പെട്രോൾ മണപ്പിച്ചാൽ മതിയാരിക്കും, സ്പ്ലെൻഡറിനെ പൂട്ടാൻ പുതിയ 100 സിസി ബൈക്കുമായി ഹോണ്ട; ഷൈൻ DX

എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യം അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ഇതിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് 100 സിസി സെഗ്മെന്റിലേക്ക് ഷൈൻ എന്നൊരു പുത്തൻ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ചെറിയ വിലയും നല്ല മൈലേജും എല്ലാമായെത്തിയ ആശാനെ വേഗത്തിൽ ഇന്ത്യക്കാർ വാങ്ങുകയുണ്ടായി. എൻട്രി ലെവൽ സെഗ്മെന്റിൽ ഹീറോയെ വെല്ലാൻ ഹോണ്ടയ്ക്ക് ഇല്ലാതിരുന്ന ആയുധനം അങ്ങനെ കണ്ടെത്താനുമായി. ഇതിനോടകം 3 ലക്ഷത്തിലധികം ആളുകളാണ് ഷൈൻ 100 വാങ്ങിയിരിക്കുന്നതും.

ദിവസേനയുള്ള ചെറിയ യാത്രകൾക്ക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നൽകുന്ന സുഖസൗകര്യങ്ങളൊന്നും മറ്റ് വാഹനങ്ങൾക്ക് അവകാശപ്പെടാനാവില്ല. എന്തായാലും തങ്ങളുടെ ആദ്യ 100 സിസി ബൈക്ക് ഹിറ്റായതിന് പിന്നാലെ ഈ സ്വീകാര്യത മുതലെടുക്കാനായി ഇപ്പോഴിതാ ഷൈൻ 100 DX എന്നൊരു പുത്തൻ വേരിയന്റുമായി ഇന്ത്യൻ വിപണിയിൽ അവതരിച്ചിരിക്കുകയാണ് ഹോണ്ട.

New Honda Shine 100 DX Unveiled Booking Starts From 2025 August 1

നിലവിലുള്ള ഹോണ്ട ഷൈൻ 100 മോഡലിന് മുകളിലായി കൂടുതൽ പ്രീമിയം ഓഫറായാണ് പുതിയ DX പതിപ്പ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബൈക്കിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 75,000 അല്ലെങ്കിൽ 80,000 രൂപയ്ക്കടുത്ത് വരും വിലയെന്നാണ് കണക്കുകൂട്ടലുകൾ. എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഇടംപിടിക്കാനെത്തിയിരിക്കുന്ന മോഡലിനായുള്ള ബുക്കിംഗ് 2025 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്നാണ് ഹോണ്ടയുടെ സ്ഥിരീകരണം.

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഷൈൻ 100 DX വേരിയന്റിന് വീതിയേറിയ ഫ്യുവൽ ടാങ്ക്, ബോൾഡ് ഗ്രാഫിക്സ്, പുതിയ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പോലുള്ള അധിക ഫീച്ചറുകൾ ലഭിക്കുന്നുണ്ട്. അങ്ങനെ ബൈക്കിനെ ഷൈൻ 100 പതിപ്പിനെക്കാൾ ആധുനികമായി തോന്നിപ്പിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റ് കൗളിലെ ക്രോം ഇൻസേർട്ടുകളും മനോഹരമായി തന്നെ പൂർത്തിയാക്കാനായി.

New Honda Shine 100 DX Unveiled Booking Starts From 2025 August 1

അതോടൊപ്പം എക്‌സ്‌ഹോസ്റ്റ് പൈപ്പിലെ ക്രോം ഹീറ്റ് ഷീൽഡും ബൈക്കിന്റെ ഭംഗി വർധിപ്പിക്കുന്നതിനൊപ്പം ബൈക്കിന്റെ ഡിസൈൻ കൂടുതൽ സമകാലികമാക്കാനും ബ്രാൻഡിനായിട്ടുണ്ട്. വലിയ ഫ്യുവൽ ടാങ്ക് ചേർത്തിരിക്കുന്നതിനാൽ വലിയൊരു മോട്ടോർസൈക്കിൾ ഫീലും വണ്ടി നൽകുന്നുണ്ടെന്ന് വേണം പറയാൻ. ഇതിനുപുറമെ യൂത്തിനെക്കൂടി ആകർഷിക്കുവാനായി നാല് പുതിയ നിറങ്ങളിൽ ഷൈൻ 100 DX ലഭ്യമാണെന്നും കമ്പനി പറയുന്നു.

പേൾ ഇൻജീനസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ജെനി ഗ്രേ മെറ്റാലിക് എന്നിവയാണ് ഹോണ്ട ഷൈൻ 100 DX വേരിയന്റിലെ കളർ ഓപ്ഷനുകൾ. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ ഷൈൻ സ്റ്റാൻഡേർഡിലെ അതേ 98.98 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നത്.

New Honda Shine 100 DX Unveiled Booking Starts From 2025 August 1

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 7,500 ആർപിഎമ്മിൽ 7.28 bhp കരുത്തും 5,000 ആർപിഎമ്മിൽ പരമാവധി 8.04 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഹോണ്ടയുടെ ചെറിയ ശേഷിയുള്ള എഞ്ചിന് കഴിയും. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ eSP സാങ്കേതികവിദ്യയോടുകൂടി വരുന്നതിനാൽ നല്ല മൈലേജും എൻട്രി ലെവൽ ബൈക്കിന് ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം.

എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയ ഹോണ്ട ഷൈൻ 100 DX മോഡലിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെഷൻനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിൻവശത്ത് അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 23, 2025, 12:40 [IST]
English summary
New honda shine 100 dx unveiled booking starts from 2025 august 1
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X