യൂത്തൻമാരെ മോഹിപ്പിക്കാൻ പുതിയ എൻടോർഖ് 150 വരുന്നു, ഈ വർഷം തന്നെ തരാമെന്ന് ടിവിഎസ്, ക്ഷീണം യമഹയ്ക്ക്

യുവാക്കളുടെ സ്പോർട്ടി സ്‌കൂട്ടർ എന്ന സങ്കൽപ്പം യാഥാർഥ്യമാക്കി കൊടുത്ത മോഡലാണ് ടിവിഎസ് എൻടോർഖ്. പിള്ളേര് സെറ്റിനെല്ലാം ഒരുപോലെ ഇഷ്‌ടമുള്ള ഗിയർലെസ് സ്‌കൂട്ടർ യൂത്തിനിടയിൽ വലിയ തരംഗമാണ് സൃഷ്‍‌ടിച്ചിട്ടുള്ളത്. ഒരുകാലത്ത് ഹോണ്ട ഡിയോ എങ്ങനെയായിരുന്നോ ഇന്ന് ആ നിലയിലേക്ക് വളരാൻ എൻടോർഖിനായിട്ടുണ്ട്. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ ഗിയർലെസ് സ്‌കൂട്ടർ കൂടിയാണ് കേട്ടോ. ബൈക്ക് വേണ്ടന്ന് പറഞ്ഞ് പലരും വാങ്ങുന്ന ഇതിന് മൈലേജ് കുറവാണെന്ന് പലരും കുറ്റം പറയുന്നുണ്ടെങ്കിലും ഒന്ന് കയറിയിരുന്ന് ഓടിച്ചാൽ അവർക്ക് ഈ അഭിപ്രായമെല്ലാം മാറും.

കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസുള്ള വണ്ടിക്ക് എന്തായാലും വാരിക്കോരി മൈലേജ് തരാനൊന്നും ഒക്കില്ലല്ലോ. എന്തായാലും ഹിറ്റടിച്ച് മുന്നേറുന്നതിനിടയിൽ മറ്റൊരു സന്തോഷ വാർത്ത കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 150 സിസി എഞ്ചിനുമായി എൻടോർഖ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവിഎസ്. മിക്കവാറും ഉത്സവ സീസണിൽ 150 സിസി മോഡലിനായുള്ള കച്ചോടം ആരംഭിച്ചേക്കും.

New TVS Ntorq 150cc Scooter To Launch In India This Year

യമഹ എയറോക്സ് 155, അടുത്തിടെ പുറത്തിറക്കിയ സൂം 160, അപ്രീലിയ SXR 160 എന്നിവയ്ക്ക് വെല്ലുവിളി ഉയർത്താനാണ് ടിവിഎസ് എൻടോർഖ് 150 ഒരുങ്ങുന്നത്. വരാനിരിക്കുന്ന ടിവിഎസ് എൻ‌ടോർക്ക് 150 ഈ ഉത്സവ സീസണിൽ അരങ്ങേറുമെന്ന സൂചനയും കമ്പനി പറഞ്ഞുവെക്കുന്നുണ്ട്. അതായത് സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ വാഹനം നിരത്തിലിറങ്ങുമെന്ന് ചുരുക്കം.

ഇന്ത്യയിലെ സ്കൂട്ടറുകൾ പരമ്പരാഗതമായി പ്രായോഗികത, ഇന്ധനക്ഷമത, ഉപയോഗിക്കാനുള്ള എളുപ്പം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരുന്നത്. എന്നാൽ ഏതുതരം സ്‌കൂട്ടറുകളേയും സ്വീകരിക്കാൻ ഇന്ത്യക്കാർ തയാറാണെന്ന് എയറോക്‌സിലൂടെ മനസിലായിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് അൽപം പ്രീമിയവും സ്പോർട്ടിയറുമായ പുത്തനൊരു എൻടോർഖിന് രൂപം കൊടുക്കാൻ ടിവിഎസ് പദ്ധതിയിട്ടിരിക്കുന്നത്.

New TVS Ntorq 150cc Scooter To Launch In India This Year

നിലവിലെ ടിവിഎസിന്റെ ഇരുചക്ര വാഹന നിരയിലേക്ക് നോക്കുമ്പോൾ 300 സിസിയിൽ താഴെയുള്ള ലിക്വിഡ്-കൂൾഡ് എഞ്ചിൻ ടിവിഎസിൽ ഇല്ല. എയറോക്സും സൂമും ലിക്വിഡ്-കൂൾഡ് എഞ്ചിനുകൾ സജ്ജീകരിച്ച് വരുന്നതിനാൽ ഇതിനെ മറികടക്കാൻ കമ്പനി പുതിയ എഞ്ചിൻ വികസിപ്പിക്കുമോയെന്നത് കണ്ടറിയണം. അല്ലെങ്കിൽ അപ്രീലിയ SXR 160 പോലെ എയർ കൂൾഡ് യൂണിറ്റ് ഉപയോഗിക്കാനും സാധ്യതയുണ്ട്.

അങ്ങനെയാണെങ്കിൽ ചെലവ് നിയന്ത്രിക്കാൻ കമ്പനിക്കാവുകയും ചെയ്യും. ടിവിഎസ് ഇതുവരെ സാങ്കേതിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ പുതുതായി വികസിപ്പിച്ചെടുത്ത 150 സിസി എഞ്ചിൻ ഉപയോഗിച്ച് എൻ‌ടോർക്ക് 150 മോഡലിന് പുറത്തിറങ്ങാനും സാധ്യതയുണ്ട്. അല്ലെങ്കിൽ അപ്പാച്ചെ 160 സിസി പതിപ്പിന്റെ എഞ്ചിൻ ഡീട്യൂൺ ചെയ്‌തും ഉപയോഗിക്കാം. ഈ തന്ത്രമാണ് യമഹ എയറോക്‌സിൽ പയറ്റി വിജയിച്ചത്.

New TVS Ntorq 150cc Scooter To Launch In India This Year

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ എൽഇഡി ലൈറ്റിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ, നാവിഗേഷൻ സപ്പോർട്ട്, റൈഡ് മോഡുകൾ എന്നിവ പോലുള്ള മോഡേൺ സംവിധാനങ്ങളെല്ലാം പുതിയ ടിവിഎസ് എൻടോർഖ് 150 സിസിയിൽ പ്രതീക്ഷിക്കാം. സുരക്ഷാ മെച്ചപ്പെടുത്തലുകളും വാഹനത്തിലുണ്ടായേക്കാം. സിംഗിൾ-ചാനൽ എബിഎസ് സവിശേഷതയെല്ലാം സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

ഡിസൈൻ വശങ്ങളിലേക്ക് വന്നാൽ ഷാർപ്പ് സ്റ്റൈലിംഗ്, വലിയ 14 ഇഞ്ച് വീലുകൾ, അന്യായ റോഡ് പ്രസൻസ് എന്നിവയെല്ലാം 150 സിസി എൻടോർഖിലുണ്ടാവും. സുഖപ്രദമായ സീറ്റും ഉപയോഗപ്രദമായ സ്റ്റോറേജ് സ്‌പെയ്‌സും പ്രധാന മുൻഗണനകളായി നിലനിർത്തുകയും ചെയ്യും. നിലവിൽ എൻടോർഖ് 125 സ്റ്റാൻഡേർഡ്, റേസ് XP സീരീസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

New TVS Ntorq 150cc Scooter To Launch In India This Year

124.8 സിസി, ത്രീ-വാൽവ് എഞ്ചിനാണ് ടിവിഎസ് എൻടോർഖ് 125 സ്റ്റാൻഡേർഡ് വേരിയന്റുകളുടെ ഹൃദയം. ഇത് 7,000 ആർപിഎമ്മിൽ പരമാവധി 9.5 bhp പവർ ഔട്ട്പുട്ടും 5,500 ആർപിഎമ്മിൽ 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം റേസ് XP എഡിഷനിലേക്ക് നോക്കിയാൽ അതേ എഞ്ചിൻ 7,000 ആർപിഎമ്മിൽ 10.2 bhp പവറും 5,500 ആർപിഎമ്മിൽ 10.9 Nm ടോർക്കും നിർമിക്കുന്ന തരത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

More from DriveSpark

Article Published On: Monday, May 12, 2025, 13:56 [IST]
English summary
New tvs ntorq 150cc scooter to launch in india this year details inside
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X