ആക്‌ടിവ ഇവി വരുന്നതല്ലേ, ഓലയുടെ ജെൻ 3 ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നാളെ പുറത്തിറങ്ങും; വില 79,999 രൂപ മുതൽ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ഹോണ്ട ആക്‌ടിവ ഇവിയും സുസുക്കി ആക്‌സസുമെല്ലാം വന്നതോടെ ഇനിയുള്ള കാലം അത്ര ഈസിയായിരിക്കില്ലെന്ന് വൈദ്യുത സ്‌കൂട്ടർ രംഗത്തെ അതികായകൻമാരായ ഓലയ്ക്ക് മനസിലായിട്ടുണ്ട്. ഇതിന്റെ ഭാഗമായി S1 സീരീസിന്റെ മൂന്നാംതലമുറ ആവർത്തനങ്ങളെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഭവിഷ് അഗർവാളിന്റെ കമ്പനി. കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ 2025 ജനുവരി 31-ന് പുതിയ ഓല ജെൻ 3 സ്കൂട്ടറുകളെ കമ്പനി വിപണിയിലെത്തിക്കും. കഴിഞ്ഞ വർഷം പകുതിയോടെ കമ്പനി ഈ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ആദ്യമായി സൂചന നൽകിയിരുന്നു.

നിലവിൽ ഈ വരാനിരിക്കുന്ന ഓലയുടെ പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. പക്ഷേ നിലവിലുള്ള മോഡലുകളേക്കാൾ വളരെ കാര്യക്ഷമവും, നൂതനവും, ഭാരം കുറഞ്ഞതുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം മോട്ടോർ, ബാറ്ററി, ഇലക്ട്രോണിക്സ് എന്നിവ ഒരു യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്നതിനായി കമ്പനിക്ക് ബാറ്ററി ഘടന പരിഷ്ക്കരിക്കാനും പദ്ധതിയുണ്ട്.

Ola Gen-3 Electric Scooters Launch Tomorrow

ഇന്റഗ്രേറ്റഡ് ബാറ്ററി, മാഗ്നറ്റ്‌ലെസ് മോട്ടോർ, ഷാസിക്കുള്ളിൽ പായ്ക്ക് ചെയ്‌തിരിക്കുന്ന ഇലക്ട്രോണിക്‌സ് എന്നിവ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ കാര്യക്ഷമത 26 ശതമാനം വർധിപ്പിക്കുമെന്നും കമ്പനി പറയുന്നു. കൂടാതെ ചെലവ് 20 ശതമാനം കുറയ്ക്കാനും ഈ നീക്കങ്ങൾ സഹായിക്കുമെന്നാണ് ഓല പറയുന്നത്. പെർമെനന്റ് മാഗ്നറ്റിന് പകരം മാഗ്നറ്റ് ഇലക്ട്രിക്കൽ കോയിലുകൾ കാരണം മാഗ്നറ്റ്‌ലെസ് മോട്ടോർ മികച്ച ടോർക്കും ഇവികൾക്ക് നൽകും.

ഓല ഇലക്‌ട്രിക് സ്‌കൂട്ടറിലെ ജെൻ 1 പ്ലാറ്റ്‌ഫോമിൽ പത്തും ജെൻ 2 പതിപ്പിൽ നാലെണ്ണവും ആയിരുന്ന പ്രോസസറുകളുടെ എണ്ണം പുതിയ ജെൻ 3 പ്ലാറ്റ്‌ഫോമിൽ ഒരു പ്രോസസറായി കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നവീകരിച്ച പ്ലാറ്റ്ഫോം ഉപയോഗിച്ച് വയറിംഗ് സജ്ജീകരണവും അതിന്റെ സങ്കീർണതയും കൂടുതൽ കുറയ്ക്കാനും ഓലയെ അനുവദിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

Ola Gen-3 Electric Scooters Launch Tomorrow

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ജെൻ 3 ശ്രേണി നിലവിലെ മോഡലിൽ നിന്നുള്ള ചില സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോകും. ​​പക്ഷേ പുതിയതും മെച്ചപ്പെടുത്തിയതുമായ ഒരു TFT സ്‌ക്രീനും ഇതിൽ ഉൾപ്പെടുത്താൻ ഓല തയാറായേക്കും. ഈ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ വളരെയധികം പരിഷ്ക്കാരങ്ങൾക്ക് വിധേയമാവാനും സാധ്യതയുണ്ട്. ഇതുകൂടാതെ ADAS ഫീച്ചറുകളും ഇവിയിലേക്ക് എത്തുന്നതായി നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും അവ ഉടൻ നടപ്പിലാക്കില്ല.

ഓലയുടെ ജെൻ 3 സീരീസിലെ ഏറ്റവും താങ്ങാനാവുന്ന മോഡൽ S1 X 2kWh ആയിരിക്കും. ഇതിന് 79,999 രൂപയായിരിക്കും ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വിലയെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഏറ്റവും വിലയേറിയ ഇലക്‌ട്രിക് സ്കൂട്ടർ മോഡലായ S1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. 4kWh, 3kWh വേരിയന്റുകൾക്ക് യഥാക്രമം 1.50 ലക്ഷം രൂപയും 1.29 ലക്ഷം രൂപയുമാണ് വില.

Ola Gen-3 Electric Scooters Launch Tomorrow

സ്‌കൂട്ടറുകൾക്ക് പുറമെ മോട്ടോർസൈക്കിൾ വിപണിയിലേക്കും പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് ഓലയിപ്പോൾ. പെട്രോൾ വിഭാഗത്തിലെ അതികായകൻമാരെ ഉന്നംവെച്ചുകൊണ്ട് കമ്മ്യൂട്ടർ, സ്പോർട്‌സ് സെഗ്മെന്റുകളിയിരിക്കും ഓല ബൈക്കുകൾ പുറത്തിറങ്ങുക. ഇതിൽ ആരോഹെഡ് എന്ന മോഡവിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരുന്നു. പെര്‍ഫോമന്‍സും സ്‌റ്റൈലും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 13:05 [IST]
English summary
Ola gen 3 electric scooters launch tomorrow price starts from rs 79999
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X