ആക്‌സിലേറ്റർ തിരിച്ച് കൈ കളയേണ്ട, കാറുകളിലെ ജനകീയ ഫീച്ചർ ഇനി 390 ഡ്യൂക്കിലും കിട്ടും! എന്താണെന്ന് പറയാമോ?

കെടിഎം ഡ്യൂക്ക് എന്ന് കേൾക്കുമ്പോഴേ യൂത്തൻമാരുടെ കണ്ണ് മഞ്ഞളിക്കുമെങ്കിലും വീട്ടിലിരിക്കുന്ന അച്ഛന്റേയും അമ്മയുടേയും നെഞ്ചിൽ തീയായിരിക്കും. റോഡുകളിൽ പണ്ടത്തെ അത്ര പ്രശ്‌നങ്ങൾ ഡ്യൂക്ക് റൈഡർമാർ സൃഷ്‌ടിക്കുന്നില്ലെന്നതും കെടിഎമ്മിന്റെ ഇമേജ് വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത്രയും പവറുള്ള ബൈക്കുകൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ യുവാക്കൾ പരിചിതരല്ലാത്തതായിരുന്നു അപകടങ്ങളുടെ പ്രധാന കാരണം. എന്തായാലും പുതുതലമുറ മോഡലുകളിലൂടെ തരക്കേടില്ലാത്ത വിൽപ്പനയുമായി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ തകർക്കുകയാണ്. അടുത്തിടെ പുത്തൻ 250 അഡ്വഞ്ചർ, 390 അഡ്വഞ്ചർ മോഡലുകൾ പുറത്തിറക്കി കെടിഎം പുതുവർഷം കളറാക്കിയിരുന്നു.

ഇപ്പോഴിതാ ഡ്യുക്ക് 390 സ്പോർ‌ട്‌സ് മോട്ടോർസൈക്കിളിന്റെ 2025 മോഡലിനെ പുറത്തിറക്കാൻ തയാറെടുത്തിരിക്കുകയാണ് കെടിഎം. അതും ആഡംബര ബൈക്കുകളിൽ ഇപ്പോൾ ട്രെൻഡിംഗായുള്ള ചില കിടിലൻ ഫീച്ചറുകൾ കോർത്തിണക്കിയാണ് മോഡലിന്റെ വരവ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടന്നാലോ? ക്രൂയിസ് കൺട്രോളും ഗൺമെറ്റൽ ഗ്രേ എന്ന പുതിയ കളർ ഓപ്ഷനും ഈ പുതുക്കിയ മോട്ടോർസൈക്കിളിൽ ഉണ്ടാകുമെന്നതാണ് ഏവരേയും സന്തോഷിപ്പിക്കാൻ പോവുന്ന കാര്യം.

New 2025 KTM 390 Duke To Launch With Cruise Control And New Colour Option

ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാന്റിക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് നിലവിൽ കെടിഎം ഡ്യൂക്ക് 390 വിൽപ്പനയ്ക്ക് എത്തുന്നത്. ഇതോടൊപ്പം പുതിയ നിറം കൂടി ചേരുമ്പോൾ വാഹനം കൂടുതൽ ആകർഷകമാവുമെന്നതിൽ തർക്കമില്ല. മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില 2.95 ലക്ഷം രൂപയാണ്. ക്രൂയിസ് കൺട്രോൾ ഫീച്ചർ കൂടി ചേർത്തതോടെ വിലയിൽ ചെറിയൊരു വർധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ക്രൂയിസ് കൺട്രോളിന് പുറമെ ക്രൂയിസ് കൺട്രോളിനുള്ള ബട്ടണുകൾ ഉൾക്കൊള്ളുന്ന പുതിയ സ്വിച്ച് ഗിയറും ഓസ്ട്രിയൻ ബ്രാൻഡ് 2025 മോഡലിലേക്ക് ചേർക്കുന്നതായിരിക്കും. മ്യൂസിക് കൺട്രോൾ, ഇൻകമിംഗ് കോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾക്കൊള്ളുന്ന 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 390 ഡ്യുക്കിൽ നിലനിർത്തും.

New 2025 KTM 390 Duke To Launch With Cruise Control And New Colour Option

ലോഞ്ച് കൺട്രോൾ, റൈഡിംഗ് മോഡുകൾ, ഒരു പുതിയ ട്രാക്ക് മോഡ്, സൂപ്പർമോട്ടോ എബിഎസ്, ക്വിക്ക്ഷിഫ്റ്റർ, സെൽഫ്-കാൻസലിംഗ് ഇൻഡിക്കേറ്ററുകൾ, ഒരു ക്രൂയിസ് കൺട്രോൾ, സ്പീഡ് ലിമിറ്റർ ഫംഗ്ഷൻ എന്നിവയായിരിക്കും കെടിഎം 390 ഡ്യൂക്കിലെ മറ്റ് പ്രധാന സവിശേഷതകൾ. സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ എഞ്ചിനിലും നവീകരങ്ങളൊന്നും ഉണ്ടാവില്ല. അതേ 399 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയായിരിക്കും ഡ്യൂക്കിന്റെ ഹൃദയം.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 44.25 bhp കരുത്തിൽ പരമാവധി 39 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററിന്റെ പിന്തുണയുള്ളതിനാൽ ഗിയർഷിഫ്റ്റിംഗും എളുപ്പമായിരിക്കും. 390 ഡ്യൂക്കിന്റെ ഫ്രെയിമിൽ കെടിഎം കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

New 2025 KTM 390 Duke To Launch With Cruise Control And New Colour Option

ഇപ്പോൾ പൂർണമായും റീഡിസൈൻ ചെയ്ത സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും പുതിയ സബ്-ഫ്രെയിമും ഇതിൽ ഉൾപ്പെടുന്നുണ്ട്. രണ്ടും പ്രഷർ ഡൈ-കാസ്റ്റ് അലുമിനിയം കൊണ്ട് നിർമിച്ചതായതിനാൽ ഈടും കൂടുതൽ ലഭിക്കും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ 2025 കെടിഎം 390 ഡ്യൂക്കിന്ഫെ സസ്‌പെൻഷൻ സിസ്റ്റത്തിൽ മുൻവശത്ത് അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.

ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്ക്കും പിൻവശത്ത് 240 mm ഡിസ്ക്കുമാണ് കെടിഎം അവതരിപ്പിക്കുന്നത്. കൂടാതെ അലോയ് വീലുകൾ ഭാരം കുറയ്ക്കുന്നതിനായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഇന്ത്യയിലെ സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ട്രയംഫ് സ്പീഡ് 400, റോയൽ എൻഫീൽഡ് ഗറില്ല 450, ബിഎംഡബ്ല്യു G 310R, യമഹ MT-03, ടിവിഎസ് അപ്പാച്ചെ RTR 310 എന്നിവയോടാണ് കെടിഎം 390 ഡ്യൂക്ക് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 11, 2025, 12:22 [IST]
English summary
New 2025 ktm 390 duke to launch with cruise control and new colour option
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X