1999 മുതൽ എല്ലാവരും ചോദിച്ച് വാങ്ങുന്ന സ്‌കൂട്ടർ, 80,950 രൂപയ്ക്ക് ഒരുപാട് മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ

ഗിയർലെസ് സ്‌കൂട്ടറുകളെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ച മുതലാണ് ഹോണ്ട ആക്‌ടിവ (Honda Activa). സ്‌കൂട്ടിയും കൈനറ്റിക് ഹോണ്ടയുമെല്ലാം വിചാരിച്ചിട്ട് നടക്കാത്ത നേട്ടങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ആക്‌ടിവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂട്ടറാണ്. കാലത്തിനൊത്ത് മാറാൻ സാധിക്കുന്നുണ്ട് എന്നതാണ് ആക്‌ടിവയുടെ വിജയം. നിലവിൽ ആറാം തലമുറ ആവർത്തനത്തിൽ തകർത്താടുന്ന മോഡൽ ഫീച്ചറുകളുടെ കാര്യത്തിൽ അൽപം പിന്നിലാണെന്ന് വാദിക്കുന്നവരുമുണ്ട് കേട്ടോ. അത്തരത്തിലുള്ളവർക്കുള്ള മറുപടിയുമായി ആക്‌ടിവയുടെ 2025 മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഹോണ്ട.

വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്കൂട്ടറിനെ പരിഷ്ക്കരിക്കുന്ന അവസരം കമ്പനി നന്നായി വിനിയോഗിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. 110 സിസി എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ആക്ടിവയ്ക്ക് 80,950 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. OBD-2B നിലവാരത്തിലേക്ക് എഞ്ചിൻ നവീകരിച്ചതിന് പുറമെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉൾപ്പെടെയുള്ള പുതിയ സവിശേഷതകളോടെയാണ് ജനപ്രിയ ഫാമിലി സ്‌കൂട്ടർ വാങ്ങാനാവുന്നത്.

New Honda Activa 110 Launched With New Features Priced At Rs 80 950

അടുത്തിടെ സമാപിച്ച 2025 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കിയ പൂർണ ഇലക്ട്രിക് പതിപ്പിനൊപ്പം പുതിയ ആക്ടിവ 110 വിൽക്കും. പുതുക്കിയ ആക്ടിവ അതിന്റെ പരിചിതമായ ഡിസൈൻ നിലനിർത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ H-സ്മാർട്ട് ട്രിമ്മിൽ മാത്രം ലഭ്യമായിരുന്ന അലോയ് വീൽ ഓപ്ഷൻ ഇനി മുതൽ DLX വേരിയന്റിലും ലഭ്യമാണെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

പേൾ പ്രെഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, പേൾ സൈറൺ ബ്ലൂ എന്നീ വൈവിധ്യമാർന്ന ആറ് കളർ ഓപ്ഷനുകളോടെ STD, DLX, H-സ്മാർട്ട് എന്നീ മൂന്ന് വേരിയന്റുകളിൽ 2025 ഹോണ്ട ആക്‌ടിവ 110 തെരഞ്ഞെടുക്കാം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേയോടെയാണ് ഇനി മുതൽ ആക്‌ടിവ വാങ്ങാനാവുക.

New Honda Activa 110 Launched With New Features Priced At Rs 80 950

ഇന്ത്യയിലെ ഹോണ്ടയുടെ എല്ലാ മോഡലുകളിലും ഏതാണ്ട് സ്റ്റാൻഡേർഡായിക്കൊണ്ടിരിക്കുന്ന ഫീച്ചറുകളിൽ ഒന്നാണിത്. നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാനാവുന്ന ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി പുതിയ ക്ലസ്റ്റർ പൊരുത്തപ്പെടുന്നുമുണ്ട്. മൈലേജ് ഇൻഡിക്കേറ്റർ, ട്രിപ്പ് മീറ്ററുകൾ, ഇക്കോ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി തുടങ്ങിയ നിരവധി വിവരങ്ങൾ ക്ലസ്റ്റർ പ്രദർശിപ്പിക്കുന്നുമുണ്ട്.

യാത്രയിൽ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും സ്കൂട്ടറിൽ ഒരുക്കിയിട്ടുണ്ട് കമ്പനി. ഏറ്റവും പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അപ്‌ഡേറ്റ് ചെയ്‌ത അതേ 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ 2025 മോഡൽ ആക്ടിവയുടെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഇതിന് 8,000 ആർപിഎമ്മിൽ 7.8 bhp കരുത്തും 5,500 ആർപിഎമ്മിൽ 9.05 Nm ടോർക്കും ഉത്പാദിപ്പിക്കാനുമാവും.

New Honda Activa 110 Launched With New Features Priced At Rs 80 950

ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ആക്‌ടിവയിൽ ഇനി മുതൽ ലഭ്യമാവും. 2025 മോഡൽ ഇപ്പോൾ രാജ്യത്തുടനീളമുള്ള ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടർ ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ഇന്ത്യയിലെ ഫാമിലി സ്‌കൂട്ടർ വിഭാഗത്തിൽ ടിവിഎസ് ജുപ്പിറ്റർ, ഹീറോ പ്ലെഷർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് ആക്‌ടിവയുടെ മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 24, 2025, 12:02 [IST]
English summary
New honda activa 110 launched with new features priced at rs 80950
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X