ഇവിയെല്ലാം തൂക്കിയെറിയാം, വെറും 74,959 രൂപയ്ക്ക് ഇടിവെട്ട് 100 സിസി ബൈക്കുമായി ഹോണ്ട; ഷൈൻ 100 DX

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ഹീറോ മോട്ടോകോർപ്പിന്റെ ആധിപത്യം എങ്ങനെയും അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. സ്‌കൂട്ടർ വിപണിയിൽ എതിരാളികളെയെല്ലാം നിലംപരിശാക്കി കുതിക്കാനാവുന്നുണ്ടെങ്കിലും എൻട്രി ലെവൽ ബൈക്ക് ശ്രേണിയിൽ ഹീറോയെ തൊടാൻ ഇതുവരെ ഹോണ്ടയ്ക്ക് സാധിച്ചിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ സ്പ്ലെൻഡറിനെ തൂക്കാൻ നിയോഗിച്ച ഷൈൻ 100 വിപണിയിൽ ഷൈൻ ചെയ്‌തുവെന്നതാണ് സത്യം. കുറച്ച്കാലം മുമ്പ് വിപണിയിലെത്തിയ ആശാൻ 3 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സ്പ്ലെൻഡറിന് വെല്ലുവിളിയാവാൻ കഴിഞ്ഞു. ഇതേബൈക്കിന്റെ കൂടുതൽ പ്രീമിയം DX വേരിയന്റിനെ കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

വില പ്രഖ്യാപിക്കാതെ മറ്റ് കാര്യങ്ങളെല്ലാം വെളിപ്പെടുത്തി ഹൈപ്പുയർത്തിയ ഹോണ്ട ഇപ്പോഴിതാ ഷൈൻ 100 DX പതിപ്പിന്റെ വിലയും ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ വെറും 74,959 രൂപയുടെ എക്സ്ഷോറൂം വിലയിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പുത്തൻ മോഡലിനായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

New Honda Shine 100 DX Bike Launched In India

വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകളോ സന്ദർശിച്ച് കമ്മ്യൂട്ടർ ബൈക്ക് ബുക്ക് ചെയ്യാം കേട്ടോ. സ്റ്റാൻഡേർഡ് ഷൈൻ 100 മോഡലിന് മുകളിലായി കൂടുതൽ പ്രീമിയവും സ്റ്റൈലിഷുമായ ഒരു വേരിയന്റായാണ് ഷൈൻ 100 DX സ്ഥാനം പിടിച്ചിരിക്കുന്നത്. മികച്ച ലുക്കും സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്ന DX വേരിയന്റ് അതിന്റെ ബോൾഡ് ഗ്രാഫിക്സ്, ക്രോം ആക്സന്റുകൾ, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാൽ വേറിട്ടുനിൽക്കും.

മൈലേജ്, ഡിസ്റ്റൻസ്-ടു-എംറ്റി, സർവീസ് അലേർട്ടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പുറമെ നീളമുള്ള സീറ്റ്, ഫുള്ളി ബ്ലാക്ക് പെയിന്റഡ് എഞ്ചിൻ, ക്രോം മഫ്ലർ ഗാർഡ്, അപ്‌ഡേറ്റ് ചെയ്ത ബോഡി ഗ്രാഫിക്സ് എന്നിവയും കൂടിയാവുമ്പോൾ ഹോണ്ട ഷൈൻ 100 DX മൊത്തത്തിൽ കളറാവുന്നുണ്ട്. ഇതിനെല്ലാം പുറമെ എക്‌സ്‌ഹോസ്റ്റിലെ ക്രോം ഹീറ്റ് ഷീൽഡ് ഭംഗി വർധിപ്പിക്കുന്നതിനൊപ്പം ബൈക്കിന്റെ ഡിസൈൻ കൂടുതൽ സമകാലികമാക്കാനും സഹായിച്ചിട്ടുണ്ട്.

New Honda Shine 100 DX Bike Launched In India

സ്റ്റാൻഡേർഡ് ഷൈൻ 100 വേരിയന്റുകളെ അപേക്ഷിച്ച് വീതിയേറിയ ഫ്യുവൽ ടാങ്കാണ് DX മോഡലിൽ ഒരുക്കിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് കൗളിലെ ക്രോം ഇൻസേർട്ടുകളും അടിപൊളിയായിട്ടുണ്ട്. പേൾ ഇൻജീനസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ജെനി ഗ്രേ മെറ്റാലിക് എന്നിവയാണ് ഹോണ്ട ഷൈൻ 100 DX വേരിയന്റിലെ കളർ ഓപ്ഷനുകൾ.

എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഷൈൻ സ്റ്റാൻഡേർഡിലെ അതേ 98.98 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ ഹോണ്ട ഷൈൻ 100 DX വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്. 4 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,500 ആർപിഎമ്മിൽ 7.28 bhp കരുത്തും 5,000 ആർപിഎമ്മിൽ പരമാവധി 8.04 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

New Honda Shine 100 DX Bike Launched In India

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ eSP സാങ്കേതികവിദ്യയോടുകൂടി വരുന്നതിനാൽ നല്ല മൈലേജും ഷൈൻ 100 എൻട്രി ലെവൽ ബൈക്കിന് ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ ഹോണ്ട ഷൈൻ 100 DX മോഡലിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെഷൻനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിൻവശത്ത് അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ (CBS) സഹായത്തോടെ ഇരുവശക്കും ഡ്രം യൂണിറ്റുകളാണ് ലഭിക്കുക. 2025 ഓഗസ്റ്റ് പകുതി മുതൽ ഘട്ടം ഘട്ടമായി ബൈക്കിന്റെ ഡെലിവറി ആരംഭിക്കും.

More from DriveSpark

Article Published On: Friday, August 1, 2025, 13:09 [IST]
English summary
New honda shine 100 dx bike launched in india priced at rs 74959
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X