പെട്രോൾ പമ്പുകാര് ശപിച്ചതോ? 175 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് വാങ്ങാനിരുന്നവർക്ക് പണികൊടുത്ത് കമ്പനി

ഇന്നത്തെ പെട്രോൾ വിലയുടെ കാര്യം ഓർക്കുമ്പോൾ തന്നെ പുതിയൊരു ബൈക്ക് വാങ്ങാനുള്ള മൂഡ് തന്നെ പോവും. 106 രൂപയൊക്കെ കൊടുത്ത് ഒരു ലിറ്റർ പെട്രോളടിച്ചാൽ ശരാശരി 30 മുതൽ 45 കിലോമീറ്റർ വരെ മൈലേജ് ആവും പലർക്കും കിട്ടുക. ഇനി 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർക്ക് ആണെങ്കിൽ ഏറിയാൽ ഒരു 60 കിലോമീറ്റർ വരെയും കിട്ടിയേക്കും. അങ്ങനെ നോക്കുമ്പോൾ എന്തായാലും ഇലക്‌ട്രിക് വാഹനങ്ങൾ നല്ല ലാഭമാണ്. പോക്കറ്റ് കീറാതെ അന്നന്നത്തെ പരിപാടികൾക്കായി ഓടി നടക്കാൻ ഇവൻമാരാണ് ബെസ്റ്റാണ്.

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി സ്‌കൂട്ടറുകളാണ് കൈയടക്കി വെച്ചിരിക്കുന്നതെങ്കിലും ബാറ്ററി ഘടിപ്പിച്ച മോട്ടോർസൈക്കിളുകളും ഇപ്പോൾ സുലഭമായിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലെ മിടുമിക്കൻമാരിൽ ഒരാളാണ് ഒബെൻ. റോർ എന്ന കിടുക്കൻ ഇവിയിലൂടെ ട്രെൻഡായ ബ്രാൻഡ് ഇതിന്റെ കുറഞ്ഞ വിലയുള്ള വേരിയന്റ് കഴിഞ്ഞ കൊല്ലം വിപണിയിൽ അവതരിപ്പിച്ചിരുന്നു.

Oben Rorr EZ Electric Bike Become Costlier New Price List Details

89,999 പ്രാരംഭ വിലയിൽ വിപണിയിലെത്തിച്ച റോർ ഈസി (Oben Rorr EZ) ഇലക്ട്രിക് ബൈക്കിൽ പലരുടേയും കണ്ണുടക്കുകയും ചെയ്‌തിരുന്നു. എന്നാൽ വാങ്ങാൻ പ്ലാനിട്ടിരുന്നവർക്ക് ഇരുട്ടടി കൊടുക്കുന്നൊരു വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ്. മറ്റൊന്നുമല്ല വൈദ്യുത മോട്ടോർസൈക്കിളിന്റെ വിലയിൽ വർധനവ് നടപ്പിലാക്കുകയാണെന്ന തീരുമാനമാണ് ഇപ്പോൾ വാഹന ലോകത്തെ ഒബെൻ അറിയിച്ചിരിക്കുന്നത്.

ഒബെൻ റോർ ഈസി ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില 10,000 രൂപ വരെയാണ് വർധിപ്പിച്ചതായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിയുടെ ഉയർന്ന വേരിയന്റുകൾക്കാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. അതായത് മോഡലിന്റെ പ്രാരംഭ വില 89,999 രൂപയായി നിലനിർത്തിക്കൊണ്ട് തന്നെയാണ് വർധനവ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ വിലകൾ 2025 ഫെബ്രുവരി 1 മുതൽ നടപ്പിലാക്കിയെന്ന് കമ്പനി. ആമുഖ വിലയിലെത്തിയ ഇവിയുടെ വില പിന്നീട് വർധിപ്പിക്കുമെന്ന് ഒബെൻ നേരത്തെ അറിയിച്ചതുമാണ് കേട്ടോ.

Oben Rorr EZ Electric Bike Become Costlier New Price List Details

2.4 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഒബെൻ റോർ ഈസി ഇലക്ട്രിക് ബൈക്ക് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 3.4 kWh പതിപ്പിന് 1.09 ലക്ഷവും 4.4 kWh വേരിയന്റിന് 1.19 ലക്ഷവും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. 2.6 kWh ബാറ്ററി പായ്ക്കുള്ള പതിപ്പാണ് വാങ്ങുന്നതെങ്കിൽ 45 മിനിറ്റ് ചാർജിംഗിൽ 110 കിലോമീറ്റർ വരെ ഓടാനുള്ള റേഞ്ച് ലഭിക്കും.

ഒബെൻ റോർ ഈസിയുടെ 3.4 kWh ബാറ്ററി പായ്ക്ക് ചാർജാവാൻ 1.30 മണിക്കൂർ ചാർജിംഗ് സമയമാണ് വേണ്ടി വരിക. അങ്ങനെ ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ ബൈക്ക് ഓടിക്കാനാവും. ഇവിയുടെ ടോപ്പ്-സ്പെക്ക് ട്രിമിന് 4.4 kWh ബാറ്ററി പായ്ക്കാണാണ് ലഭിക്കുക. ഇത് 175 കിലോമീറ്റർ റേഞ്ചും 2 മണിക്കൂർ ചാർജിംഗ് സമയവുമാണ് അവകാശപ്പെടുന്നു. സൂചിപ്പിച്ച എല്ലാ ചാർജിംഗ് സമയങ്ങളും ഓപ്ഷണൽ ഫാസ്റ്റ് ചാർജിംഗിനൊപ്പം ആണെന്നത് പ്രത്യേകം ശ്രദ്ധിക്കണേ.

Oben Rorr EZ Electric Bike Become Costlier New Price List Details

7.5 kW (10 bhp) കരുത്തും 52 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന PMS ഇലക്ട്രിക് മോട്ടോറാണ് ഒബെൻ റോർ ഈസിക്ക് കരുത്ത് പകരുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിളിന് 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് ആകർഷകമായ വശം. അതേസമയം മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയാണ് കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്കായി പേരെടുത്തിരിക്കുന്ന ഈസിയിലുള്ളത്.

സസ്പെൻഷനായി ഒബെൻ റോർ ഈസിയുടെ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്ന മോഡലിന് ARX ഫ്രെയിമാണ് അടിസ്ഥാനം. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നതും. ഫീച്ചറുകളുടെ കാര്യത്തിലും കക്ഷി മോഡേണാണ് കേട്ടോ.

Oben Rorr EZ Electric Bike Become Costlier New Price List Details

എൽഇഡി ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജിയോഫെൻസിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷൻ, യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർ അലേർട്ട് സിസ്റ്റം (DAS) എന്നിവയും അതിലേറെയും പോലെയുള്ള ഫീച്ചറുകൾ കുത്തിനിറച്ചാണ് ഒബെൻ റോർ ഈസി വിപണിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. 3 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ വാറണ്ടി പാക്കേജും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. റിവോൾട്ട് RV400 BRZ പോലുള്ള വമ്പൻമാരുമായാണ് ഈ ബൈക്ക് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 13, 2025, 13:50 [IST]
English summary
Oben rorr ez electric bike become costlier new price list details
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X