89,999 രൂപയ്ക്ക് 95 KM റേഞ്ചുള്ള പുത്തൻ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, 5 വർഷം വാറണ്ടിയും

ഇന്ത്യൻ ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തെ വളർത്തിക്കൊണ്ട് വന്നവരാണ് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ. അക്കൂട്ടത്തിലെ പ്രധാനിയാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ആംപിയർ. ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇവികൾ പുറത്തിറക്കിയാണ് തങ്ങളുടേതായ സ്ഥാനം ആംപിയർ കണ്ടെത്തിയത്. മോഡൽ നിരയിൽ കൃത്യസമയത്ത് നവീകരണം കൊണ്ടുവരുന്നതിലും പ്രത്യേക ശ്രദ്ധകൊടുക്കാറുണ്ടിവർ. ഇപ്പോഴിതാ 89,999 രൂപയുടെ എക്സ്ഷോറൂം വിലയുള്ള അവരുടെ ഏറ്റവും പുതിയ ഫാമിലി സ്‌കൂട്ടറായ മാഗ്നസ് ഗ്രാൻഡ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. നെക്‌സസിന് ശേഷം ഇതേ സെഗ്മെന്റിൽ ആംപിയർ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണിത്.

മാഗ്നസ് നിയോയെക്കാൾ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ പുതിയ മോഡൽ സിറ്റി ഉപയോഗങ്ങൾ മുന്നിൽ കണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒപ്പം വിശ്വാസ്യത, സ്റ്റൈൽ, സുഖസൗകര്യങ്ങൾ, മെച്ചപ്പെട്ട സുരക്ഷ എന്നിവയുടെ സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നുണ്ട്. മാഗ്നസ് സീരീസിലൂടെ ഏവർക്കും പരിചിതമായ ഡിസൈൻ തന്നെയാണ് ഇതിലും കാണാനാവുക.

New Ampere Magnus Grand Electric Scooter Launched

മാച്ച ഗ്രീൻ, ഓഷ്യൻ ബ്ലൂ എന്നീ രണ്ട് പുതിയ പ്രീമിയം ഡ്യുവൽ-ടോൺ നിറങ്ങൾ ഗോൾഡൻ ബാഡ്ജിംഗ് എന്നിവയുൾപ്പെടെ പുതുക്കിയ രൂപം മാഗ്നസ് ഗ്രാൻഡിനെ വേറിട്ടുനിർത്തുന്നുമുണ്ട്. പിന്നിലെ കരുത്തുറ്റ ഗ്രാബ് റെയിൽ, വിശാലമായ സീറ്റ്, ഉയർന്ന പേലോഡ് ശേഷി എന്നിവ ഉപയോഗിച്ച് ആംപിയർ എർഗണോമിക്സിലും യാത്രക്കാരുടെ സുഖസൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുണ്ട്. അങ്ങനെ മാഗ്നസ് ഗ്രാൻഡ് ഇലക്ട്രിക് സ്‌കൂട്ടർ കുടുംബത്തിലെ വ്യത്യസ്‌ത ഉപയോഗത്തിനും ദൈനംദിന യാത്രയ്ക്കും അനുയോജ്യമാക്കുന്നുമുണ്ട്.

മിഡ്-റേഞ്ച് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ആക്‌സസ് ചെയ്യാവുന്ന ഒരു ഇവിയായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. വാറന്റി, സർവീസിംഗ്, പിന്തുണ എന്നിവ ഉൾക്കൊള്ളുന്ന കമ്പനിയുടെ വിൽപ്പനാനന്തര സംവിധാനമായ ആമ്പിയർ കെയറിന്റെ പിന്തുണയുള്ളതിനാൽ സർവീസിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. അർബൻ മൊബിലിറ്റിയിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ആമ്പിയറിന്റെ ശ്രമത്തെ മറ്റൊരു തലത്തിൽ എത്തിക്കാനും മാഗ്നസ് ഗ്രാൻഡിന് സാധിക്കുമെന്നാണ് വിശ്വാസം.

New Ampere Magnus Grand Electric Scooter Launched

മാഗ്നസ് ഗ്രാൻഡിന്റെ കാതലായ ഭാഗം ലിഥിയം ഫെറോ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ്. പരമ്പരാഗത ലിഥിയം അയൺ ബാറ്ററി പായ്ക്കുകളേക്കാൾ ഈടുനിൽക്കുന്നതിനും സുരക്ഷാ ഗുണങ്ങൾക്കും പേരുകേട്ടതാണ് എൽഎഫ്പി ബാറ്ററികൾ. ആംപിയർ 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വാറണ്ടിയാണ് സ്‌കൂട്ടറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഇത് വാങ്ങുന്നവർക്ക് ദീർഘായുസും മെച്ചപ്പെട്ട മനസമാധാനവും വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിലെ 2.3 kWh LPF ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 80-95 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. ഇത് ഇക്കോ മോഡിൽ ഉപയോഗിക്കുമ്പോഴുള്ള കണക്കുകളാണെന്നതും കമ്പനി പ്രത്യേകം പറയുന്നുണ്ട്. ഇന്ത്യയിലെ വൈവിധ്യമാർന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ പെർഫോമൻസ് സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും LFP ബാറ്ററി പരിഹരിക്കുന്നുവെന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

New Ampere Magnus Grand Electric Scooter Launched

പുതുക്കിയ ഡിജിറ്റൽ ഡിസ്പ്ലേ, സിറ്റി റൈഡിംഗ് ആത്മവിശ്വാസത്തിനായി നൂതന ബ്രേക്കിംഗ് സാങ്കേതികവിദ്യ, മെച്ചപ്പെട്ട ഈടും ഹാൻഡിലിംഗും ഉറപ്പാക്കാൻ ഡ്യുവൽ ഫ്രെയിം ഷാസി, വിശാലമായ ബൂട്ട് സ്പേസും എല്ലാത്തരം കുടുംബങ്ങൾക്കും അനുയോജ്യമായ സീറ്റിംഗ് ലേഔട്ട് എന്നിവയാണ് ഇവിയിലെ മറ്റ് ഹൈലൈറ്റുകൾ. ഏഥർ റിസ്‌ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 തുടങ്ങിയ ഇവികളോട് മത്സരിക്കാനാണ് ആംപിയർ മാഗ്നസ് ഗ്രാൻഡിനെ നിയോഗിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 18, 2025, 17:30 [IST]
English summary
New ampere magnus grand electric scooter launched price features battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X