8 വർഷം ടെൻഷനില്ലാതെ ഓടിക്കാം, ഇലക്‌ട്രിക് ബൈക്കിൽ വമ്പൻ വാറണ്ടി പാക്കേജുമായി ഇന്ത്യൻ കമ്പനി

ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലെ (Electric Motorcycle) ഏറ്റവും സ്റ്റൈലിഷായ മോഡലാണ് ഒബെൻ റോർ (Oben Rorr EV). ആർക്കും താങ്ങാനാവുന്ന വിലയുമായി എത്തിയ വാഹനം ഇതിനോടകം യുവാക്കൾക്കിടയിൽ വലിയ ട്രെൻഡായി മാറിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കിടിലൻ ലുക്കിനോടൊപ്പം തന്നെ ലുക്കിന് ഭംഗം വരുത്താതെ തന്നെ പെർഫോമൻസും റേഞ്ചും വാഗ്‌ദാനം ചെയ്‌തുകൊണ്ടെത്തിയ റോർ വാങ്ങാനിരിക്കുന്നവർക്കും വാങ്ങിയവർക്കും ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് നിർമാതാക്കൾ. തങ്ങളുടെ ഉപഭോക്താക്കൾക്കായി ബാറ്ററി പ്രൊട്ടക്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഒബെൻ ഇലക്ട്രിക്.

പ്രൊട്ടക്റ്റ് 8/80 എന്ന് പേരിട്ടിരിക്കുന്ന പ്ലാൻ മെയ് 1 മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. റോർ ഇലക്ട്രിക് ബൈക്ക് വാങ്ങുന്നവർക്ക് 8 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ കവറേജ് വാഗ്ദാനം ചെയ്യുന്നതാണ് സംഭവം. എന്നാൽ ഇതിനായി 9,999 രൂപ ഇവിക്കൊപ്പം അധികമായി നൽകേണ്ടി വരുമെന്ന് മാത്രം. ബ്രാൻഡിൻ്റെ ഒബെൻ പ്രൊട്ടക്റ്റ് പ്ലാറ്റ്‌ഫോമിലൂടെ വാറണ്ടി, മെയിന്റനെൻസ്, റീപ്ലേസ്മെന്റ് തുടങ്ങിയ ഇവിയിലെ ബാറ്ററിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അകറ്റാൻ സഹായാക്കും.

Oben Rorr EZ Electric Bike Now Available With Battery Protection Plan

കൂടാതെ വാറണ്ടി പൂർണമായും കൈമാറ്റം ചെയ്യാവുന്നതാണെന്നതും പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. ഇനിയൊരു അവസരത്തിൽ ഇവി വിൽക്കാൻ തീരുമാനിച്ചാൽ വാങ്ങുന്നയാൾക്ക് ഇത് ഉപയോഗപ്രദമാവും. ഇന്ത്യൻ ഭൂപ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് ഓബൻ റോറിലെ LFP ബാറ്ററി പായ്ക്ക് രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്തിരിക്കുന്നത്.

ഒബെൻ റോർ ഇലക്ട്രിക് ബൈക്കുകളിലെ ബാറ്ററികൾക്ക് 50 ശതമാനം വരെ ഉയർന്ന താപനിലയെ നേരിടാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ പോലും ഉയർന്ന വിശ്വാസ്യതയും മികച്ച പ്രകടനവും ഉറപ്പാക്കുന്നു. റോർ ഈസി ഇവിയുടെ 3.4 kWh, 4.4 kWh ബാറ്ററി ഓപ്ഷനുകൾക്കാണ് നിലവിൽ കവറേജ് നൽകുന്നത്. അതായത് ചെറിയ ശേഷി ബാറ്ററിയുള്ള ബേസ് മോഡലിൽ സംഭവം ലഭിക്കില്ലെന്ന് സാരം.

Oben Rorr EZ Electric Bike Now Available With Battery Protection Plan

ഒബെൻ റോർ ഈസി 2.6 kWh, 3.4 kWh, 4.4 kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. വിലയിലേക്ക് നോക്കിയാൽ യഥാക്രമം 2.6 kWh പതിപ്പിന് 89,999 രൂപ, 3.4 kWh പതിപ്പിന് 1.09 ലക്ഷം രൂപ, 4.4 kWh വേരിയന്റിന് 1.19 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരുന്നത്. ദൈനംദിന യാത്രകൾക്ക് ഉതകുന്ന തരത്തിലാണ് ഇവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഇനി ചാർജിംഗിന്റെ വിഷയത്തിലേക്ക് നോക്കിയാൽ 2.6 kWh ബാറ്ററി പായ്ക്കുള്ള പതിപ്പാണ് വാങ്ങുന്നതെങ്കിൽ 45 മിനിറ്റ് ചാർജിംഗിൽ 110 കിലോമീറ്റർ വരെ ഓടാനുള്ള റേഞ്ച് ലഭിക്കും. ഒബെൻ റോർ ഈസിയുടെ 3.4 kWh ബാറ്ററി പായ്ക്ക് ചാർജാവാൻ 1.30 മണിക്കൂർ ചാർജിംഗ് സമയമാണ് വേണ്ടി വരിക. അങ്ങനെ ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ ബൈക്ക് ഓടിക്കാനാവും.

Oben Rorr EZ Electric Bike Now Available With Battery Protection Plan

ഇലക്ട്രിക് ബൈക്കിന്റെ ടോപ്പ്-സ്പെക്ക് ട്രിമിന് 4.4 kWh ബാറ്ററി പായ്ക്കാണാണ് ലഭിക്കുക. ഇത് സിംഗിൾ ചാർജിൽ 175 കിലോമീറ്റർ റേഞ്ചും 2 മണിക്കൂർ ചാർജിംഗ് സമയവുമാണ് അവകാശപ്പെടുന്നത്. സൂചിപ്പിച്ച എല്ലാ ചാർജിംഗ് സമയങ്ങളും ഓപ്ഷണൽ ഫാസ്റ്റ് ചാർജിംഗിനൊപ്പം ആണെന്നത് പ്രത്യേകം ഓർമിക്കണേ. ഇനി ഫീച്ചറുകളുടെ കാര്യമെടുത്താലും ആശാൻ പുലിയാണ്.

ഓൾ-എൽഇഡി ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ജിയോഫെൻസിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷൻ, യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർ അലേർട്ട് സിസ്റ്റം (DAS) എന്നിവ പോലുള്ള മോഡേൺ ടെക്നോളജികളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. റോർ ഈസിയിൽ 3 വർഷം അല്ലെങ്കിൽ 75,000 കി.മീ (ഏതാണ് നേരത്തെയുള്ളത്) വാറണ്ടി പാക്കേജാണ് ഒബെൻ വാഗ്ദാനം ചെയ്യുന്നത്. ഒബെൻ ഇലക്ട്രിക്കിൻ്റെ രാജ്യത്തുടനീളമുള്ള 36 ഷോറൂമുകളിൽ പുതിയ ബാറ്ററി വാറണ്ടി പ്ലാൻ ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, April 26, 2025, 14:06 [IST]
English summary
Oben rorr ez electric bike now available with battery protection plan
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X