സ്‌കൂട്ടർ പോലെ കൊണ്ടുനടക്കാം, നല്ല മൈലേജും! ഓട്ടോമാറ്റിക് ക്ലച്ചുള്ള 250 സിസി ബൈക്കുമായി ഹോണ്ട

വാഹനം ഓടിക്കാൻ പഠിക്കുന്നവർക്ക് തലവേദനയായിട്ടുള്ള കാര്യമാണ് ക്ലച്ച്. ഫസ്റ്റ് ഗിയറിലിട്ട് വണ്ടി മുമ്പോട്ട് എടുക്കുമ്പോൾ മുതൽ കയറ്റത്ത് ഹാഫ് ക്ലച്ച് താങ്ങിയെടുക്കുന്നതെല്ലാം പലരേയും സംബന്ധിച്ച് ഒരു ദുസ്വപ്നം തന്നെയാണ്. അത്തരക്കാർക്ക് വേണ്ടിയാണ് ഓട്ടോമാറ്റിക് വാഹനങ്ങൾ കമ്പനികൾ കണ്ടുപിടിച്ചിരിക്കുന്നത് തന്നെ. പിന്നെ തിരക്കേറിയ സ്ഥലങ്ങളിലൂടെ ഗിയർമാറ്റി പോവാൻ മടിയുള്ളവർക്കും ഇത്തരം വാഹനങ്ങളാണ് പ്രിയം. ടൂവീലറുകളുടെ കാര്യത്തിലേക്ക് വന്നാലും സംഗതി ഒരുപോലാണ്. ഗിയർലെസ് സ്‌കൂട്ടറുകൾ നിരത്തുകൾ നിറയാനുള്ള കാരണവും ഉപയോഗിക്കാനുള്ള എളുപ്പവും മോട്ടോസൈക്കിളുകളേക്കാൾ പ്രായോഗികമാണെന്നതുമാണ്.

പക്ഷേ യാത്രാ സുഖത്തിന്റെ കാര്യത്തിൽ ബൈക്കുകളോട് കിടപിടിക്കാൻ സ്‌കൂട്ടറുകൾക്കാവില്ലെന്നതാണ് സത്യം. അതിനാൽ ക്ലച്ചില്ലാത്ത മോട്ടോർസൈക്കിൾ എന്നത് സ്വപ്നം കണ്ടിരിക്കുന്നവരും അനേകമാണ്. അത്തരക്കാർക്കുള്ള സന്തോഷ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം ഹോണ്ട. റെബൽ 250 ക്രൂയിസറിന്റെ ഓട്ടോമാറ്റിക് ക്ലച്ചുള്ള മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ.

New Honda Rebel 250 Automatic Clutch Variant Launched

മാതൃരാജ്യമായ ജപ്പാനിലാണ് ഓട്ടോമാറ്റിക് ക്ലച്ചുള്ള ബൈക്കുമായി ഹോണ്ട എത്തിയിരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലേക്കും ഇതേ ടെക്നോളിയുമായ കടന്നുവരാനാണ് കമ്പനിയുടെ പദ്ധതികൾ. നിലവിലുള്ള നിരവധി മോട്ടോർസൈക്കിളുകളുടെ എഞ്ചിൻ ഓട്ടോമാറ്റിക് ക്ലച്ചുമായി സജ്ജീകരിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഹോണ്ട റെബൽ 250 പതിപ്പിന്റെ ഇ-ക്ലച്ച് വേരിയന്റിന് 693,000 യെൻ ആണ് വില വരുന്നത്.

അതായത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 3.87 ലക്ഷം രൂപ വരുമെന്ന് സാരം. പ്രീമിയം മോട്ടോർസൈക്കിളായതിനാലാണ് ഹോണ്ട റെബൽ ഇ-ക്ലച്ചിന് ഇത്രയുമധികം വില വരുന്നത്. ക്ലച്ച് പ്രവർത്തനങ്ങളെക്കുറിച്ച് ആകുലപ്പെടാതെ സ്റ്റാർട്ട് ചെയ്യാനും നിർത്താനും ഗിയർ മാറ്റാനും റൈഡറെ പ്രാപ്തമാക്കുന്നതാണ് ഇ-ക്ലച്ച് സംവിധാനം. സിസ്റ്റം സ്വയമേവ ക്ലച്ച് പ്രവർത്തിപ്പിക്കുകയും വിച്ഛേദിക്കുകയും ചെയ്യുന്നതിനാൽ മാനുവൽ ഓപ്പറേഷൻ ആവശ്യമില്ല.

New Honda Rebel 250 Automatic Clutch Variant Launched

249 സിസി സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട റെബൽ 250 ബൈക്കിന് കരുത്തേകുന്നത്, ഇത് 26 bhp പവറിൽ പരമാവധി 22 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലച്ച് വേരിയൻ്റിന് 174 കിലോഗ്രാം ഭാരമാണുള്ളത്. ഇത് സാധാരണ വേരിയൻ്റിനേക്കാൾ 3 കിലോഗ്രാം ഭാരം കൂടുതലാണ്. രണ്ട് വേരിയൻ്റുകളുടെയും മൈലേജ് 47 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു.

ഗിയർ ഷിഫ്റ്റിംഗ് വളരെ എളുപ്പവും സുഗമവും ആയതിനാൽ റൈഡിനിടയിൽ കൂടുതൽ പെർഫോമൻസ് അനുഭവം തേടുന്ന അഡ്വാൻസ്ഡ് റൈഡർമാർക്കും ഇ-ക്ലച്ച് സഹായകമാണ്. ദീർഘദൂര യാത്രകൾക്കും ഇവ തികച്ചും അനുയോദ്യമാണെന്ന് വേണം പറയാൻ. പുതിയ ഹോണ്ട റെബൽ ഓട്ടോമാറ്റിക്കിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 130/90 സെക്ഷൻ ഫ്രണ്ട്, 150/80 സെക്ഷൻ റിയർ ടയറുകളുള്ള 16 ഇഞ്ച് അലോയ് വീലിലാണ് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നത്.

New Honda Rebel 250 Automatic Clutch Variant Launched

സസ്പെൻഷനായി മുന്നിൽ പരമ്പരാഗത ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഹോണ്ട റെബൽ 250 മോഡലിൽ ഒരുക്കിയിരിക്കുന്നത്. 134 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ഇതിനുള്ളത്. ബ്രേക്കിംഗിനെ സംബന്ധിച്ചിടത്തോളം ബൈക്കിന് സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ഡ്യുവൽ-ചാനൽ എബിഎസോടുകൂടിയ ഫ്രണ്ട്, റിയർ ഡിസ്‌ക് ബ്രേക്കുകൾ ലഭിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 3, 2025, 12:46 [IST]
English summary
New honda rebel 250 automatic clutch variant launched details inside
കൂടുതല്‍... #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X