്റ് ഫിനിഷ്, മൊത്തത്തിലുള്ള ഫിറ്റ് എന്നിവയിൽ ഹോണ്ടയുടെ ശ്രദ്ധ ദൃശ്യവുമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 21, 2025, 18:00 [IST]
English summary
Motorcycles with best build quality under rs 2 lakhs hunter 350 hness cb350 apache rtr 160
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X