പെട്രോൾ കാശ് മിച്ചംപിടിക്കാം, 99,990 രൂപയ്ക്ക് 127 KM റേഞ്ചുള്ള ബജാജിന്റെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് ഡിമാന്റ് ഏറി വരികയാണ്. ഉയർന്നു നിൽക്കുന്ന പെട്രോൾ വിലയും ജീവിത ചെലവുകൾ കുത്തനെ ഉയരുന്നതുമെല്ലാം ആളുകൾക്ക് വലിയ തലവേദനയായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്താനും പോക്കറ്റിൽ പൈസ മിച്ചംപിടിക്കാനും ഇവികൾ സഹായിക്കുമെന്ന് പലരും മനസിലാക്കി കഴിഞ്ഞു. പെട്രോളടിക്കുന്ന കാശ് മിച്ചം പിടിച്ചാൽ പുതുതായി വാങ്ങുന്ന വൈദ്യുത വാഹനത്തിന്റെ ഇഎംഐയും ചാർജിംഗ് ചെലവുകളുമെല്ലാം നടക്കുകയും ചെയ്യും. ഈ നല്ലകാലത്ത് ഏറ്റവും കൂടുതൽ കാശുവാരുന്നത് ബജാജാണ്. ഓലയേയും ഏഥറിനേയുമെല്ലാം കടത്തിവെട്ടി രാജ്യത്തെ നമ്പർ വൺ ഇലക്‌ട്രിക് സ്‌കൂട്ടറായി ചേതക് മാറി.

സാവധാനത്തിലായിരുന്നു വളർച്ചയെങ്കിലും ഇപ്പോൾ എല്ലാവരും വിശ്വസിച്ച് വാങ്ങുന്ന മോഡലാണ് ചേതക് ഇവി. കൂടുതൽ താങ്ങാനാവുന്ന വിലയിൽ പുതുവേരിയന്റുകൾ അവതരിപ്പിക്കുന്നതും ബജാജിന്റെ പ്രധാന ഹോബിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇവി നിരയിലേക്ക് ബജാജ് ഓട്ടോ പുതിയ ചേതക് 3001 ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുകയാണ്.

New Bajaj Chetak 3001 Electric Scooter Launched With 127 KM Range

മുമ്പ് ലഭ്യമായിരുന്ന ചേതക് 2903 പതിപ്പിന് പകരമായിട്ടാണ് ബജാജ് ചേതക് 3001 ഇടംപിടിച്ചിരിക്കുന്നത്. പുതിയ എൻട്രി ലെവൽ വേരിയന്റിന് 99,990 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 2903 മോഡലിനെ അപേക്ഷിച്ച് പുതിയ ചേതക് 3001 മോഡലിന് ഏകദേശം 1,500 രൂപ കൂടുതലാണ്. പക്ഷേ ചേതക് 35 സീരീസിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ ചില പ്രത്യേകതകളുള്ളതിനാൽ ഈ വില ന്യായമാണെന്ന് തന്നെ പറയാം.

പുതിയ ഫ്രെയിം, വലിയ ബാറ്ററി, കൂടുതൽ റേഞ്ച്, അധിക ഫീച്ചറുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ബജാജ് ചേതക് 3001 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സ്റ്റെബിലിറ്റിക്കായും കൂടുതൽ ഉപയോഗയോഗ്യമായ ഇടം സ്വതന്ത്രമാക്കുന്നതിനുമായി ഇവിയിൽ ഫ്ലോർബോർഡ്-മൗണ്ടഡ് ബാറ്ററിയാണ് ബജാജ് നൽകിയിരിക്കുന്നത്. 3.0 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നതും.

New Bajaj Chetak 3001 Electric Scooter Launched With 127 KM Range

നിർത്തലാക്കിയ 2903 ഇവിയിൽ ഇത് 2.9 kWh ആയിരുന്നു. അങ്ങനെ സിംഗിൾ ചാർജിൽ ഇപ്പോൾ 127 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനും ചേതക് ഇവിയുടെ എൻട്രി ലെവൽ വേരിയന്റാവുമെന്നതാണ് പ്രത്യേകത. പുതിയ വേരിയന്റിന് 35 ലിറ്റർ ബൂട്ട് സ്പേസും ഒരുക്കിയിട്ടുള്ളതിനാൽ പ്രായോഗികതയും ഇരട്ടിയാവുന്നുണ്ട്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ ചാർജിംഗിന്റെ കാര്യത്തിലും ആശങ്ക പ്രകടിപ്പിക്കേണ്ടതില്ല.

ഈ മോഡലിൽ 750-വാട്ട് ചാർജറാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ വെറും 3 മണിക്കൂറും 50 മിനിറ്റും കൊണ്ട് പൂജ്യം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനാവുമെന്നാണ് ബജാജ് പറയുന്നത്. ടെക്‌പായ്ക്ക് എന്ന ഓപ്ഷൻ കൂടി വാങ്ങുകയാണെങ്കിൽ ചേതക് 3001 ഇവിയിൽ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും ചേർക്കാനാവും കേട്ടോ. ഇതിനായി കുറച്ച് ചില്ലറ ഇറക്കേണ്ടി വരുമെങ്കിലും സംഗതി ഉപയോഗമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, ഗൈഡ് മി ഹോം ലൈറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് ലൈറ്റ്, ഓട്ടോ-ഫ്ലാഷിംഗ് സ്റ്റോപ്പ് ലാമ്പ് എന്നീ ഫീച്ചറുകളാണ് ബജാജിന്റെ ടെക്‌പായ്ക്കിനൊപ്പം ലഭ്യമാവുക. സ്കൂട്ടർ പൂർണമായും മെറ്റൽ ബോഡിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ വേഗം പൊട്ടിപ്പോവുമെന്ന പേടികളൊന്നും വേണ്ട.

ഇന്ത്യയിലുടനീളമുള്ള സമർപ്പിത ഡീലർഷിപ്പുകളിൽ നിന്നാണ് ബജാജ് ചേതക് ശ്രേണി വിൽക്കുന്നത്. കൂടാതെ രാജ്യത്തുടനീളം 3,800-ലധികം സർവീസ് സെന്ററുകളുമുള്ളതിനാൽ വാങ്ങിയാൽ പെട്ടുപോവുമോയെന്ന പേടിയൊന്നും വേണ്ട. 3501, 3502, 3503 എന്നിവയ്‌ക്കൊപ്പം പുതിയ ചേതക് 3001 ലഭ്യമാകും. വലിയ പരസ്യങ്ങളോ വാചക കസർത്തുകളോ ഇല്ലാതെ ഇവി സെഗ്മെന്റ് തൂത്തുവാരിയ ചേതക് ഇവി കാലത്തിനൊത്ത് മാറാനും ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം.

More from DriveSpark

Article Published On: Tuesday, June 17, 2025, 17:00 [IST]
English summary
New bajaj chetak 3001 electric scooter launched with 127 km range
കൂടുതല്‍... #bajaj auto #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X