മോഡിഫൈ ചെയ്യാൻ വേറെയെങ്ങും പോവേണ്ട! നിസാര പൈസയ്ക്ക് XSR155 കസ്റ്റമൈസ് ചെയ്‌ത് തരാമെന്ന് യമഹ

യമഹയിൽ നിന്നും ഏറെക്കാലമായി ആളുകൾ കാത്തിരിക്കുന്ന മോഡലായിരുന്നു XSR155. റെട്രോ ക്ലാസിക് ലുക്കും R15 സ്പോർട്‌സ് ബൈക്കിലുള്ള ഉഗ്രൻ എഞ്ചിനും ചേർന്നുള്ള കോമ്പിനേഷൻ ഒന്ന് വേറെ തന്നെയാണെന്ന് വേണം പറയാൻ. ഇത്രയും കാലം വിദേശത്ത് മാത്രം കണ്ടിരുന്ന മിടുക്കൻ ഇപ്പോൾ നമ്മുടെ നിരത്തുകളും കീഴടക്കാൻ എത്തിയിരിക്കുകയാണ്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ 150 സിസി നിയോ-റെട്രോ റോഡ്‌സ്റ്ററിന്റെ എൻട്രിയോടെ ഇനി ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കായിരിക്കും. 1,49,990 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് XSR155 അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ കേരളത്തിലെത്തുമ്പോൾ എക്സ്ഷോറൂം വില 1.52 ലക്ഷമായി ഉയരും കേട്ടോ. എന്തായാലും റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ എന്നിവയോട് നേരിട്ട് മുട്ടാൻ എത്തിയിരിക്കുന്ന യമഹ XSR 155 മോഡലിന്റെ വിലയിൽ ആളുകൾ തൃപ്‌തരാണ്. R15, MT-15 എന്നിവയിൽ നിന്ന് വ്യത്യസ്തമായി XSR155 ഒരൊറ്റ വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും നാല് വ്യത്യസ്‌ത കളർ ചോയ്‌സുകൾ ബൈക്കിലുണ്ട്.

yamaha xsr155

ഒപ്പം വ്യത്യസ്ത റൈഡർ മുൻഗണനകളുമായി പൊരുത്തപ്പെടുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രണ്ട് ആക്‌സസറി പാക്കേജുകളിലൂടെ യമഹ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും XSR155-ൽ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം സ്ക്രാംബ്ലർ, കഫേ റേസർ ശൈലിയിലാണ് ഈ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ ഉപഭോക്താക്കളുടെ ഇഷ്‌ടത്തിന് കസ്റ്റമൈസ് ചെയ്യാനാവുന്നത്. ഇതിന്റെ വിലയും മറ്റ് വിശദാംശങ്ങളും നമുക്കൊന്ന് ചർച്ച ചെയ്‌താലോ?

മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ എന്നീ നാല് ഫാക്ടറി കളർ ഓപ്ഷനുകളിലാണ് യമഹ XSR155 വാഗ്ദാനം ചെയ്യുന്നത്. ഈ ഫിനിഷുകൾ ഓരോന്നും മോട്ടോർസൈക്കിളിന്റെ നിയോ-റെട്രോ സ്റ്റൈലിംഗിനോട് ഇഴുകിച്ചേരുന്നുണ്ട്. എന്നാൽ ബ്ലാക്ക് നിറം എത്തിക്കാത്തതിൽ ഫാൻസിന് ചെറിയ നീരസമുണ്ടെന്ന് വേണം പറയാൻ. വൃത്താകൃതിയിലുള്ള എൽഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് സ്‌ക്രാംബ്ലർ-സ്റ്റൈൽ സീറ്റ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള ലുക്ക് കൊള്ളാം.

മെറ്റാലിക് ഗ്രേയാണ് ബൈക്കിലെ ബേസിക് ഓപ്ഷനായുള്ളത്. ഇത് ബൈക്കിന്റെ മിനിമലിസ്റ്റ് ഡിസൈൻ തത്വങ്ങളെ എടുത്തുകാണിക്കുന്നു. വിവിഡ് റെഡ് അതിന്റെ ടാങ്കിലും സൈഡ് പാനലുകളിലും വ്യത്യസ്തമായ ആക്‌സന്റുകളോടെ ഒരു സ്‌പോർട്ടിയർ ടച്ച് സമ്മാനിക്കുകയും ചെയ്യും. അതേസമയം ഗ്രേയിഷ് ഗ്രീൻ നിറത്തിൽ ഓറഞ്ച് പോലെ തോന്നിക്കുന്ന മെറ്റാലിക് അലോയ്‌ വീലുകളും കൂടി ഇടംപിടിച്ചിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ സ്റ്റൈലിഷാവാൻ XSR155 മോഡലിനായിട്ടുണ്ട്.

മെറ്റാലിക് ബ്ലൂവിനാണ് നിലവിൽ ഫാൻസ് കൂടുതലുള്ളത്. കളർ ഓപ്ഷനുകൾ അനുസരിച്ച് ബൈക്കിന്റെ വിലയിൽ മാറ്റമൊന്നും ഇല്ലെന്നതും രസകരമായ കാര്യമാണ്. വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) ഉള്ള പരിചിതമായ 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് XSR155-ന് കരുത്ത് പകരുന്നത്. പെർഫോമൻസും അടിപൊളിയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി കസ്റ്റമൈസേഷൻ ഓപ്ഷനുകളുടെ വിശദാംശങ്ങളിലേക്ക് വരാം.

yamaha xsr155

കൂടുതൽ പരുക്കൻ ശൈലി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമാക്കിയാണ് യമഹ സ്‌ക്രാംബ്ലർ പാക്കേജ് ഔദ്യോഗിക ആക്‌സസറി കിറ്റായി വാഗ്ദാനം ചെയ്യുന്നത്. വിൻഡ് പ്രൊട്ടക്ഷനായി ഒരു ചെറിയ ഫ്ലൈസ്‌ക്രീൻ, ഹെഡ്‌ലൈറ്റ് കവർ, ബാർ-എൻഡ് മിററുകൾ, അധിക ഗ്രിപ്പിനായി ടാങ്കിലെ നീ പാഡുകൾ തുടങ്ങിയ പ്രായോഗിക ഘടകങ്ങൾ ചേർത്താണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്രാംബ്ലർ-സ്റ്റൈൽ സീറ്റ് കവറും സൈഡ്-മൗണ്ടഡ് നമ്പർ പ്ലേറ്റും മോട്ടോർസൈക്കിളിന്റെ പരുക്കൻ സ്റ്റൈൽ മെച്ചപ്പെടുത്തുവാനായി കൊടുത്തിട്ടുണ്ട്.

അതേസമയം അഡ്‌ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലിവറുകൾ, സൈഡ് റേഡിയേറ്റർ ഗാർഡുകൾ, പുതിയ ലൈസൻസ് പ്ലേറ്റ് ഹോൾഡർ തുടങ്ങിയ പ്രവർത്തനപരമായ നവീകരണങ്ങളും യമഹ XSR155 നിയോ റെട്രോ ബൈക്കിന്റെ സ്‌ക്രാംബ്ലർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാമായി 25,450 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. 1.52 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കൊപ്പം സ്‌ക്രാംബ്ലർ കിറ്റും വാങ്ങുമ്പോൾ മോഡലിന്റെ ഓൺ-റോഡ് വില 2 ലക്ഷത്തിന് മുകളിൽ പോവുന്നതായിരിക്കും.

yamaha xsr155

കൂടുതൽ സ്‌പോർട്ടിയർ, പെർഫോമൻസ് അധിഷ്ഠിത ഡിസൈൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് യമഹയുടെ കഫേ റേസർ പാക്കേജ് കൊണ്ടുവന്നിരിക്കുന്നത് XSR155 ഒരു ഓൾ‌ഡ് സ്‌കൂൾ സ്ട്രീറ്റ് റേസറായി പുനർവ്യാഖ്യാനിക്കുന്നതിന് ഇത് സഹായിക്കും. സ്റ്റാൻഡേർഡ് സീറ്റിന് പകരം റിയർ സീറ്റ് ഹമ്പ് ഉള്ള ഒരു കഫേ-റേസർ-സ്റ്റൈൽ സാഡിൽ കിറ്റാണ് യമഹ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബൈക്കിൽ കോം‌പാക്‌ട് ഹെഡ്‌ലാമ്പ് കൗളും സൈഡ് കവറുകളും അതിന്റെ രൂപഭംഗി മെച്ചപ്പെടുത്തുന്നു.

സൈഡ് റേഡിയേറ്റർ ഗാർഡുകൾ, അഡ്‌ജസ്റ്റബിൾ ക്ലച്ച്, ബ്രേക്ക് ലിവറുകൾ, ലൈസൻസ് പ്ലേറ്റ് ഹോൾഡർ തുടങ്ങിയ ആക്‌സസറികളും ഈ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പക്കാ ഒരു കഫേ റേസറായി മാറാൻ യമഹ XSR155-ന്റെ കഫേ റേസർ പാക്കേജ് സഹായിക്കും. 28,180 രൂപയാണ് ഇതിനായി അധികം മുടക്കേണ്ടി വരികയെങ്കിലും ബൈക്കിനെ മൊത്തത്തി മോഡിഫൈ ചെയ്യാൻ ഇത് സഹായിക്കും.

More from DriveSpark

Article Published On: Saturday, November 15, 2025, 10:11 [IST]
English summary
New yamaha xsr155 factory kits price accessories in detail
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X