കോളേജിൽ പോവാനും ജോലിക്ക് പോവാനും പറ്റിയ ഹോണ്ടയുടെ പുത്തൻ ബൈക്ക്; അതും നിസാര വിലയിൽ വാങ്ങാം

ആഡംബരമായിട്ടുള്ളതും അല്ലെങ്കിൽ പ്രീമിയമായിട്ടുള്ളതുമായ മോട്ടോർസൈക്കിളുകൾ അരങ്ങുവാഴുന്ന കാലമാണിത്. പണ്ട് 150-200 സിസി ബൈക്കുകൾക്കായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരുന്നതെങ്കിൽ ഇന്ന് താരതമ്യേന കുറഞ്ഞ അളവിലാണ് ഈ സെഗ്മെന്റിലെ മോഡലുകൾ വിറ്റഴിയുന്നത്. ദൈനംദിന യാത്രകൾക്കും അല്ലെങ്കിൽ ചെറിയ വീക്ക്എൻഡ് റൈഡുകൾക്കുമെല്ലാം മിടുക്കൻമാരായ ഇവർ നല്ല യാത്രാ സുഖവും ആവശ്യത്തിന് മൈലേജുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാണ് ഹോണ്ട (Honda Motorcycles). യൂണികോൺ (Unicorn), ഹോർനെറ്റ് (Hornet), NX200 തുടങ്ങിയ ചില ഗംഭീര വാഹനങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് പുറത്തിറക്കുന്നത്.

ഈയടുത്ത് OBD 2 നിലവാരത്തിലേക്ക് തങ്ങളുടെ ഇരുചക്ര വാഹന നിരയെ പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലായിരുന്നു കമ്പനി. നിരവധി മോഡലുകൾ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് വിധേയമായി വിപണിയിലെത്തുകയും ചെയ്‌തു. ഇതിന്റെ ചുവടുപിടിച്ചിതാ ഇപ്പോൾ ഏറ്റവും പുതിയ 2025 മോഡൽ ഹോണ്ട ഹോർനെറ്റ് 2.0 മോട്ടോർസൈക്കിളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

New 2025 Honda Hornet 2 0 Launched Priced At Rs 1 57 Lakh

പുതുക്കിയ എഞ്ചിന് പുറമെ ശ്രദ്ധേയമായ ചില മാറ്റങ്ങളോടെയാണ് ഹോണ്ട ഹോർനെറ്റ് 2.0 സ്ട്രീറ്റ് നേക്കഡ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. അടിപൊളി ഫീച്ചറുകൾ, ആകർഷമായ പുത്തൻ കളർ ഓപ്ഷനുകൾ എന്നിവ 2025 മോഡലിലേക്ക് എത്തിയിട്ടുണ്ട്. 1,56,953 രൂപ എക്സ്ഷോറൂം വില മാത്രമാണ് മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരിക. റെഡ് വിംഗ്, ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെയാണ് മോഡലിന്റെ വിപണനം നടത്തുന്നതും.

പേൾ ഇഗ്നിയസ് ബ്ലാക്ക്, റേഡിയന്റ് റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ നാല് പുതിയ കളർ ഓപ്ഷനുകളാണ് ഈ പ്രീമിയം സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിൾ ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നത്. അടിപൊളി നിറങ്ങൾക്ക് പുറമെ പുതിയതും മെച്ചപ്പെട്ടതുമായ ഗ്രാഫിക്സുകളും ഹോണ്ട ഉപയോഗിച്ചിട്ടുണ്ടെന്നത് വണ്ടിയുടെ ലുക്ക് വർധിപ്പിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

New 2025 Honda Hornet 2 0 Launched Priced At Rs 1 57 Lakh

കൂടാതെ മുൻവശത്തെ ഗോൾഡൻ അപ്-സൈഡ് ഡൌൺ ഫോർക്കുകളും കൂടി ചേരുന്നതോടെ ബൈക്കിന്റെ റോഡ് പ്രസൻസ് അന്യായമാക്കുന്നുണ്ട്. 2025 ഹോർനെറ്റ് 2.0 സ്ട്രീറ്റ് ഫൈറ്ററിന് ആധുനിക രൂപഭാവം കൈവരിക്കുന്നതിനായി ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്ററുകൾ, ടെയിൽലൈറ്റ് എന്നിവ പൂർണമായും എൽഇഡി യൂണിറ്റുകളാക്കിയിട്ടുമുണ്ട്. 4.2 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ചേർത്തുകൊണ്ട് ഹോണ്ട ഫീച്ചർ നിരയും മെച്ചപ്പെടുത്തുകയുണ്ടായി.

ബ്ലൂടൂത്ത് കണക്ഷൻ വഴി ഹോണ്ട റോഡ്‌സിങ്ക് സ്മാർട്ട്‌ഫോൺ ആപ്പിനെ ഈ ഡിസ്‌പ്ലേ പിന്തുണയ്ക്കുമെന്നാണ് കമ്പനി പറയുന്നത്. അങ്ങനെ നാവിഗേഷൻ, കോൾ അലേർട്ടുകൾ, എസ്എംഎസ് അലേർട്ടുകൾ, നോട്ടിഫിക്കേഷൻ അലേർട്ടുകൾ തുടങ്ങിയ സവിശേഷതകൾ ഹോർനെറ്റ് 2.0 മോട്ടോർസൈക്കിളിലേക്ക് എത്തുകയും ചെയ്‌തിട്ടുണ്ട്. 184.40 സിസി സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

ഇത് OBD2B നിലവാരത്തിലേക്ക് നവീകരിച്ചിട്ടുണ്ടെങ്കിലും പെർഫോമൻസിലൊന്നും മാറ്റം വന്നിട്ടില്ല. എഞ്ചിന് 8,500 ആർപിഎമ്മിൽ 16.76 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 15.7 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. ഡൗൺഷിഫ്റ്റിംഗ് സമയത്ത് റിയർ-വീൽ ലോക്കാവാതെ തടയാൻ സഹായിക്കുന്ന സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

ഡ്യുവൽ-ചാനൽ ABS, HSTC ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടൈപ്പ്-C യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ പോലുള്ള ഫീച്ചറുകളും 2025 മോഡൽ ഹോണ്ട ഹോർനെറ്റ് 2.0 സ്ട്രീറ്റ് ഫൈറ്ററിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ചെറിയ വിലയിൽ നല്ലൊരു ഡെയ്‌ലി കമ്മ്യൂട്ടിംഗ് മോട്ടോർസൈക്കിൾ നോക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാനാവുന്ന മോഡലാണിതെന്ന് നിസംശയം പറയാം. ഹോർനെറ്റ് ലിറ്ററിന് 45 കിലോമീറ്റർ വരെ മൈലേജ് തരുമെന്നാണ് വിവരം.

More from DriveSpark

Article Published On: Wednesday, February 19, 2025, 17:35 [IST]
English summary
New 2025 honda hornet 2 0 launched priced at rs 1 57 lakh
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X