കൈയിൽ ഒതുങ്ങുന്ന വിലയ്ക്ക് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഹീറോ, കാണാനും അടിപൊളി തന്നെ

ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കിടമത്സരം വർധിക്കുകയാണ്. ഓല, ഏഥർ പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളോട് ഏറ്റമുട്ടി രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ വിജയം നേടിയതും രസമുള്ളൊരു കാഴ്ച്ചയായിരുന്നു. ബജാജ് ചേതക് ഇവിയുമായി കളംനിറഞ്ഞപ്പോൾ ടിവിഎസ് ഐക്യൂബ് എന്ന സുന്ദരിയുമായാണ് ആളുകളുടെ ഹൃദയത്തിൽ കുടിയേറിയത്. മറുവശത്ത് ഹീറോ മോട്ടോകോർപ്പാവട്ടെ വിഡ V1 ശ്രേണിയുമായി പടപൊരുതി വെന്നിക്കൊടി പാറിക്കുകയും ചെയ്‌തു. അങ്ങനെ മുന്നേറുമ്പോഴാണ് ആക്‌ടിവ ഇവിയും, QC1 ഇവിയുമായി ഹോണ്ട എത്തുന്നത്. പിന്നാലെ അൾട്രാവയലറ്റും കിടുക്കനൊരു മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി ആരവം തീർത്തു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഹീറോയുടെ സ്വന്തം ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡായ വിഡ ലൈറ്റ്, പ്ലസ്, പ്രോ എന്നീ മൂന്ന് വേരിയന്റുകളിൽ V2 അവതരിപ്പിച്ചിരുന്നു. ഇത് ഹിറ്റായതോടെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുത്തനൊരു മോഡലിനെ കൂടി കൊണ്ടുവരാനാണ് കമ്പനി ഇപ്പോൾ തയാറെടുക്കുന്നത്. ഇപ്പോഴിതാ ആ ഇലക്ട്രിക് സ്കൂട്ടറിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കൾ.

New Affordable Hero Electric Scooter Spied Ahead Of Launch

ഇവിയുടെ പരീക്ഷണയോട്ടം ക്യാമറ കണ്ണിൽ പതിയുകയും ചെയ്‌തു. കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കുന്ന രൂപം തന്നെയാണ് ഇതിന്റേയും ഹൈലൈറ്റ്. ബജാജ്, ടിവിഎസ്, ഓല തുടങ്ങിയ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ബ്രാൻഡിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി അവരുടെ സാധാരണ സ്കൂട്ടറുകളുടെ കൂടുതൽ വാല്യു ഫോർ മണി പതിപ്പുകൾ അവതരിപ്പിച്ച് വിജയം നേടിയിരുന്നു.

ഇതേ തന്ത്രമായിരിക്കും പുതിയ മോഡലിലൂടെ ഹീറോ മോട്ടോകോർപ്പും പയറ്റുക. ചേതക്കിനേയും ഓല ഇവികളേയും പോലെ ആകർഷകമായ പുതിയ കളർ ഓപ്ഷനുകളും ഇലക്ട്രിക് സ്കൂട്ടറിലുണ്ടാവും. പരീക്ഷണയോട്ടത്തിനിറങ്ങിയ മോഡലിൽ സിംഗിൾ-ടോൺ യെല്ലോ നിറമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് വന്നാൽ വിഡ V1 സീരീസിലെ മറ്റ് ഇവികളേക്കാൾ അൽപം ഗ്ലാമർ കൂടുതലാണോയെന്ന് പലർക്കും തോന്നിയേക്കാം.

New Affordable Hero Electric Scooter Spied Ahead Of Launch

എൽഇഡി ഹെഡ്‌ലാമ്പ്, ഹീറോയുടെ സിഗ്നേച്ചർ എൽഇഡി ടെയിൽ ലാമ്പ്, സ്ലീക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം സംയോജിപ്പിച്ച് ഇലക്‌ട്രിക് സ്‌കൂട്ടറിനെ കമ്പനി അടിപൊളിയാക്കിയിട്ടുണ്ട്. ഡ്യുവൽ-സ്‌പോക്ക് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡ്യുവൽ പിൻ ഷോക്ക് അബ്സോർബറുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവയുടെ ഡിസൈനിലും പൊളിച്ചെഴുത്തുമായാണ് കമ്പനി വരുന്നത്.

നിലവിലെ വിഡ V1 സീരീസിൽ നിന്നുമുള്ള പ്രധാന വ്യത്യാസങ്ങൾ ചെറുതായി റീപോസിഷൻ ചെയ്ത ടെയിൽ ലാമ്പും എക്സ്റ്റെൻഷനുകൾ ഇല്ലാത്ത പുതുക്കിയ ഫ്രണ്ട് ആപ്രോണുമാണ്. അങ്ങനെ മൊത്തത്തിൽ ഇതിന് കൂടുതൽ വൃത്തിയുള്ള രൂപം സ്വീകരിക്കാനായിട്ടുണ്ട്. സിംഗിൾ-ടോൺ ബോഡി കളർ മൊത്തത്തിൽ രൂപത്തോട് ഇഴുകിച്ചേരുന്നുമുണ്ട്. വശക്കാഴ്ച്ചയിലും നവീകരണങ്ങൾ കാണാം.

New Affordable Hero Electric Scooter Spied Ahead Of Launch

പുതിയ സിംഗിൾ-പീസ് ട്യൂബുലാർ ഗ്രാബ് റെയിലും സിംഗിൾ-പീസ് സീറ്റുമാണ് ഇലക്ട്രിക് സ്‌കൂട്ടറിലെ മറ്റ് ഹൈലൈറ്റകൾ. ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് സ്‌കൂട്ടർ ആണെങ്കിലും അതിന്റെ കുറവൊന്നും ഡിസൈനിൽ കാണാനാവില്ല കേട്ടോ. ബേസ് ലൈറ്റ് വേരിയന്റിന്റെ അതേ ബാറ്ററി പായ്ക്കായിരിക്കും ഇതിലും ഹീറോ മോട്ടോകോർപ് ഉപയോഗിക്കുക. അതേസമയം കൂടുതൽ താങ്ങാനാവുന്ന വിലയിൽ സ്ഥാപിക്കാനായി ഫീച്ചറുകളിലും കുറവ് വരുത്തിയേക്കാം.

ഇപ്പോൾ വിപണനത്തിന് എത്തുന്ന ഹീറോ വിഡ V2 ലൈറ്റിന് 94 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 2.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് നൽകുന്നത്. അതേസമയം വിഡ V2 പ്ലസിന് 143 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 3.44 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമാണ് കമ്പനി കൊടുത്തിരിക്കുന്നത്. 3.94 kWh ബാറ്ററിയാണ് V2 പ്രോയിൽ ഉള്ളത്. ഇത് ഒറ്റ ചാർജിൽ 165 കിലോമീറ്റർ IDC റേഞ്ചാണ് നൽകുന്നത്.

മൂന്ന് ട്രിമ്മുകളിലും റിമൂവബിൾ ബാറ്ററി പായ്ക്കുകൾ, ഒരു TFT ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ്, കീലെസ് ഓപ്പറേഷൻ, ക്രൂയിസ് കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നീ ഫീച്ചറുകളെല്ലാം ഒരുപോലെ ലഭിക്കും. എന്നാൽ പ്രോ വേരിയന്റിൽ നാല് റൈഡ് മോഡുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്തായാലും പോക്കറ്റിൽ ഒതുങ്ങുന്ന കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുന്നതോടെ ബജാജ് ചേതക്കിനോടും ടിവിഎസ് ഐക്യൂബിനോടും കൂടുതൽ മിടുക്കോടെ മത്സരിക്കാൻ ഹീറോ മോട്ടോകോർപ്പിനാവും.

Source

FAQs
ഹീറോ വിഡ V2 ലൈറ്റിന്റെ എക്സ്ഷോറൂം വില എത്രയാണ്

96,000 രൂപയാണ് ഇതിന് വരുന്ന എക്സ്ഷോറൂം വില.

ഹീറോ വിഡ V1 ലൈറ്റ് മോഡലിന്റെ റേഞ്ച്

ഹീറോ വിഡ V2 ലൈറ്റിന് 94 കിലോമീറ്റർ റേഞ്ചാണുള്ളത്.

ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടർ വേരിയന്റുകൾ

V2 ലൈറ്റ്, V2 പ്രോ, V2 പ്ലസ് എന്നിങ്ങനെ 3 വേരിയന്റുകളാണുള്ളത്.

DriveSpark Automotive

More from DriveSpark

Article Published On: Tuesday, March 25, 2025, 16:52 [IST]
English summary
New affordable hero electric scooter spied ahead of launch
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X