160 സിസി എഞ്ചിനുള്ള ആക്‌ടിവയോ? യമഹയുടെ കഞ്ഞിയിൽ മണ്ണുവാരിയിടാൻ ഹോണ്ടയുടെ പുതിയ വലിയ സ്‌കൂട്ടർ

ഹോണ്ട എന്ന് കേൾക്കുമ്പോഴേ ആളകളുടെ മനസിലേക്ക് ഓടിയെത്തുന്ന ചിത്രമായിരിക്കും ആക്‌ടിവയുടേത് (Honda Activa). ഗിയർലെസ് സ്‌കൂട്ടറുകളുടെ (Gearless Scooter) ലോകത്തെ എമ്പുരാനായി ആക്‌ടിവ വാഴാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഒപ്പം മിന്നിത്തിളങ്ങി ഡിയോയും കൂട്ടിനെത്തിയപ്പോൾ ഈ വിഭാഗത്തിൽ പകരക്കാരില്ലാത്ത ഇരുചക്ര വാഹന നിർമാതാക്കളായി ജാപ്പനീസ് ബ്രാൻഡ് മാറുകയായിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് പുതിയ മോഡലുകൾ കൊണ്ടുവരുന്നതിൽ ഒരുകാലത്തും മടികാണിക്കാത്തവർ കൂടിയാണ് ഹോണ്ട. ഭാവിയിലേക്കായി ഒരുപിടി പുത്തൻ സ്‌കൂട്ടറുകളും ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. അക്കൂട്ടത്തിലേക്ക് പുതിയൊരു പേര് കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യൻ വിപണിയിൽ PCX 160 എന്ന മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ പേറ്റന്റ് നേടിയിരിക്കുകയാണ് കമ്പനിയിപ്പോൾ. NX125, ബീറ്റ്, NPF 125, NWX 125, CG 160, SCR 125 തുടങ്ങിയ മോഡലുകൾക്ക് പിന്നാലെയാണ് ഇതിന്റേയും ഡിസൈൻ പേറ്റന്റ് ഹോണ്ട സ്വന്തമാക്കിയിരിക്കുന്നത്. ആയതിനാൽ PCX 160 ഉടൻ തന്നെ വിപണിയിൽ എത്തുമെന്നതിന് ഉറപ്പൊന്നുമില്ല കേട്ടോ. പക്ഷേ വിപണനത്തിന് എത്തിയാൽ സംഭവം അടിപൊളിയായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

New Honda PCX 160 Maxi-Style Scooter Patented In India

സ്‌പോർട്ടി മാക്‌സി സ്‌റ്റൈലിംഗിനൊപ്പം ഹോണ്ട PCX 160 സ്‌കൂട്ടറിന് അന്യായ റോഡ് പ്രസൻസുമാണുള്ളതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഷാർപ്പ് ബോഡി പാനലിംഗ്, ഒരു സ്റ്റെപ്പ്-അപ്പ് സീറ്റ്, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, റോബസ്റ്റ് ഗ്രാബ് റെയിൽ എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. മുൻവശത്ത് വലിയ വിൻഡ്‌സ്‌ക്രീൻ കൊടുത്തിരിക്കുന്നതിനാൽ സ്‌കൂട്ടറിനെ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാക്കുന്ന കാര്യമാണ്.

പിൻഭാഗത്തേക്ക് വന്നാൽ സ്കൂട്ടറിന് യുണീക്കായ X ഘടകത്തോടുകൂടിയ 3D ടെയിൽലൈറ്റ് ഡിസൈനും കമ്പനി കൊടുത്തിട്ടുണ്ട്. ഹോണ്ട PCX 160 മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ ഫീച്ചറുകളാലും സമ്പന്നമാണ് കേട്ടോ. എൽസിഡി സ്‌ക്രീൻ വരുന്ന മോഡലിൽ വിപുലമായ വിവരങ്ങളെല്ലാം ജാപ്പനീസ് ബ്രാൻഡ് പ്രദർശിപ്പിക്കുന്നുണ്ട്. സ്പീഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, ഫ്യുവൽ ഗേജ്, ഫ്യുവൽ കൺസെംഷൻ റീഡൗട്ട്, ലോ ബാറ്ററി വോൾട്ടേജ് ഇൻഡിക്കേറ്റർ, വി-ബെൽറ്റ് റീപ്ലെയ്‌സ്മെന്റ് അലേർട്ട് എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്.

New Honda PCX 160 Maxi-Style Scooter Patented In India

സ്‌കൂട്ടറിൻ്റെ സ്‌പോർട്ടി പ്രൊഫൈലിനെ പൂരകമാക്കുന്ന ഒരു 3D ബെസൽ ഘടനയാണ് എൽസിഡി ഡിസ്‌പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രായോഗിക ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് PCX 160 രൂപകൽപ്പന ചെയ്തിരിക്കുന്നത്. USB-C ചാർജിംഗ് സോക്കറ്റ്, ഫ്രണ്ട് സ്റ്റോറേജ്, 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് തുടങ്ങിയ പ്രായോഗികത വർധിപ്പിക്കുന്ന സംവിധാനങ്ങളും ഈ മാക്‌സ് സ്റ്റൈൽ സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

നീളമുള്ള ഫുട്‌റെസ്റ്റ് ഏരിയ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ശരീര വലുപ്പത്തെ അടിസ്ഥാനമാക്കി റൈഡിംഗ് പൊസിഷൻ ക്രമീകരിക്കാൻ കഴിയും. ഫ്ലോർബോർഡിന് കീഴിലായാണ് 8 ലിറ്റർ ഫ്യുവൽ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ആയതിനാൽ മൊത്തത്തിലുള്ള ഹാൻഡിലിംഗും കൺട്രോളും വർധിപ്പിക്കുകയും ചെയ്യും. വാഹനത്തിൽ ഒരുക്കിയിരിക്കുന്ന വലിയ 14 ഇഞ്ച് ഫ്രണ്ട് വീലുകളും 13 ഇഞ്ച് റിയർ വീലുകളും യാത്രാസുഖവും സുരക്ഷയും വർധിപ്പിക്കുന്നു.

New Honda PCX 160 Maxi-Style Scooter Patented In India

157 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട PCX 160 സ്‌കൂട്ടറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് വി-മാറ്റിക് ബെൽറ്റ് ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 15.8 bhp കരുത്തിൽ പരമാവധി 15 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നും ഹോണ്ട അവകാശപ്പെടുന്നു. സിറ്റി റൈഡിനും അതുപോലെ തന്നെ ഹൈവേ യാത്രകൾക്കും ആശാൻ മിടുക്കനാണെന്ന് വേണം പറയാൻ.

ശക്തമായ പെർഫോമൻസിനൊപ്പം ഉയർന്ന മൈലേജിനും ഹോണ്ട PCX 160 മുൻഗണന നൽകുന്നുണ്ട്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന് ലിറ്ററിന് ഏകദേശം 40-45 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്ന് പ്രായോഗിക പരിശോധനകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു ഫുൾ ടാങ്കിൽ 360 കിലോമീറ്റർ വരെ ഓടിച്ചുകൊണ്ട് പോവാമെന്ന് സാരം.

New Honda PCX 160 Maxi-Style Scooter Patented In India

2025 PCX 160 സ്‌കൂട്ടറിന് ഹോണ്ട പേറ്റന്റ് നേടിയിട്ടുണ്ടെങ്കിലും അവതരണത്തെക്കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല. അപ്രീലിയ SXR 160 160, യമഹ എയ്‌റോക്‌സ് 155, ഹീറോ സൂം 160 തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടാൻ ഈ പുതിയ മോഡലിനെ കൊണ്ടുവരാൻ ഹോണ്ട തീരുമാനിച്ചാൽ സംഗതി കളറാവും. ഇതുവരെ കാര്യമായി ക്ലച്ചുപിടിക്കാതിരിക്കുന്ന 160 സിസി സ്കൂട്ടർ വിഭാഗത്തിന് അതൊരു പുത്തൻ ഉണർവാകും.

More from DriveSpark

Article Published On: Tuesday, April 8, 2025, 17:29 [IST]
English summary
New honda pcx 160 maxi style scooter patented in india
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X