175 KM റേഞ്ചുള്ള സുന്ദരൻ ഇലക്‌ട്രിക് ബൈക്കുമായി ഇന്ത്യൻ കമ്പനി, ഒന്നര മണിക്കൂറിൽ 80 ശതമാനം ചാർജും ചെയ്യാം

ഇന്ത്യയിലെ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് ഗർജനത്തോടെ എത്തിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഒബെൻ. ആദ്യ മോഡലായ റോറിന് നല്ല സ്വീകാര്യത ലഭിച്ചതോടെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ഡെയ്‌ലി കമ്മ്യൂട്ടർ ഇലക്ട്രിക് ബൈക്ക് എന്ന വിശേഷണത്തോടെ റോർ ഈസി (Oben Rorr EZ) എന്നൊരു വേരിയന്റിനും കമ്പനി രൂപംകൊടുക്കുകയുണ്ടായി. 89,999 പ്രാരംഭ വിലയിൽ വിപണിയിലെത്തിച്ച ഇവി പലരുടേയും ഡ്രീം ബൈക്കായി മാറുകയും ചെയ്‌തിരുന്നു. താങ്ങാനാവുന്ന വിലയോടൊപ്പം കിടിലൻ ഡിസൈനും മോഡേൺ ഫീച്ചറുകളും കോർത്തിണക്കി അവതരിപ്പിച്ച ബൈക്ക് അതിവേഗം വിറ്റഴിക്കാനും കമ്പനിക്കായിരുന്നു.

ഇപ്പോഴിതാ ഒബെൻ റോർ ഈസിയുടെ പുത്തൻ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് കളറാക്കിയിരിക്കുകയാണ് ബ്രാൻഡ്. റോർ ഈസി സിഗ്മ എന്ന് പേരിട്ടിരിക്കുന്ന നെക്സ്റ്റ് ജെനറേഷൻ മോട്ടോർസൈക്കിൾ 3.4 kWh, 4.4 kWh എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപിണിയിലെത്തുന്നത്. ഇവയ്ക്ക് യഥാക്രമം 1.27 ലക്ഷവും 1.37 ലക്ഷവുമാണ് വില വരുന്നത്. ഇതൊരു ആമുഖ വിലയായിരിക്കുമെന്ന കാര്യവും ഒബെൻ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

Oben Rorr EZ Sigma Electric Bike Launched In India

അതായത് പരിമിതമായ സമയത്തേക്ക് മാത്രമേ ഈ പ്രത്യേക വിലയിൽ പുതിയ മോഡൽ ലഭ്യമാവൂവെന്ന് ചുരുക്കം. അതിന് ശേഷം വിലയിൽ വർധനവുണ്ടാവും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,999 രൂപ ടോക്കൺ തുക നൽകി ഒബെൻ റോർ ഈസി സിഗ്മ ബുക്ക് ചെയ്യാനാവും. കൂടാതെ കമ്പനി ഡീലർഷിപ്പുകളിൽ ടെസ്റ്റ് റൈഡുകളും ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ച ബ്രാൻഡ് ഇവിക്കായുള്ള ഡെലിവറി 2025 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും.

റോർ പ്ലാറ്റ്‌ഫോമിലെ നെക്സ്റ്റ് എവലൂഷൻ എന്നാണ് റോർ ഈസി സിഗ്മയെ ബ്രാൻഡ് വിശേഷിപ്പിക്കുന്നത്. കൂടാതെ റൈഡറുടെ ദൈനംദിന അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം നവീകരണങ്ങളും ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ഇവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നതും. ഇന്ത്യയിൽ അതിവേഗം വളരുന്ന ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ വേറിട്ടുനിന്ന് മത്സരിക്കാനും പുതിയ സിഗ്മ വേരിയന്റാനാവുമെന്നാണ് അനുമാനം.

Oben Rorr EZ Sigma Electric Bike Launched In India

ആദ്യ കാഴ്ച്ചയിൽ ആരും മോഹിച്ച് പോവുന്ന രൂപമാണ് റോർ ഈസി സിഗ്മ ആവാഹിച്ചിരിക്കുന്നത്. മുൻഗാമിയിലെ പരിചിതമായ രൂപഘടന നിലനിർത്താനും സാധിച്ചിട്ടുണ്ടെന്നതും വിജയമാണ്. ഫോട്ടോൺ വൈറ്റ്, ഇലക്ട്രോ ആംബർ, സർജ് സിയാൻ തുടങ്ങിയ നിലവിലുള്ള നിറങ്ങൾക്കൊപ്പം ബോൾഡർ ഗ്രാഫിക്സും പുതിയ ഇലക്ട്രിക് റെഡ് കളർ ഓപ്ഷനും ഇലക്ട്രിക് ബൈക്കിൽ അവതരിപ്പിച്ചിട്ടുണ്ട്.

ദീർഘദൂര യാത്രാ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സീറ്റ് കൂടുതൽ റൈഡർ ഫ്രണ്ട്ലിയാക്കിയിട്ടുണ്ട്. അതേസമയം ഉയർന്ന 200 mm ഗ്രൗണ്ട് ക്ലിയറൻസും 17 ഇഞ്ച് വീതിയുള്ള അലോയ് വീലുകളും ടയറുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യുന്നു. അങ്ങനെ ഇന്ത്യൻ നഗര സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കിയാണ് ബൈക്കിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് പറയാം.

Oben Rorr EZ Sigma Electric Bike Launched In India

ഫീച്ചറുകളിലേക്ക് നോക്കിയാലും ഒബെൻ റോർ ഈസി സിഗ്മ മോഡൺ തന്നെയാണ്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, മെസേജ് അലേർട്ടുകൾ, മ്യൂസിക് കൺട്രോളുകൾ, ഒരു ട്രിപ്പ് മീറ്റർ എന്നിവ സമന്വയിപ്പിക്കുന്ന 5 ഇഞ്ച് TFT കളർ ഡിസ്‌പ്ലേയാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഇപ്പോൾ ലഭിക്കുന്നത്. പാർക്കിംഗിൽ സഹായകരമാകുന്ന പുതിയ റിവേഴ്‌സ് മോഡും ഇവിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഒബെൻ ഇലക്ട്രിക് ആപ്പിലേക്ക് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഇത് റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ആന്റി-തെഫ്റ്റ് ലോക്ക്, റൈഡ് ട്രാക്കിംഗ്, ചാർജിംഗ് സ്റ്റേഷൻ ലൊക്കേറ്റർ സപ്പോർട്ട് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുക. യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ് (UBA), ഡ്രൈവർ അലേർട്ട് സിസ്റ്റം, ജിയോ-ഫെൻസിംഗ് അടിസ്ഥാനമാക്കിയുള്ള തെഫ്റ്റ് പ്രൊട്ടക്ഷൻ, 230 mm വാട്ടർ-വേഡിംഗ് ശേഷി എന്നിവയാണ് ഇവിയിലെ സേഫ്റ്റി ഫീച്ചറുകളായി വരുന്നത്.

മികച്ച ടെംപ്രേച്ചർ റെസിസ്റ്റൻസും ദീർഘായുസും അവകാശപ്പെടുന്ന ഒബെൻ തങ്ങളുടെ പ്രൊപ്രൈറ്ററി എൽഎഫ്പി ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരുന്നു. രണ്ട് ബാറ്ററി വകഭേദങ്ങളും മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയും 3.3 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. സിംഗിൾ ചാർജിൽ 175 കിലോമീറ്റർ വരെ റേഞ്ചാണ് റോർ ഈസി സിഗ്മയിൽ കമ്പനി അവകാശപ്പെടുന്നത്.

എന്നിരുന്നാലും വേരിയന്റിനനുസരിച്ച് റേഞ്ച് വ്യത്യാസപ്പെടുന്നുവെന്നതും പ്രത്യേകം ഓർമിക്കണേ. റോർ ഈസി സിഗ്മയ്ക്ക് ഇക്കോ, സിറ്റി, ഹാവോക്ക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭിക്കുന്നുണ്ട്. കൂടാതെ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാൽ ചാർജിംഗിലും ആശങ്കകളൊന്നും വേണ്ട. ഒന്നര മണിക്കൂറിനുള്ളിൽ മോട്ടോർസൈക്കിളിന് 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് റോർ പറയുന്നു.

More from DriveSpark

Article Published On: Tuesday, August 5, 2025, 13:53 [IST]
English summary
Oben rorr ez sigma electric bike launched in india price starts from rs 1 27 lakh
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X