ലേഡീസിന് പറ്റിയ കുഞ്ഞൻ സ്‌കൂട്ടറുമായി ഹോണ്ട, കൂട്ടിന് നല്ല മൈലേജും! ജുപ്പിറ്ററിന് പണിയാവുമെന്നാണ് തോന്നുന്നേ

ആക്‌ടിവയിലൂടെ (Honda Activa) ഇന്ത്യ കീഴടക്കിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ഗിയർലെസ് സ്‌കൂട്ടറുകളുടെ തലതൊട്ടപ്പൻ എന്ന വിശേഷണത്തിനും ഇതുപോലെ അർഹമായൊരു കമ്പനി വേറെയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് പതിറ്റാണ്ടിനും മുകളിലായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന ടൂവീലറുകളിൽ ഒന്നായി ആക്‌ടിവ തുടരുന്നുണ്ടെങ്കിലും ഡിയോ (Dio), ഗ്രാസിയ (Grazia) പോലുള്ള ചില സഹോദരൻമാരേയും കളത്തിലിറക്കി കച്ചോടം പിടിക്കാൻ ബ്രാൻഡിനായിട്ടുണ്ട്. പക്ഷേ ഇവരുടെ പ്രതാപം പഴയതു പോലെയില്ലെന്നത് ഹോണ്ടയ്ക്ക് നന്നായി അറിയാം. അതിനാൽ പുത്തനൊരു സ്‌കൂട്ടറിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

അതും ലേഡീസിന് പറ്റിയ കുഞ്ഞൻ സ്‌കൂട്ടറുമായിട്ടാണ് ഹോണ്ടയുടെ ഇത്തവണത്തെ വരവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി SCR125 എന്ന മോഡലിന്റെ പേറ്റന്റും നേടിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ ആക്ടിവയ്ക്കും ഡിയോയ്ക്കും താഴെയായി സ്ഥാനം പിടിക്കാൻ പോവുന്നൊരു ചെറിയ സ്കൂട്ടറായിരിക്കുമിത്. പരമ്പരാഗതവും പ്രായോഗികവുമായ സ്റ്റെപ്പ്-ത്രൂ സ്കൂട്ടറുമായിട്ടാണ് ഹോണ്ട ഇതിനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്.

New Honda SCR125 Scooter Patented

ഏപ്രോൺ-മൗണ്ടഡ് ഹാലജൻ ഹെഡ്‌ലൈറ്റും ഹാൻഡിൽബാറിൽ ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകളും എല്ലാം വാഹനത്തിന് ഒരു അഴക് സമ്മാനിക്കുന്നുണ്ട്. പ്രത്യേകിച്ച് ലേഡീസിന് ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ഇതിനെ പണികഴിപ്പിച്ചിരിക്കുന്നതെന്നും വേണമെങ്കിൽ പറയാം. പിൻവശത്തേക്ക് വന്നാലും ഹാലജൻ ടെയിൽ ലൈറ്റും ഹാലജൻ ടേൺ ഇൻഡിക്കേറ്ററുകളും ഇടംപിടിച്ചിരിക്കുന്ന റിയർ ഡിസൈനും പരമ്പരാഗതവും ലളിതവുമാണ്.

പ്രായോഗികതയ്ക്കായി ഹോണ്ട ഏപ്രോണിന് പിന്നിൽ രണ്ട് ഓപ്പൺ ഗ്ലൗ ബോക്സുകളും ഒരു ഹുക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കൂട്ടറിന്റെ കീഹോളിനടുത്തായി യുഎസ്ബി ചാർജിംഗ് പോർട്ട്, സോളിഡ് സ്റ്റെയിൻലെസ് സ്റ്റീൽ റിയർ ഷെൽഫ്, സുഖപ്രദമായ സിംഗിൾ-പീസ് സീറ്റ്, വിശാലമായ ഫ്ലോർബോർഡ്, അലോയ് വീലുകൾ, മുൻവശത്ത് ഡിസ്ക് ബ്രേക്ക് സജ്ജീകരണം, പാർക്കിംഗ് ബ്രേക്ക് തുടങ്ങിയവയാണ് വരാനിരിക്കുന്ന ഹോണ്ട SCR125 മോഡിലിലെ പ്രധാന സവിശേഷതകൾ.

New Honda SCR125 Scooter Patented

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അനലോഗ് ടൈപ്പായതിനാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള സൌകര്യങ്ങളൊന്നും ഈ സ്കൂട്ടറിൽ ഉണ്ടാവില്ല കേട്ടോ. 6 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് വാഹനത്തിനുള്ളതെന്നും കമ്പനി പറയുന്നു. ഇന്ധന ടാങ്കിന് 6 ലിറ്റർ ശേഷിയുണ്ട്. അതേസമയം 110 മില്ലീമീറ്ററിന്റെ ചെറിയ ഗ്രൗണ്ട് ക്ലിയറൻസാണ് ഹോണ്ടയുടെ ഈ ഗിയർലെസ് സ്കൂട്ടറിനുള്ളത്.

1,245 mm വീൽബേസുള്ള മോഡലിന് മൊത്തത്തിൽ 103 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. ഇനി എഞ്ചിന്റെ ഭാഗത്തേക്ക് വന്നാൽ 8.85 bhp പവറിൽ പരമാവധി 88 കിലോമീറ്റർ വരെ ടോപ് സ്പീഡ് നൽകുന്ന 125 സിസി എഞ്ചിനാണ് ഹോണ്ട SCR125 സ്കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് അത്യാവിശ്യം നല്ല മൈലേജ് നൽകാനും സാധിക്കും.

New Honda SCR125 Scooter Patented

വിലയുടെ കാര്യത്തിലേക്ക് വന്നാൽ ആക്‌ടിവയുടേയും ഡിയോയുടേയും താഴെയായതിനാൽ ഏകദേശം 75,000 രൂപ മുതലായിരിക്കും വില നിശ്ചയിക്കുക. നിലവിൽ ഈ പുതിയ SCR125 എന്ന മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണങ്ങളും ഹോണ്ടയിൽ നിന്നുമുണ്ടായിട്ടില്ല. ഭാവിയിലേക്ക് അവതരിപ്പിക്കാൻ പദ്ധതിയുള്ള മോഡലുകളുടെ പേറ്റന്റ് കമ്പനികൾ നേടുന്നത് സാധാരണമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 24, 2025, 11:46 [IST]
English summary
New honda scr125 scooter patented specs features in deatail
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X