മോഹവിലയിൽ 440 സിസി എഞ്ചിനുമായി തിരിച്ചെത്തിയത് ആരെന്ന് കണ്ടോ? ബുള്ളറ്റുകളിലെ സൂപ്പർസ്റ്റാർ

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഇന്ത്യക്കാർ ഇഷ്‌ടപ്പെടാൻ കാരണക്കാരനായത് റോയൽ എൻഫീൽഡ് ഹിമാലയൻ ആയിരുന്നു. എത്ര ദൂരം വേണമെങ്കിലും ക്ഷീണമില്ലാതെ ട്രിപ്പടിക്കാമെന്നതും ഇനി റോഡില്ലാത്തിടത്ത് പോലും കൊണ്ടുപോവാമെന്നതും എല്ലാമാണ് ഹിമാലയനെ പ്രിയങ്കരനാക്കിയത്. ഇതിനിടയിൽ എൻഫീൽഡ് ബൈക്കുകൾക്കുണ്ടായിരുന്ന തകരാറുകൾ ഹിമാലയനിലും കാണാനായെങ്കിലും കമ്പനി പതിയെ പതിയെ എഡിവി ബൈക്കിനെ കിടിലമാക്കി. പിന്നെ യൂത്തൻമാരെല്ലാം ഹിമാലയന് പിന്നാലെ കൂടുന്ന കാഴ്ച്ചയായിരുന്നു കാണാനായിരുന്നത്. ഭാരം കൂടുതലായിരുന്നെങ്കിലും റോഡിലെ ഇവന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയായിരുന്നു. കുറച്ച് കാലം മുമ്പ് 450 സിസി എഞ്ചിനും വെച്ച് പുതുതലമുറയിലേക്ക് ഹിമാലയൻ ചേക്കേറുകയുണ്ടായി.

രൂപവും ഭാവവും എല്ലാം മാറി കുട്ടപ്പനായെങ്കിലും ആളുകൾക്ക് പഴയ രൂപത്തിലുള്ള ഹിമാലയൻ മിസ് ചെയ്‌തു. ഫീച്ചറുകളിലും പെർഫോമൻസിലും അങ്ങനെ മുൻഗാമിയേത്താൾ കേമനാണെങ്കിലും ആളുകൾക്ക് പഴയ മുതലിനോട് വല്ലാത്തൊരു ഇഷ്‌ടമുണ്ടായിരുന്നു. ഹിമാലയനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരുന്ന സ്ക്രാംബ്ലർ മോഡലായ സ്ക്രാം 411 പതിപ്പും കളംവിട്ടതോടെ എൻഫീൽഡിനോട് ആളുകൾക്ക് വല്ലാത്തൊരു അകൽച്ച വന്നിരുന്നു.

New Royal Enfield Scram 440 Launched Price Starts From Rs 2 08 Lakh

ഇത് മനസിലാക്കിയ കമ്പനി 450 സിസി എഞ്ചിനോടെ സ്ക്രാമിനെ ഇന്ത്യ ബൈക്ക് വീക്കിൽ പ്രദർശിപ്പിക്കുകയുണ്ടായി. അന്ന് ബൈക്കിന് ചുറ്റും ആള് കൂടിയതോടെ കമ്പനി ട്രെൻഡ് മനസിലാക്കിയെടുത്തു. ഒടുവിൽ രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ സ്ക്രാം 440 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. 1.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആശാനെ കമ്പനി തിരികെ കൊണ്ടുവന്നിരിക്കുന്നത്.

ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന മോട്ടോർസൈക്കിളിന്റെ ട്രെയിലിന് 1.99 ലക്ഷം രൂപയും ഫോഴ്‌സിന് 2.15 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് സ്ക്രാം 440 ട്രെയിൽ മോഡൽ ബ്ലൂ അല്ലെങ്കിൽ ഗ്രീൻ കളർ ഓപ്ഷനിൽ ലഭ്യമാകുമ്പോൾ സ്ക്രാംബ്ലർ ബൈക്കിന്റെ ഫോഴ്‌സ് വേരിയന്റ് ബ്ലൂ, ഗ്രീൻ, ടീൽ എന്നീ നിറങ്ങളിൽ വാങ്ങാനാവും. ആദ്യത്തേത് വയർ-സ്‌പോക്ക്ഡ് വീലുകളിലും രണ്ടാമത്തേത് അലോയ് വീലിലുമാണ് വരുന്നത് എന്നതാണ് പ്രധാന പ്രത്യേകത.

New Royal Enfield Scram 440 Launched Price Starts From Rs 2 08 Lakh

ഒപ്പം ട്യൂബ്‌ലെസ് ടയറുകളുമാണ് ഒരുക്കിയിരിക്കുന്നത് കേട്ടോ. ജനപ്രിയനായിരുന്ന ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാം 411 മോഡലിന്റെ ആത്മീയ പിൻഗാമിയാണ് സ്ക്രാം 440. ഡിസൈനിലൊന്നും കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാത്തത് ആളുകൾക്ക് ഇഷ്‌ടപ്പെടാനിടയുണ്ട്. 411 പതിപ്പിനെ അപേക്ഷിച്ച് പുതിയ 440 സ്ക്രാമിന് വലിയ എഞ്ചിൻ, കൂടുതൽ പവർ, കൂടുതൽ ഫീച്ചറുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

443 സിസി, എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഏറ്റവും പുതിയ റോയൽ എൻഫീൽഡ് സ്ക്രാം 440 സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് 25.4 bhp പവറിൽ പരമാവധി 34 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിക്കുന്ന എഞ്ചിന് 3 mm വലിയ ബോറുണ്ട്. ഇത് 4.5 ശതമാനം കൂടുതൽ പവറും 6.5 ശതമാനം കൂടുതൽ ടോർക്കും വികസിപ്പിക്കാൻ സഹായിക്കും.

New Royal Enfield Scram 440 Launched Price Starts From Rs 2 08 Lakh

ആറാമത്തെ ഗിയർ വൈബ്രേഷൻ കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനുമായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. മെച്ചപ്പെട്ട രീതിയിൽ ഓടിക്കാനായി ക്ലച്ച് ലിവറിൽ 0.75 കിലോഗ്രാം ഭാരക്കുറവ് വാഗ്ദാനം ചെയ്യുന്ന പുതിയ പുൾ ടൈപ്പ് ക്ലച്ചാണ് റോയൽ എൻഫീൽഡ് സ്ക്രാം 440-യിൽ ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പ്, സ്വിച്ചബിൾ എബിഎസ്, യുഎസ്ബി ചാർജർ, ഡിജിറ്റൽ-അനലോഗ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ എന്നിവയാണ് ബൈക്കിലെ പ്രധാന ഫീച്ചറുകൾ.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 190 mm, 180 mm ട്രാവൽ ഉള്ള മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക്ക് യൂണിറ്റുകളും ലഭിക്കും. 187 കിലോഗ്രാം ഭാരമാണ് ബൈക്കിനിപ്പോഴുള്ളതെന്ന് എൻഫീൽഡ് പറയുന്നു. ബൈക്കിൽ സെന്റർ സ്റ്റാൻഡ് ഒരു ഫിക്സ്ചറായായാണ് വരുന്നത്. 10 കിലോഗ്രാം പേലോഡ് ശേഷിയുള്ള ഒരു ടോപ്പ് ബോക്‌സിനുള്ള സ്ഥലവും പിന്നിൽ കൊടുത്തിട്ടുണ്ട് കമ്പനി.

More from DriveSpark

Article Published On: Wednesday, January 22, 2025, 14:34 [IST]
English summary
New royal enfield scram 440 launched price starts from rs 2 08 lakh details inside
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X