മാർച്ച് വരെ കാത്തിരിക്കാമോ? കുറഞ്ഞ വിലയുള്ള 210 സിസി അഡ്വഞ്ചർ ബൈക്ക് കൈയിൽ തരാമെന്ന് ഹീറോ

അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹിമാലയന്റെ ഏറ്റവും വലിയ എതിരാളിയാണ് ഹീറോ എക്‌‌സ്‌പൾസ്. എഞ്ചിനിലും പെർഫോമൻസിലും താരതമ്യം ചെയ്യാനാവില്ലെങ്കിലും വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ മിക്കവർക്കും താങ്ങാനാവുന്നത് ഹീറോയുടെ ഈ മുതലാണ്. മാത്രമല്ല ഓഫ്-റോഡിംഗിൽ കൈകാര്യം ചെയ്യാനുള്ള എളുപ്പവും സിറ്റി റൈഡുകളിൽ കൂടുതൽ കംഫർട്ടാണെന്നതും എക്‌‌സ്‌പൾസിന് മൈലേജാവുന്ന പോയിന്റുകളാണ്. എന്നിരുന്നാലും ഒരു അഡ്വഞ്ചർ മോഡലാവുമ്പോൾ അൽപം കൂടി പെർഫോമൻസും കാര്യങ്ങളുമെല്ലാം കിട്ടിയിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു. ഇതെല്ലാം മനസിൽ കണ്ടുകൊണ്ട് ഹീറോ വലിയ ഹൃദയം വെച്ചുപിടിപ്പിച്ച് പുത്തൻ എക്‌സ്‌പൾസിനെ അവതരിപ്പിക്കുകയുണ്ടായി.

കരിസ്‌മ XMR സ്പോർട്‌സ് ബൈക്കിന്റെ 210 സിസി എഞ്ചിനുമായിട്ടാണ് പുതിയ എക്‌സ്‌പൾസ് രൂപമെടുത്തിരിക്കുന്നത്. ഒപ്പം രൂപത്തിലും മാറ്റങ്ങളുമായി എത്തിയ ഹീറോ മോട്ടോകോർപിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഇപ്പോൾ നല്ല വലിപ്പവും തോന്നിക്കുന്നുണ്ട്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പുറത്തിറക്കിയ ബൈക്ക് രണ്ട് വേരിയന്റുകളിലാണ് വിപണനത്തിന് എത്തുന്നത്.

New Hero Xpulse 210 Deliveries To Begin From 2025 March

ഇതിലെ ബേസ് വേരിയന്റിന് 175,800 രൂപ വില വരുമ്പോൾ രണ്ടാമത്തെ ടോപ്പ് മോഡലിന് 185,800 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. അതായത് രണ്ട് വേരിയന്റുകളും തമ്മിൽ 10,000 രൂപ വ്യത്യാസത്തിലാണ് വരുന്നതെന്ന് സാരം. എക്സ്പൾസ് 200 4V പതിപ്പിനേക്കാൾ ഏകദേശം 24,000 രൂപ കൂടുതലാണ് പുതിയ എക്സ്പൾസിന്. എങ്കിലും താരതമ്യേന കുറഞ്ഞ വില നിലനിർത്താൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചത് നേട്ടം തന്നെയാണ്.

രണ്ട് ബൈക്കുകളും വിശാലമായ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുമെന്നതിനാൽ കുറച്ച് നാളുകളിലേക്ക് രണ്ട് എക്‌സ്‌പൾസ് (200 4V, 210) മോഡലുകളും ഒരുമിച്ച് വിപണനത്തിന് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏറ്റവും പുതിയ എക്‌സ്‌പൾസ് 210 പതിപ്പിനായുള്ള ബുക്കിംഗ് അടുത്ത മാസം ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം മാർച്ച് മാസത്തിലായിരിക്കും മോഡലിനായുള്ള ഡെലിവറി തുടങ്ങുക.

New Hero Xpulse 210 Deliveries To Begin From 2025 March

210 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ് എഞ്ചിനാണ് എക്സ്പൾസ് 210 അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 24.6 bhp പവറിൽ പരമാവധി 20.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ ശേഷിയിലെ വർധനവും ആറാമത്തെ ഗിയറിന്റെ കൂട്ടിച്ചേർക്കലും മികച്ച ഹൈവേ റൈഡിംഗ് ബൈക്കാക്കി എക്‌സ്‌പൾസിനെ മാറ്റും.

സാധാരണ എക്സ്പൾസ് ഡിസൈൻ ഭാഷ പിന്തുടർന്നാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ എല്ലാവർക്കും ഇഷ്‌ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, വലിയ വിൻഡ് വൈസർ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ട്യൂബുലാർ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ് എന്നിവയെല്ലാം ഡ്യുവൽ പർപ്പസ് സ്വഭാവസവിശേഷതകൾക്ക് യോജിച്ചതാണ്. 4.2 ഇഞ്ച് ടിഎഫ്ടി കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

New Hero Xpulse 210 Deliveries To Begin From 2025 March

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 210 mm ട്രാവലുള്ള ലോംഗ്-ട്രാവൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 205 mm ട്രാവലുള്ള മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ ചാനൽ എബിഎസ് (Dual Channel ABS) ഫങ്ഷനുള്ള ഫ്രണ്ട്, റിയർ ഡിസ്ക്ക് യൂണിറ്റുകളാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്.

ട്യൂബ്ഡ് ബ്ലോക്ക് പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്പോക്ക് വീലുകളിലാണ് മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുന്നത്. ഇനി കളർ ഓപ്ഷനുകളിലേക്ക് നോക്കിയാൽ അസൂർ ബ്ലൂ, ആൽപൈൻ സിൽവർ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ മാത്രമാണ് ബൈക്കിൽ തെരഞ്ഞെടുക്കാനാവുന്നത്. ഇക്കാര്യത്തിൽ ഹീറോ പിശുക്ക് കാട്ടിയത് യൂത്തൻമാരെ നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് പറയാതെ വയ്യ.

More from DriveSpark

Article Published On: Monday, January 27, 2025, 12:47 [IST]
English summary
New hero xpulse 210 deliveries to begin from 2025 march details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X