കണ്ടാൽ ആരായാലും ഒന്ന് വാങ്ങാൻ കൊതിക്കും, പുതിയ 400 സിസി ബൈക്കുമായി ട്രയംഫ്, ഇഷ്‌ടമായോ?

മുമ്പ് പ്രീമിയം മോട്ടോർസൈക്കിളുകൾ മാത്രം വിറ്റിരുന്ന ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളാണ് ട്രയംഫ് (Triumph Motorcycles). ബജാജിൻ്റെ കൈപിടിച്ച് ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി ബൈക്ക് നിരയിലേക്ക് ഇറങ്ങിയതോടെ ബ്രാൻഡിൻ്റെ രാശി തെളിഞ്ഞുവെന്ന് പറയാം. റോയൽ എൻഫീൽഡിൻ്റെ കുത്തകയായി വിഭാഗത്തിൽ തേരോട്ടം നടത്താനായ ട്രയംഫ് 400 സിസി മോഡലുകളിലൂടെയാണ് വെന്നിക്കൊടി പാറിക്കുന്നത്. കൂട്ടത്തിൽ സ്പീഡ് 400 (Speed) റോഡ്സ്റ്ററും സ്ക്രാംബ്ലർ 400 X എന്നിവയാണ് കൂടുതൽ വിറ്റഴിയുന്നത്. ഇപ്പോഴിതാ ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുത്തൻ മോട്ടോർസൈക്കിളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ബ്രാൻഡ്.

പുതിയ ട്രാക്കർ 400 എന്ന മോഡലിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സംഭവം ഇന്ത്യയിലല്ല കേട്ടോ, ട്രയംഫിൻ്റെ മാതൃരാജ്യമായ യുകെയിലാണ് പുത്തൻ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ക്ലാസിക് ഫ്ലാറ്റ്-ട്രാക്ക് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റെട്രോ-സ്റ്റൈൽ റോഡ്‌സ്റ്ററായാണ് ട്രാക്കർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഇതിനുള്ളത്.

New Triumph Tracker 400 Retro-Styled Roadster Launched In The UK

5,745 പൌണ്ടാണ് ട്രയംഫ് ട്രാക്കർ 400 റെട്രോ-സ്റ്റൈൽ റോഡ്‌സ്റ്ററിനായി മുടക്കേണ്ടി വരുന്ന വില. അതായത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 6.94 ലക്ഷം രൂപയോളം വില വരുമെന്ന് സാരം. സ്പീഡ് 400 ബൈക്കിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ത്രക്സ്റ്റൺ കഫേ റേസറിൻ്റെ അതേ ട്യൂണിംഗിലാണ് മോട്ടോർസൈക്കിൾ ഒരുക്കിയിരിക്കുന്നത്. ഇനി ഇതിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോയാലോ.

അമേരിക്കൻ ഡേർട്ട് ട്രാക്ക് റേസിംഗിൽ സാധാരണയായി ഉപയോഗിക്കുന്ന ഫ്ലാറ്റ്-ട്രാക്ക് റേസിംഗ് ബൈക്കുകളിൽ നിന്നാണ് ട്രയംഫ് ട്രാക്കർ 400 പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഫ്ലാറ്റും എന്നാൽ നീളമേറിയതുമായ സീറ്റ്, സ്ലിമ്മായിട്ടുള്ള ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ്-ട്രാക്കർ നിലപാട് നൽകുന്ന സ്റ്റബ്ബി ടെയിൽ സെക്ഷൻ എന്നിവയാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകൾ. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ട്രാക്കർ-സ്റ്റൈൽ സൈഡ് പാനലുകൾ, സീറ്റ് കൗൾ, മിനിമൽ ബോഡി വർക്ക് എന്നിവയാണ് ട്രാക്കറിൻ്റെ റെട്രോ ആകർഷണത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നത്.

New Triumph Tracker 400 Retro-Styled Roadster Launched In The UK

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ട്രാക്കർ 400 പൂർണ എൽഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി തന്നെ ബ്രിട്ടീഷ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്പീഡ് 400 റോഡ്സ്റ്ററിൽ കാണുന്ന അതേ 398.15 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ട്രയംഫ് ട്രാക്കറിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

ഈ എഞ്ചിൻ 9,000 ആർപിഎമ്മിൽ ഏകദേശം 41.5 bhp പവറും 7,500 ആർപിഎമ്മിൽ 37.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്സും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചും ഇതിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ റൈഡിംഗ് ഗംഭീരമായിരിക്കും. ശക്തമായ മിഡ്-റേഞ്ച് പെർഫോമൻസാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഹൈബ്രിഡ് പെരിമീറ്റർ സ്റ്റീൽ ഫ്രെയിമിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്.

New Triumph Tracker 400 Retro-Styled Roadster Launched In The UK

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുന്നിൽ അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ ഗ്യാസ്-ചാർജ്ഡ് മോണോഷോക്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസിൻ്റെ സഹായത്തോടെ രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കിംഗാണ് ട്രാക്കർ 400 ഉപയോഗിക്കുന്നത്. റോഡ്-ബയസ്ഡ് നോബി-സ്റ്റൈൽ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോർസൈക്കിൾ നിരത്തിലേക്ക് എത്തുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്നതാണെങ്കിലും, ബജാജ് രാജ്യത്ത് ട്രയംഫ് ട്രാക്കർ 400 പുറത്തിറക്കാൻ സാധ്യതയില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 17, 2025, 14:06 [IST]
English summary
New triumph tracker 400 retro styled roadster launched in the uk details inside
കൂടുതല്‍... #triumph motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X