ഒരുതുള്ളി പെട്രോൾ വേണ്ട, വീട്ടിലെ കറണ്ട് മതി! രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് ബൈക്കിന്റെ ഡെലിവറി ആരംഭിച്ച് ഓല

പെട്രോൾ ബൈക്കുകളുടെ അന്തകനായി രൂപമെടുത്ത ഓല റോഡ്സ്റ്റർ X ഇലക്‌ട്രിക് ബൈക്കിന്റെ (Ola Roadster X Electric Motorcycle) ഡെലിവറി ആരംഭിച്ച് കമ്പനി. നീണ്ടനാളെത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് വൈദ്യുത മോട്ടോർസൈക്കിളിന്റെ വിതരണം ആരംഭിക്കാൻ ഓലയ്ക്ക് സാധിച്ചത്. ഇവിയുടെ ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങളോടെയാണ് വാഹനം കൈമാറുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പെട്രോൾ ഇരുചക്ര വാഹനങ്ങളിൽ നിന്നും മുക്തിനേടാൻ ആഗ്രഹിക്കുന്നവരെല്ലാം ഓലയുടെ ഷോറൂമിലെത്തുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ വിശ്വാസം. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ തീർത്ത കൊടുങ്കാറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കും നേടിയെടുക്കാനാവുമെന്നാണ് അനുമാനം.

ഓല ഇലക്ട്രിക് റോഡ്സ്റ്റർ X ഇവിക്ക് 99,999 രൂപ മുതൽ 1,24,999 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. റോഡ്സ്റ്റർ X പ്ലസ് ടോപ്പ് മോഡലിന് 1,29,999 രൂപ മുതൽ 1,99,999 രൂപ വരെയും എക്സ്ഷോറൂം വില വരും. ഈ വർഷം ഏപ്രിൽ അവസാനത്തോടെ ഇവിയുടെ ഡെലിവറി ആരംഭിക്കാനായിരുന്നു ഓല ഇലക്ട്രിക് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഹോമോലോഗേഷൻ പ്രക്രിയകൾ വൈകിയതോടെയാണ് സംഭവം ഇതുവരെ വൈകിയത്.

Ola Roadster X Electric Motorcycle Delivery Started In India Details Inside

എന്തായാലും കാത്തിരിപ്പുകൾക്ക് വിരാമമായതോടെ ഇനി പെട്രോൾ ബൈക്കുകൾ ഭയക്കേണ്ടി വരും. ഓല ഇലക്ട്രിക് റോഡ്‌സ്റ്റർ X ഇവിയുടെ ആദ്യ 5,000 ഉടമകൾക്ക് 10,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഇതിൽ എക്സ്റ്റെൻഡഡ് വാറന്റി, മൂവ്‌ഒഎസ് പ്ലസ്, എസൻഷ്യൽ കെയർ എന്നിവ പോലുള്ള ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്.

ബ്രാൻഡിന്റെ റൈഡ് ദി ഫ്യൂച്ചർ ക്യാമ്പയിന്റെ ഭാഗമാണ് ഈ അധിക ഓഫറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും ഓല പറയുന്നു. ഇനി ഇലക്ട്രിക് ബൈക്കിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് വന്നാൽ കമ്പനി പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് റോഡ്സ്റ്റർ X. ഈ വർഷം ഫെബ്രുവരിയിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചപ്പോൾ 2.5 kWh വേരിയന്റിന് 89,999 രൂപയും, 3.5 kWh വേരിയന്റിന് 99,999 രൂപയും, 4.5 kWh വേരിയന്റ് 1,09,999 രൂപയുമായിരുന്നു വില വന്നിരുന്നത്.

Ola Roadster X Electric Motorcycle Delivery Started In India Details Inside

ആമുഖ വില അവസാനിച്ചതോടെ ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില 99,999 രൂപ (2.5 kWh), 1,09,999 രൂപ (3.5 kWh), 1,24,999 രൂപ (4.5 kWh) എന്നിങ്ങനെയായി ഉയർത്തുകയും ചെയ്‌തിരുന്നു. സ്റ്റാൻഡേർഡ് റോഡ്സ്റ്റർ X മോഡലിന് പുറമേ കമ്പനി റോഡ്സ്റ്റർ X പ്ലസ് എന്ന വേരിയന്റും പുറത്തിറക്കുന്നുണ്ട്. 4.5 kWh ബാറ്ററി ഉപയോഗിക്കുന്ന ഇതിന് 1,29,000 രൂപയും 9.1 kWh ബാറ്ററി പായ്ക്ക് ഉള്ളതിന് 1,99,999 രൂപയുമാണ് എക്സ്ഷോറൂം വില.

ഡിസൈനിന്റെ കാര്യത്തിൽ ഓല റോഡ്സ്റ്റർ X ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിടിച്ചിരിക്കുന്നത്. സ്ലിം ബോഡി പാനലുകളും ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗും കൂടിച്ചേരുമ്പോൾ സംഗതി കിടിലമാവുന്നുണ്ട്. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളും എർഗണോമിക് ഹാൻഡിൽബാർ പൊസിഷനിംഗും ഒരുക്കിയിരിക്കുന്ന ഇവിയിൽ കട്ടിയുള്ള ഗ്രാബ് ഹാൻഡിലും സിംഗിൾ-പീസ് സീറ്റുമാണ് ലഭിക്കുക.

Ola Roadster X Electric Motorcycle Delivery Started In India Details Inside

7 kW ജനറേറ്റിംഗ് ഇലക്ട്രിക് മോട്ടോറാണ് ഓല ഇലക്ട്രിക് റോഡ്സ്റ്റർ X ഇവിയുടെ ഹൃദയം. വെറും 3.1 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗം 118 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. 3.5 kWh വേരിയന്റിന് ഫുൾ ചാർജിൽ 252 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

റോഡ്‌സ്റ്റർ X പ്ലസ് വാങ്ങുന്നവർക്ക് കൂടുതൽ ശക്തമായ 11 kW മോട്ടോറാണ് ഇവിക്കൊപ്പം ലഭ്യമാവുക. ഇത് വെറും 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ 9.1 kWh ബാറ്ററി പായ്ക്ക് 501 കിലോമീറ്റർ IDC-സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രത്യേക മോട്ടോർസൈക്കിളിന്റെ ബാറ്ററി പായ്ക്കിൽ ഓല ഇലക്ട്രിക്കിന്റെ സ്വന്തം ഭാരത് 4680 സെല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതും.

More from DriveSpark

Article Published On: Monday, May 26, 2025, 9:52 [IST]
English summary
Ola roadster x electric motorcycle delivery started in india details inside
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X