എൻഫീൽഡിൻ്റെ ആദ്യത്തെ 750 സിസി അഡ്വഞ്ചർ ബൈക്ക് ഇന്ത്യക്കാരിലേക്ക്, അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ഇന്ത്യക്കാരുടെ അഡ്വഞ്ചർ മോഹങ്ങൾക്ക് ചിറക് നൽകിയവരാണ് റോയൽ എൻഫീൽഡ്. ഹിമാലയൻ 411 എന്ന അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ രാജ്യത്തുണ്ടാക്കിയെടുത്ത ആരവം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. നിലവിൽ ഹിമാലയൻ രണ്ടാം തലമുറയിൽ 450 സിസി എഞ്ചിനുമായിട്ടാണ് നിരത്തുകൾ കീഴടക്കുന്നത്. ഇതുകൂടാതെ 750 സിസി സെഗ്മെൻ്റിലേക്ക് കൂടി ഹിമാലയനുമായി കടന്നുവരികയാണ് റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കൾ. ഇറ്റലിയിലെ മിലാനിൽ നടന്ന 2025 EICMA മോട്ടോർഷോയിൽ ഈ ഇടിവെട്ട് മോഡലിനെ കമ്പനി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. അന്ന് മുതൽ ഇന്ത്യക്കാരും ഈ എഡിവിയെ കാത്തിരിക്കുകയാണ്.

അധികം വൈകാതെ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് കരുതുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 750 ഗോവയിൽ നടക്കാനിരിക്കുന്ന മോട്ടോവേഴ്‌സിൻ്റെ 2025 പതിപ്പിൽ പ്രദർശിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2025 നവംബർ 21-23 നും തീയതികളിലാണ് മോട്ടോവേഴ്‌സ് അരങ്ങേറുക. അതായത് ദിവസങ്ങൾക്കുള്ളിൽ ഈ വലിയ അഡ്വഞ്ചർ മോട്ടോർസൈക്കിൾ നമ്മുടെ രാജ്യത്തും എത്തുമെന്ന് സാരം.

New Royal Enfield Himalayan 750 Adventure Motorcycle To Unveil At Motoverse 2025

തുടർന്ന് വില പ്രഖ്യാപനവും ഔദ്യോഗിക അവതരണവും അടുത്ത വർഷം തുടക്കത്തോടെയും നടന്നേക്കും. പുതിയ 750 സിസി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിൾ എന്ന നിലയിൽ റോയൽ എൻഫീൽഡിന് ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും ഹിമാലയൻ 750. ഹിമാലയൻ 450 മോഡലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ ടൂറർ ബൈക്ക് ആഗോളതലത്തിൽ വലിയ മിഡിൽവെയ്റ്റ് സെഗ്മെൻ്റിലാണ് പോരാട്ടത്തിനിറങ്ങുന്നത്.

ഔദ്യോഗിക സവിശേഷതകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഒരു വലിയ 750 സിസി, പാരലൽ-ട്വിൻ എഞ്ചിനാവും റോയൽ എൻഫീൽഡ് ഹിമാലയൻ 750 ഉപയോഗിക്കുക. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന മോട്ടോർസൈക്കിളിന് ഏകദേശം 53-55 bhp കരുത്തും 65-70 Nm പീക്ക് ടോർക്കും വികസിപ്പിക്കാൻ ശേഷിയുണ്ടാവുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

നിലവിലെ 450 സിസി ഹിമാലയൻ്റെ ഏകദേശ രൂപം തന്നെയാണ് പുതിയ 750 സിസി പതിപ്പും സ്വീകരിച്ചിരിക്കുന്നത്. സെമി-ഫെയറിംഗ്, വലിയ ഫ്യുവൽ ടാങ്ക്, റെയ്‌സ്‌ഡ് ടെയിൽ സെക്ഷൻ, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിന് ഉയരവും പരുക്കനുമായ ഒരു നിലപാട് നൽകും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ഗൂഗിൾ മാപ്‌സ് മിററിംഗ്, മ്യൂസിക് കൺട്രോൾ എന്നിവയുള്ള റൌണ്ട് ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയായിരിക്കും ബൈക്കിലെ മറ്റ് പ്രത്യേകതകൾ.

ക്രൂയിസ് കൺട്രോളോടുകൂടിയ റൈഡ്-ബൈ-വയർ ത്രോട്ടിൽ, ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ, സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, സെന്റർ സ്റ്റാൻഡ് എന്നിവയെല്ലാം റോയൽ എൻഫീൽഡ് ഹിമാലയൻ 750 അഡ്വഞ്ചർ ടൂററിലെ പ്രധാന ഫീച്ചറുകളായിരിക്കും. EICMA ഷോയിൽ പ്രദർശിപ്പിച്ച പ്രൊട്ടോടൈപ്പിൽ കംപ്രഷൻ, റീബൗണ്ട് എന്നിവയുള്ള അഡ്‌ജസ്റ്റബിൾ USD ഫ്രണ്ട് ഫോർക്കുകളും ക്രോസ്-സ്‌പോക്ക് വീലുകളും ഉണ്ടായിരുന്നു.

പുറത്തുവന്നിരിക്കുന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയതുപോലെ പിന്നിലും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഒരു റിമോട്ട് പ്രീ-ലോഡ് അഡ്ജസ്റ്റർ കാണാൻ കഴിയും. വലിയ വെള്ളക്കെട്ടുകളിലൂടെ വരെ പോവാൻ സഹായിക്കുന്നതിനായി മുകളിലേക്ക് ഉയർത്തിയ ഒരു എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഈ 750 സിസി പ്രീമിയം അഡ്വഞ്ചർ ടൂററിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ചേക്കും. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 5 ലക്ഷത്തിന് മുകളിലായിരിക്കും ഓൺ-റോഡ് വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 19, 2025, 18:00 [IST]
English summary
New royal enfield himalayan 750 adventure motorcycle to unveil at motoverse 2025
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X